Updated on: 3 July, 2020 11:16 PM IST
 വൈവിധ്യമാർന്ന കിഴങ്ങ് - പച്ചക്കറി കൃഷിയിൽ അഭൂതപൂർവമായ വിളവോടെ സർവ്വകാല റെക്കാർഡുകൾ തിരുത്തി ദേശീയ പുരസ്‌കാരം നേടിയ ജൈവകർഷകനായ ശ്രീ ഉള്ളൂർ രവീന്ദ്രൻ ഒറ്റ മൂടിൽ നിന്നും ലഭിച്ച 116 കിലോ തൂക്കം വരുന്ന മുക്കെഴങ്ങിനൊപ്പം.
 
Sixty-year-old R. Raveendran of Kochulloor is one of the five farmers who have been selected for the prestigious IARI Fellow Farmer Award 2017, instituted by the Indian Agricultural Research Institute (IARI) that functions under the Indian Council of Agricultural Research
 
ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ മികച്ച ചെറുകിട കർഷകർക്ക് ഏർപ്പെടുത്തിയ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്കാരമാണ് രവീന്ദ്രനെ തേടിയെത്തിയത്. വർഷങ്ങളായി മട്ടുപ്പാവിലെ കരനെൽക്കൃഷിയിൽ രവീന്ദ്രൻ അത്ഭുതനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമുള്ള മുഴുവൻ പച്ചക്കറിയും കൊച്ചുള്ളൂരിലെ വീട്ടിലെ മട്ടുപ്പാവിലാണ് വിളയിച്ചെടുക്കുന്നത്.
 
ഭീമാകാരനായ കാച്ചിൽ വിളവെടുത്തതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയിട്ടുണ്ട്. ബ്രൗൺ നിറത്തിലുള്ള വിദേശ പാഷൻ ഫ്രൂട്ടിന്റെയും നാടൻ കിഴങ്ങുവർഗങ്ങളുടെയും കൃഷി പ്രചരിപ്പിക്കുന്നതിൽ മുന്നിലാണ്. പൊക്കമുള്ള വെണ്ടയും കൃഷി ചെയ്തിട്ടുണ്ട്. ജൈവക്കൃഷിയാണ് രവീന്ദ്രൻ പ്രോത്സാഹിപ്പിക്കുന്നത്.
Raveendran was awarded the Pandit Deendayal Upadhyay Antyodaya Krishi Award instituted by the Indian Agricultural Research Council for best small farmers. Over the years, Raveendran has achieved miraculous achievements in the field sown. All the vegetables required for the house are grown on the roof top of the house in Kozhullur.
 
He has been named in the Limca Book of Records for harvesting giant catch. Brown foreign passion fruit is a head start in promoting the cultivation of fruit and native potatoes. He also cultivated tall okra. Raveendran promotes organic farming.
 
 
ശീമചേമ്പാണ് കാച്ചിൽ രവീന്ദ്രൻ എന്നറിയപ്പെടുന്ന അദ്ദേഹം  ഏറ്റവും അധികം കൃഷി ചെയ്യുന്നതും.
 
അദ്ദേഹം ഏറ്റവും അധികം കൃഷി ചെയ്യുന്ന മറ്റ്‌ നാടൻ ഇനങ്ങൾ /പേരുകൾ 
 
കണ്ണൻ ചേമ്പ് 
താമര കണ്ണൻ 
വെളുത്ത കണ്ണൻ 
ചുട്ടി കണ്ണൻ 
ഇഞ്ചി കണ്ണൻ 
ആറാട്ടുപുഴ കണ്ണൻ 
കോളാമ്പി ചേമ്പ് 
ചെറു ചേമ്പ് 
സാമ്പാർ ചേമ്പ് 
പാൽ ചേമ്പ് 
മര ചേമ്പ് 
മുട്ട ചേമ്പ് 
ചുട്ടി 
ചെറു ചുട്ടി 
കരിം ചേമ്പ് 
നീല ചേമ്പ് 
വെട്ടി ചേമ്പ് 
ചക്ക ചേമ്പ് 
ചീര ചേമ്പ് 
 
.  നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിയ്ക്കു ഏറ്റവും അനുയോജ്യം. മെയ് - ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. പല പ്രദേശങ്ങളിലും പലയിനങ്ങളാണ് കൃഷി ചെയ്യുന്നത്. കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്‍, വെളുത്ത കണ്ണന്‍, താമരകണ്ണന്‍, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇവ കൂടാതെ അത്യുല്പാദനശേഷിയുള്ള ശ്രീരശ്മി, ശ്രീ പല്ലവി എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നു.
 

കൃഷി രീതി

 കൃഷിസ്ഥലം ആഴത്തില്‍ കിളച്ച് എഴുപത് സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ കോരണം ഇതിലേക്ക് ഒരു സെന്റിന് 40 - 50 കിലോ കണക്കില്‍ ജൈവ വളം (ചാണകപ്പൊടിയോ, കോഴികാഷ്ഠം) ഇളക്കി ചേര്‍ക്കുക. ഇതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ 25 - 35 ഗ്രാം തൂക്കം വരുന്ന ചേമ്പിന്‍ വിത്തുകള്‍ നടണം. രാസവളമാണ് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഹെക്ടറിനു 80 കിലോ നൈട്രജന്‍, 25 കിലോ ഫോസ്ഫറസ്, 100 കിലോ പൊട്ടാഷ് എന്നിവ നല്‍കണം.
 
ഫോസ്ഫറസ് മുഴുവനും, നൈട്രജനും, പൊട്ടാഷും പകുതി വീതം ചേമ്പ് വിത്ത് കിളിര്‍ത്ത് പത്ത് ദിവസത്തിനകം നല്‍കണം. ശേഷിക്കുന്ന നൈട്രജനും, പൊട്ടാഷും ആദ്യവളപ്രയോഗത്തിനു ശേഷം നാല്പത് - നാല്പത്തിയഞ്ചു ദിവസത്തിനകം കിളച്ച് മണ്ണ് കൂട്ടേണ്ടതാണ്. രണ്ടാം പ്രാവശ്യം വള പ്രയോഗത്തിനു മുന്‍പായി കള പറിക്കേണ്ടതാണ്. വിത്തു നടുമ്പോള്‍ തടത്തില്‍ നനവ് ആവശ്യത്തിനുണ്ടാകേണ്ടതാണ്. മഴയില്ലെങ്കില്‍ ഇടയ്ക്ക് ഇടയ്ക്ക് ജലസേചനം നടത്തുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. വിത്ത് നട്ടതിനു ശേഷം പുതയിടണം. ഇത് കള വളരാതിരിക്കുവാന്‍ സഹായിക്കും.
 

രോഗങ്ങള്‍

 ചേമ്പിനെ സാധാരണ രോഗങ്ങള്‍ വരാറില്ല. ഇല ചീയല്‍ രോഗം ചിലപ്പോള്‍ കണ്ടുവരാറുണ്ട്. മഴക്കാലത്താണ് ഇതു കാണാറുള്ളത്. ഇതിനു പ്രതിവിധിയായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി തളിക്കുകയോ, ഡൈത്തേണ്‍ എം 45 എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ ചെയ്യണം.
 

വിളവെടുപ്പ്

 നട്ട് അഞ്ച് ആറു മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാന്‍ സമയമാകും. മാതൃ കിഴങ്ങുകളും, പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം. മാതൃ കിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ നിരത്തിയാല്‍ കുറേ നാളുകള്‍ കേടു കൂടാതെ ഇരിക്കും.
 

ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍.

 നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ഇതില്‍ തന്നെ ആഹാരമാക്കാന്‍ പറ്റുന്ന ചേമ്പുമുണ്ട് അല്ലാത്തവയുമുണ്ട്. ചേമ്പ് നല്കു ന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്ക്കും അറിയില്ല. മറ്റു കിഴങ്ങു വര്ഗ്ഗഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത.
 
നാട്ടിന്‍ പുറങ്ങളിലെ സ്ഥിരം കാഴ്ചക്കാരാണ് ചേമ്പ്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മള്‍ ആഹാര ശീലത്തില്‍ ചേമ്പിനു നല്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അനാവശ്യ കൊഴുപ്പിന് തടയിടാനും ചേമ്പിനുള്ള കഴിവ് അത്ഭുതാവഹമാണ്. എന്നാല്‍ പല മഹാമാരികളും വരുന്നതിനു മുന്പ് തന്നെ തടയാന്‍ ചേമ്പിനുള്ള കഴിവ് എടുത്തു പറയാതെ വയ്യ. എന്തൊക്കെയാണ് നമ്മുടെ ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. എന്നും ചേമ്പ് ഭക്ഷണത്തില്‍ ഉള്പ്പെുടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.
 

ഊര്ജ്ജം നല്കുണന്നു

 ശാരീരികോര്ജ്ജ്വും മാനസികോര്ജ്ജവും നല്കുനന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്ച്ച്യേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.
 

പ്രമേഹം

 പ്രമേഹ രോഗികള്ക്ക്് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.

 ശരീര ഭാരം വര്ദ്ധിപ്പിക്കാന്‍

 ശരീരഭാരം വര്ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്ബോദഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്ഷ്ന്‍ വേണ്ട.

 ദഹനം

 ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്ന്നന സ്റ്റാര്ച്ചി ന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്ക്ക്ത പ്രതിവിധി കൂടിയാണ് ചേമ്പ്.
 

ആരോഗ്യമുള്ള മുടിയ്ക്ക്

 ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

 ക്യാന്സേര്‍ പ്രതിരോധിയ്ക്കുന്നു

 ക്യാന്സേര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്പംി മുന്പിസലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്ന്നത വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്സ്ര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
 

ഹൃദയത്തിന് നല്ലത്

 കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
 

അകാല വാര്ദ്ധക്യം

 അകാല വാര്ദ്ധ ക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്സ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പില്‍ ഉള്ളതാണ്.
phone - 9048282885
 
 അനുബന്ധ വാർത്തകൾ - 

മൺസൂൺക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം

 

 
English Summary: raveendran with 116 kg yam
Published on: 03 July 2020, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now