Updated on: 8 September, 2021 11:43 PM IST
ladies finger

മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിലെ ഖജുരി കലാൻ പ്രദേശത്തെ ഒരു കർഷകനായ മിശ്രലാൽ രാജ്പുത് തന്റെ തോട്ടത്തിൽ ചുവന്ന ഓക്ര അഥവാ വെണ്ടയ്ക്ക (ലേഡിഫിംഗർ) വളർത്തുന്നുണ്ടെന്ന് ANI റിപ്പോർട്ട് ചെയ്യുന്നു. ഭോപ്പാലിലാണ് കിലോയ്ക്ക് 800 രൂപ വിലയുള്ള ചുവന്ന വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്.

ഞായറാഴ്ച വാർത്താ ഏജൻസിയോട് ഇദ്ദേഹം സംസാരിക്കുമ്പോൾ, വെണ്ടയ്ക്കയുടെ വ്യത്യസ്ഥ പ്രയോജനങ്ങൾ അദ്ദേഹം എടുത്തു കാണിച്ചു. "ഞാൻ വളർത്തുന്ന ലേഡിഫിംഗറിന് സാധാരണ പച്ച നിറത്തിന് പകരം ചുവപ്പ് നിറമാണ്. ഇത് പച്ച ലേഡിഫിംഗറിനേക്കാൾ ഗുണകരവും പോഷകപ്രദവുമാണ്. ഹൃദയ, രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഇത് വളരെ പ്രയോജനകരമാണ്' എന്നാണ് അദ്ദേഹം പറയുന്നത്.

"ഞാൻ വാരാണാസിയിലെ ഒരു കാർഷിക ഗവേഷണ സ്ഥാപനത്തിൽ നിന്ന് 1 കിലോ വിത്ത് വാങ്ങി. ജൂലൈ ആദ്യ ആഴ്ച വിതച്ചു. ഏകദേശം 40 ദിവസത്തിനുള്ളിൽ അത് വളരാൻ തുടങ്ങി. കൃഷി സമയത്ത് ദോഷകരമായ കീടനാശിനികൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. തന്റെ ഉൽപന്നത്തിന്റെ വിൽപനയും വിലയും സംബന്ധിച്ച് അദ്ദേഹം പറയുന്നത്, "ഈ വെണ്ടയ്ക്ക സാധാരണ വെണ്ടയ്ക്കകളേക്കാൾ 5-7 മടങ്ങ് കൂടുതലാണ് എന്നാണ്. ചില മാളുകളിൽ ഇത് 250 ഗ്രാം ഗ്രാമിന്-75-80 വരെയും, 500 ഗ്രാമിന് 300-400 വരെ വിൽക്കുന്നുണ്ട്" എന്നാണ്.

സാധാരണ വെണ്ടയ്ക്കയ്ക്കയുടെ നിറം പച്ചക്കളറാണ്‌. ഒട്ടേറെ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവ കൂടാതെ ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വെണ്ടയ്ക്ക നല്ലൊരു മാർഗമാണ്. ഔഷധഗുണം മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക, ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ്ക്ക നല്ലൊരു മാർഗമാണ്. വെണ്ട​യ്ക്ക പ​തി​വാ​യി ആഹാര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നിലനിർത്താൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ

വെണ്ടകൃഷിക്കെന്തു വേനലും വർഷവും

വെണ്ട കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്

മൂപ്പു വരാത്ത ഇളയ വെണ്ടയ്ക്ക പച്ചക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

English Summary: Red Lady Finger farming
Published on: 07 September 2021, 04:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now