1. Vegetables

മൂപ്പു വരാത്ത ഇളയ വെണ്ടയ്ക്ക പച്ചക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

എല്ലാകാലത്തും കൃഷിചെയ്യാവുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. ജീവക പ്രധാനവും പോഷകസമ്പുഷ്ടമായ ഈ വിള നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ വേണ്ടതാണ്. വീട്ടാവശ്യത്തിന് വെറും 5 വെണ്ട തൈ തന്നെ ധാരാളം. കാൽസ്യം, ഫോസ്ഫറസ്, അയഡിൻ തുടങ്ങിയവയെല്ലാം സമൃദ്ധമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. വഴുവഴുപ്പുള്ള വെണ്ടയിൽ പെക്റ്റിനും സ്റ്റാർച്ചും ധാരാളം അടങ്ങിയിരിക്കുന്നു.

Priyanka Menon
വെണ്ടക്ക
വെണ്ടക്ക

എല്ലാകാലത്തും കൃഷിചെയ്യാവുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. ജീവക പ്രധാനവും പോഷകസമ്പുഷ്ടമായ ഈ വിള നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ വേണ്ടതാണ്. വീട്ടാവശ്യത്തിന് വെറും 5 വെണ്ട തൈ തന്നെ ധാരാളം. കാൽസ്യം, ഫോസ്ഫറസ്, അയഡിൻ തുടങ്ങിയവയെല്ലാം സമൃദ്ധമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. വഴുവഴുപ്പുള്ള വെണ്ടയിൽ പെക്റ്റിനും സ്റ്റാർച്ചും ധാരാളം അടങ്ങിയിരിക്കുന്നു.

മൂപ്പു വരാത്ത ഇളയ വെണ്ടയ്ക്ക പച്ചക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരപുഷ്ടി ഉണ്ടാകുവാനും, മൂത്രം വർധിപ്പിക്കാനും വെണ്ടയ്ക്ക ഉപയോഗം കൊണ്ട് സാധ്യമാകും. വെണ്ടയ്ക്ക ദിവസവും 100 ഗ്രാം പഞ്ചസാര ചേർത്ത് കഴിക്കുന്നത് ശരീരത്തെ പോഷിപ്പിക്കും. അധികം മൂക്കാത്ത വെണ്ടയ്ക്ക വേവിച്ച അതിൻറെ ആവി കൊണ്ടാൽ ഒച്ചയടപ്പ് മാറും. 120 ഗ്രാം പച്ച വെണ്ടയ്ക്ക വിലങ്ങനെ മുറിച്ച് 20 ഓൺസ് വെള്ളത്തിൽ 20 നിമിഷം വേവിച്ച് അരച്ചെടുത്തു 4 ഏലക്കായ് പൊടിച്ചു ചേർത്ത് ആവശ്യത്തിന് ശർക്കര ചേർത്തുണ്ടാക്കുന്ന കഷായം പനി, ജലദോഷം, മൂത്രക്കല്ല്, രക്തം പോകുന്ന അതിസാരം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ കുടിക്കുന്നത് നല്ലതാണ്.

Venda is a vegetable crop that can be grown all the time. This vital and nutritious crop is essential for all of our kitchen gardens. Just 5 seedlings are enough for home use. It is rich in calcium, phosphorus and iodine. Lubricated venda is rich in pectin and starch. Eating immature young onions is good for your health. It is possible to increase body fat and increase urination with the use of venda. Eating 100 grams of sugar daily with betel nut will nourish the body. If it is steamed when cooked too immature, the noise will change. 120 g of green onion cut into wedges, boil for 20 minutes in 20 ounces of water, grind to a fine powder, add 4 cardamoms and jaggery. For urinary tract pus, it is enough to take honey infusion with fennel. Good results can be obtained by crushing the leaves and pods of the plantain and applying it on the swelling and pimples.

മൂത്രനാളി പഴുപ്പിന് വെണ്ടയ്ക്ക കഷായം വെച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി. വെണ്ടക്കയുടെ ഇലയും കായും ചതച്ച് വീക്കത്തിനും കുരുക്കൾക്കും പുറമേ പുരട്ടിയാൽ നല്ല ഫലം ലഭിക്കും.

English Summary: Venda is a vegetable crop that can be grown all the time This vital and nutritious crop is essential for all of our kitchen gardens

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds