Updated on: 9 February, 2021 1:00 PM IST
പാവയ്ക്ക ജ്യൂസ്

പലർക്കും അത്രമേൽ മേൽ പ്രിയം അല്ലാത്ത പച്ചക്കറി ഇനമാണ് പാവയ്ക്ക. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും ഈ പച്ചക്കറി ഇനം ഏറെ പ്രിയമുള്ള താകും. രോഗപ്രതിരോധ ശേഷി കൂട്ടുവാൻ ഇതിലും മികച്ച പച്ചക്കറി വേറെ ഇല്ല. രോഗപ്രതിരോധശേഷി കൂട്ടുവാനും, വണ്ണം കുറയ്ക്കുവാനും ആഗ്രഹിക്കുന്നവർക്ക് പാവയ്ക്ക ജ്യൂസ് നിത്യവും കുടിക്കാം.

നിത്യവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ഉണ്ടാവുക. ഇതിൽ അടങ്ങിയിരിക്കുന്ന p ഇൻസുലിൻ എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണ്. വൈറ്റമിൻ എയും സിയും ധാരാളമടങ്ങിയ പാവയ്ക്ക നേത്ര ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദിവസവും പാവക്കയുടെ നീരും നാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്തു തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ സാധിക്കും.

Bitter melon is a vegetable that is not so popular with many people. But if you know the benefits of this vegetable will be very popular with you. There is no better vegetable than this to boost the immune system. Those who want to boost their immune system and lose weight can drink pumpkin juice regularly.

കലോറിയും കൊഴുപ്പും കുറവാണ് പാവയ്ക്കയിൽ. ദിവസവും രാവിലെ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യുവാനും അമിതവണ്ണം കുറയ്ക്കുവാനും ഗുണം ചെയ്യും. ഇതുകൂടാതെ വെറും വയറ്റിൽ പാവക്ക ജ്യൂസ് കുടിക്കുന്നത് കരൾ ആരോഗ്യത്തിനും നല്ലതാണ്. രക്തം ശുദ്ധീകരിക്കുന്നതിനും ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി നൽകുവാനും പാവയ്ക്ക ജ്യൂസ് കൊണ്ട് സാധ്യമാവും.

നമ്മുടെ കുടലിൽ പറ്റിപ്പിടിച്ച ശരീരത്തിന് അപകടകരമായി വളരുന്ന വിരകളെ പുറന്തള്ളുവാൻ പാവയ്ക്ക ജ്യൂസ് മാത്രം മതി. ഇതിലടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ് കൾ മലബന്ധത്തിന് പ്രതിവിധിയാണ്. പാവയ്ക്ക എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദയാഘാതസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ രക്തധമനികളിലെ തടസ്സം നീക്കം ചെയ്യുകയും ചെയ്യുന്നു.

English Summary: There are several benefits to drinking a glass of better melon juice daily it contains insulin which helps in controlling the blood sugar level
Published on: 09 February 2021, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now