Updated on: 14 June, 2020 12:06 AM IST

വെണ്ടയ്ക്കയില്ലാതെ സാമ്പാർ ഉണ്ടാക്കുന്നത് ചിന്തിക്കാനാവില്ല ചിലർക്ക് . എപ്പോഴും വെണ്ടയ്ക്ക ചേർത്ത് സാമ്പാർ ഉണ്ടാക്കുന്നതിനു പകരം സാമ്പാർ ചീര ഉപയോഗിച്ചു നോക്കൂ.വെണ്ടയ്ക്ക യുടെ അതേ രുചിയും കൊഴുപ്പും കിട്ടും.ഇത് ഒരു പുതിയ അറിവ് അല്ല സാമ്പാറിൽ ഈ ചീര ഉപയോഗിക്കുന്നത് കൊണ്ടാണല്ലോ സാമ്പാർ ചീര എന്ന പേരു തന്നെ കിട്ടിയത്.കൊളുമ്പി ചീര എന്ന പേരിലാണ് കൂടുതൽ അറിയ പെടുന്നത്.ഇതിൻ്റെ ഇംഗ്ലീഷ് പേര്  വാട്ടർലീഫ് Water leaf എന്നും സിലോൺ സ്പിനാച്ച് Ceylon spinach എന്നുമാണ്. സിലോൺ സ്പിനാച്ച് മലയാളികരിച്ചാണ് കൊളുമ്പിചീര എന്ന പേര് വന്നത്.ശാസ്ത്രനാമം Talinum fruticosum

ഗുണത്തിൽ എന്തുകൊണ്ടും വെണ്ടയ്ക്കക്ക് മുന്നിലാണ് ഈ കൊളുമ്പി.  കൊളുമ്പിയുടെ പോഷകമൂല്യവും തൊട്ട് ബ്രാക്കറ്റിലു ഉള്ളത് വെണ്ടയ്ക്കയുടെ പോഷക മൂല്യവും .  ഒന്ന് നോക്കൂ.

കാർബോഹൈഡ്രേറ്റ്. 4 g (6.4 g)

പ്രോട്ടീൻ   2mg (1.99mg)

ഫാറ്റ്    0.4mg (0.2mg)

വിറ്റാമിൻ സി 47% (28%)

കാൽസ്യം  11% (8%)

ഇരുമ്പ് 25% (5%)

പച്ചകറികളുടെ ഗുണത്തെ കുറിച്ച് പറയുമ്പോൾ ശാസ്ത്രീയമായി തെളിയിക്കപെട്ട ദോഷങ്ങളെ കുറിച്ച് സാധാരണ പറയാറില്ല.

വെണ്ടയ്ക്ക യുടെ പ്രധാന ദോഷം അതിൽ ഉയർന്ന അളവിലുള്ള കാൽസ്യം ഓക്സലൈറ്റാണ്. അതേ ദോഷം കൊളുമ്പിക്കും ഉണ്ട്.കിട്നി സ്റ്റോണും ഗോട്ട് രോഗവുള്ളവർ വെണ്ടയും കൊളുമ്പിയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരനും ഉപ്പേരിയും ഒഴിവാക്കുന്നതാണ് നല്ലത്.സാമ്പാറിന് നല്ല വേവ് ഉള്ളതിനാൽ ഓക്സലൈറ്റിൻ്റെ അളവ് നന്നേകുറവായിരിക്കും.

പറമ്പിൽ വളരുന്ന പോഷക സമൃദ്ധമായ ഈ ചീര ഒരു കൃഷിയായി തന്നെ ചെയ്യുകയാണെങ്കിൽ കറികളിൽ ഇവ മാറി മാറി ഉപയോഗിക്കാം. മാത്രമല്ല ചീരത്തോരൻ ഉണ്ടാക്കുന്നതുപോലെ

സാമ്പാർ ചീരത്തോരനും ഉണ്ടാക്കാം. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷക സമൃദ്ധവുമാണ്. ഈ കോവിഡ് കാലത്ത്  പറമ്പിലെ ഇലച്ചെടികൾ നമുക്ക് പ്രയോജനപ്രദമാക്കാം. ..

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)

English Summary: To enhance the taste and quality of the sambar; Sambar spinach
Published on: 14 June 2020, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now