1. Farm Tips

മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)

കീട നിയന്ത്രണങ്ങൾക്കായ് എന്ത് പ്രതിവിധി കണ്ടാലും കർഷകർ ശ്രദ്ധിക്കും. അത്രമേൽ കീടങ്ങളാണ് പച്ചക്കറികളിലും മറ്റ് ഏത് കൃഷിയിലും . കൃഷിയിൽ നിന്ന് എന്തെങ്കിലും ആദായം ലഭിക്കണം എന്നാഗ്രഹിക്കുന്നവർ കീടനിയന്ത്രണ മാർഗ്ഗങ്ങൾക്കായ് പരിശ്രമിക്കും. അത്തരക്കാർക്കായ് ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗം പരിചയ പ്പെടുത്താം. മിക്കവർക്കും അറിയുന്നതാണ്. എളുപ്പമാണ്. ഫലപ്രദമാണ്. മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ് (Yellow Trap )

K B Bainda

കീട നിയന്ത്രണങ്ങൾക്കായ് എന്ത് പ്രതിവിധി കണ്ടാലും കർഷകർ ശ്രദ്ധിക്കും. അത്രമേൽ കീടങ്ങളാണ് പച്ചക്കറികളിലും മറ്റ് ഏത് കൃഷിയിലും . കൃഷിയിൽ നിന്ന് എന്തെങ്കിലും ആദായം ലഭിക്കണം എന്നാഗ്രഹിക്കുന്നവർ   കീടനിയന്ത്രണ മാർഗ്ഗങ്ങൾക്കായ് പരിശ്രമിക്കും. അത്തരക്കാർക്കായ് ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗം പരിചയപ്പെടുത്താം. മിക്കവർക്കും അറിയുന്നതാണ്. എളുപ്പമാണ്. ഫലപ്രദമാണ്. മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ് (Yellow Trap )

മഞ്ഞ നിറത്തോടുള്ള കീടങ്ങളുടെ ആകര്‍ഷണീയത ഉപയോഗപപെടുത്തി വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മഞ്ഞക്കെണി. The yellow trap is very easy to make

വളരെ ചുരുങ്ങിയ ചിലവില്‍ തയ്യാറാക്കാവുന്ന ഇത്തരം കീട നിയന്ത്രണ മാര്‍ഗങ്ങളുപയോഗിച്ചു നമുക്ക് കീടങ്ങളെ നിയന്ത്രിക്കാം.

കീടനാശിനികള്‍ ഉപയോഗിച്ചാലും നിയന്ത്രിക്കാന്‍ സാധിക്കാത്ത ചെറിയ കീടങ്ങളുണ്ടാവും. അവയെ നമുക്ക് ഇതുവഴി ഇല്ലാതാക്കാന്‍ സാധിക്കും.*

മഞ്ഞക്കെണിയില്‍ കുടുക്കാവുന്ന കീടങ്ങള്‍ ഇവയാണ്. വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം തുടങ്ങിയവ.

മഞ്ഞക്കെണിക്കായി മഞ്ഞ നിറമുള്ള പ്രതലം ആവശ്യമുണ്ട്, ചെറിയ പാട്ടകള്‍ അല്ലെങ്കില്‍ ടിന്നുകള്‍ ഇവ ഉപയോഗപ്പെടുത്താം. ഇവയുടെ ഒരു വശത്ത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കുക (മഞ്ഞ നിറമുള്ള കടലാസ് ഒട്ടിച്ചാലും മതിയാകും). ഇതിലേക്ക് ഒട്ടിപ്പിടിക്കാന്‍ സാധ്യയതയുള്ള എന്തെങ്കിലും വസ്തു പുരട്ടുക. ഗ്രീസ്, വാസെലിന്‍ ക്രീം  ആവണക്കു എണ്ണ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. മഞ്ഞ നിറത്തില്‍ ആകൃഷ്ട്ടരായി പ്രാണികള്‍ പറന്നെത്തുകയും അതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു.*

ഇലകളില്‍ മുരടിപ്പ് പടര്‍ത്തുന്ന വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മഞ്ഞ ക്കെണികള്‍ ഉപയോഗപ്പെടുത്താം.

മഞ്ഞ നിറത്തോടുള്ള പ്രാണികളുടെ ആകര്‍ഷണം, ഒട്ടിപ്പിടിക്കല്‍ ഇവയാണ് മഞ്ഞക്കെണിയുടെ അടിസ്ഥാനം. ഇത് ഒരു രീതി മാത്രമാണ്. ഓരോവിധത്തിൽ  നമുക്ക് കഴിയുന്ന രീതിയിൽ ഫലപ്രദമായി കെണികള്‍ തയ്യാറാക്കാം.

ചെറിയ തോട്ടങ്ങളില്‍ ഒരു കെണിയുടെ ആവശ്യമേയുള്ളൂ. കെണികള്‍ ഇടയ്ക്കിടെ ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്, മഴവെള്ളം നേരിട്ട് കെണികള്‍ വീഴാതെ നോക്കുക

പൂര്‍ണ്ണമായും ജൈവ കൃഷി മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ഇത്തരം ചെലവ് കുറഞ്ഞ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നമുക്ക് വളരെയെധികം പ്രയോജനം ചെയ്യും.

കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജീവാമൃതം ഉണ്ടാക്കുന്ന വിധം ചെടികൾക്ക് ഇത് തളിക്കേണ്ടത് എപ്പോഴൊക്കെ?

English Summary: Organic pest control methods - Yellow Trap

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds