Updated on: 31 October, 2020 11:17 PM IST

പടവലവും പാവലും പന്തലിൽ കയറിയെങ്കിലും കായ്ക്കുന്നില്ല എന്നത് കർഷകരുടെ പ്രധാനപരാതിയാണ്. പടവലം കായ്ക്കാൻ തുടങ്ങിയാലോ പറിച്ചാൽ തീരാത്തയത്ര കായുണ്ടാകും. പടവലം നന്നായി വളരാനും കായ് ഫലം കിട്ടാനും അനുവർത്തിക്കേണ്ട പത്ത് രീതികളെക്കുറിച്ചറിയാം.

സാധാരണയായി, ഒരു പടവലത്തിൻറെ വള്ളിയിൽനിന്ന് നിന്ന് 50 മുതൽ 150 വരെ പടവലം ഉണ്ടാകുന്നു, എന്നാൽ ഈ മൂന്നാംമുറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഒരു വള്ളിയിൽ തന്നെ 800 പടവലം വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതിനാൽ, ഈ രീതിയിലെ പടവല കൃഷിയെ മൂന്നാംമുറ ടെക്നിക്കുകളായി കണക്കാക്കപ്പെടുന്നു. ഇവിടെ  കുറച്ച് ലളിതമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.

Usually, 50 to 150 padavalam, snake gourd are produced from the padavalam, snake gourd  vine, but using this third-level technology, a vine can produce up to 800 padavalam, snake gourd in a vine. Therefore, the cultivation of padavala ,snake gourd in this method is considered as a third-type technique. Here we have to follow some simple steps.

പടവലത്തിൻറെ പെൺപുഷ്പം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

പ്രകൃതി ഭൂമിയിലെ എല്ലാ ജീവികളെയും ആണും പെണ്ണുമായി വിഭജിച്ചിരിക്കുന്നു.  പടവലത്തിൽ സാധാരണയായി കൂടുതലും ആൺപൂക്കൾ ആണ്. അതിനാൽ  ചെയ്യേണ്ടത് പടവലത്തിൽ പെൺപൂക്കൾ ധാരാളം ഉണ്ടാവാൻ അനുവദിക്കുക .

Nature divides all living things on earth into male and female.  Most lying on the vines are male flowers. So all you have to do is to let the female flowers be abundant in the vines.

പുതിയ മൂന്നാംമുറ സാങ്കേതികവിദ്യ എന്താണ്?

ഈ മൂന്നാംമുറ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങൾക്ക് പെൺപൂക്കൾ കൂടുതൽ വളർത്താം. ഈ വിദ്യയ്ക്ക് പടവലത്തിൻറെ വള്ളികളിൽ നിന്ന് കൂടുതൽ പെൺ പൂക്കളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയും.

മൂന്നാംമുറ സാങ്കേതികവിദ്യ

  1. ആദ്യമായി പടവലത്തിൻറെ പ്രധാന തണ്ടിൽ താഴെ നിന്ന് നാല് ഇല പൊക്കത്തിൽ വശങ്ങളിലേക്കുള്ള ശാഖകൾ വരാതെ ശ്രദ്ധിക്കുക.
  2. പടവലത്തിൻറെ പ്രധാന തണ്ട് എട്ടു പത്തടി മുകളിലെത്തുമ്പോൾ അതിൻറെ മുകൾഭാഗം മുറിച്ചുകളയുക. പടവലത്തിൻറെ ചെടിയിൽ ഈ സമയത്ത് എല്ലാ വള്ളികളിലും ആൺപൂക്കൾ ആയിരിക്കും ഉണ്ടായിരിക്കുക. പെൺ പൂക്കളുടെ എണ്ണം താരതമ്യേന കുറവായിരിക്കും. പടവലത്തിൻറെ ഇഷ്ടത്തിന് വളരാൻ അനുവദിച്ചാൽ 10 ആൺപൂവിന് ഒരു പെൺ പൂവ് എന്ന അനുപാതത്തിൽ ആയിരിക്കും ചെടിയിൽ പൂക്കൾ ഉണ്ടാവുക. ഇങ്ങനെ സംഭവിക്കുമ്പോൾ കായ്ഫലം കുറയുകയും. കർഷകന് നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ പെൺപൂക്കൾ കൂടുതൽ ഉണ്ടാവാനുള്ള ആദ്യപടി ആയിട്ടാണ് പ്രധാന തണ്ടിൻറെ ഏറ്റവും മുകൾ ഭാഗം മുറിച്ചുകളയുന്നത്. ഇവിടെ പ്രധാന തണ്ടിനെ ആദ്യ തലമുറ അല്ലെങ്കിൽ ഫസ്റ്റ് ജനറേഷൻ എന്ന് വിളിക്കുന്നു.
  3. പിന്നീട് വശങ്ങളിലൂടെ വളരുന്ന ശാഖകളിൽ ഏകദേശം 12ഓളം ഇല ആവുമ്പോൾ അതിന്റെയും മുകൾവശം മുറിച്ചുകളയുക. വശങ്ങളിൽ വളരുന്ന വള്ളികളെ രണ്ടാം തലമുറ അല്ലെങ്കിൽ സെക്കൻഡ് ജനറേഷൻ എന്ന് വിളിക്കുന്നു. ഇവയിലും കൂടുതലും ആൺപൂക്കൾ ആയിരിക്കും.
  4. പിന്നീട് കൂടുതൽ പെൺപൂക്കൾ ഉണ്ടാകുന്നത് മൂന്നാം തലമുറ അല്ലെങ്കിൽ തേർഡ് ജനറേഷൻ/ മൂന്നാം മുറ എന്ന് വിളിപ്പേരുള്ള വള്ളികളിൽ ആണ് .

ഈ മൂന്നാം തലമുറ വള്ളികൾ രണ്ടാം തലമുറയുടെ വള്ളികളുടെ വശങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാവുന്ന വള്ളികളിൽ കൂടുതലും പെൺ പൂക്കൾ ഉണ്ടാകുന്നു. ഇങ്ങനെ ഒരു പടവലത്തിൻറെ ചെടിയിൽ പെൺ ആൺ പൂവ് അനുപാതം തുല്യഅളവിലോ , അല്ലെങ്കിൽ പെൺപൂക്കൾ ആൺ പൂക്കളെക്കാൾ കൂടിയോ ഉണ്ടാകുന്നു.

ഇങ്ങനെ സാധാരണ ഒരു പടവലത്തിൻറെ ചെടിയിൽ 30 കായകൾ ഉണ്ടാകുന്ന സ്ഥാനത്ത് 800 കായ്കൾ വരെ ഉണ്ടാകാറുണ്ട് എന്നാണ് കർഷകരുടെ അനുഭവം.

ഈ മൂന്നാംമുറ സാങ്കേതികവിദ്യ ഏതൊരു കർഷകനും പാവയ്ക്ക, വെള്ളരിക്ക, മുന്തിരി തുടങ്ങി പടരുന്ന പച്ചക്കറി ഇനങ്ങളിൽ പരീക്ഷിക്കാവുന്നതാണ്.

ഇത് അവയുടെ വിളവ് സാധാരണയിൽ കവിഞ്ഞ ഉണ്ടാകുവാൻ സഹായിക്കുന്നു.

പുഷ്പത്തിന്റെ വലുപ്പം പുരുഷനോ സ്ത്രീയോ എന്ന് തീരുമാനിക്കുന്നു

പുഷ്പത്തിന്റെ ലിംഗം അതിന്റെ ആകൃതി ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും. ആ പടവലത്തിൻറെ വള്ളിയിൽ വളരുന്ന മൂന്നാമത്തെ ശാഖ, അതിലെ ഓരോ പൂവും പെണ്ണായിരിക്കും എന്നത് ഓർമ്മിക്കുക. എന്നിട്ടും, നിങ്ങൾക്ക് പെൺപൂവ് തിരിച്ചറിയണമെങ്കിൽ, അതിന്റെ വലുപ്പത്തിൽ ശ്രദ്ധ ചെലുത്തുക. ആൺപൂക്കളിൽ നിന്ന് വ്യത്യസ്തമായ ഒരു ഗുളികയുടെ നീളത്തിലാണ് പെൺപൂക്കൾ.

ഇതോടൊപ്പം പടവലത്തിൻറെ കായ്ഫലത്തിൻറെ വർദ്ധനവിന്‌ മറ്റു ചില വിദ്യകളും പരിചയപ്പെടാം

Let us also explore some other techniques for increasing the fruit of the padavalam, snake gourd

  1. അടിവളം ചേർക്കണം adequate fertilizer

ഒരുമീറ്റർ നീളത്തിലും വീതിയിലും ഉള്ളതോ ഒരു മീറ്റർ വ്യാസത്തിലുള്ളതോആയ തടമെടുക്കാം. .അരയടി ആഴത്തിൽ കിളച്ചുമറിച്ച് ഓരോ തടത്തിലും മൂന്നു കിലോ വീതം ജൈവവളമോ ചാണകപ്പൊടിയോ അടിവളമായികൊടുക്കണം. അടിവളത്തിന്റെ കൂടെത്തന്നെ 100ഗ്രാം വീതം കുമ്മായമോ ഡോളമൈറ്റോ കൂടാതെ 100ഗ്രാം വേപ്പിൻപിണ്ണാക്കോ ചേർക്കണം. ഇവചേർത്ത് മൂന്നുദിവസം നനച്ചിട്ട തടത്തിലാണ് വിത്തുകൾ നടേണ്ടത്.

  1. വിത്ത് നന്നാകണം good seed

വിത്തായി നാടൻ, സങ്കരം, ഹൈബ്രീഡ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. നാടനാണെങ്കിൽ വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സങ്കരമാണെങ്കിലും ഹൈബ്രീഡ് ആണെങ്കിലും വിത്തിന്റെ മുളയ്ക്കൽ ശേഷി, അംഗീകൃത ഏജൻസികൾ, കാലാവധി എന്നിവ ശ്രദ്ധിക്കണം. വിത്ത് വാഴപ്പോളയ്ക്കുള്ളിൽ കെട്ടിവെച്ച് മുളപ്പിച്ചും ചാണകത്തിൽ കുതിർത്തു മുളപ്പിച്ചും നടാം. നേരിട്ട് തടത്തിലേക്ക് നടുകയാണെങ്കിൽ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കണം.

  1. നീർവാർച്ചവേണം maintain water in soil

തടമെടുത്ത് നടാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമാകണം. വള്ളി പന്തലിൽ കയറുന്നതിന് മുമ്പ് തടത്തിൽ വെള്ളം നിന്നാൽ വേര് ചീഞ്ഞു നശിക്കാനിടയുണ്ട്.

  1. തടത്തിൽ മൂന്നോ നാലോ തൈകൾ plant 1 or 2 seedlings together

ഒരുമീറ്റർ നിളവും വീതിയുമുള്ള തടത്തിൽ മൂന്ന് കൂടിയാൽ നാല് എന്നിങ്ങനെയേ തൈകൾ നിർത്താവൂ. അധികമുള്ളതിൽ കരുത്തില്ലാത്തത് പറിച്ചൊഴിവാക്കണം.

  1. അടിവള്ളി കോതണം prune the base vine

പടവലത്തിന്റെ വള്ളി പന്തലിൽക്കയറി പടരാൻ തുടങ്ങിയാൽ ചെടിയുടെ ചുവട്ടിൽനിന്നും പൊട്ടിവരുന്ന വള്ളികൾ മുറിച്ചു കളയണം എന്നാലേ പന്തലിൽക്കയറിയ വള്ളിക്ക് നല്ല കരുത്തും കായ്ഫലവും ഉണ്ടാകൂ.

  1. വളം ചേർക്കണം

'ചെടിക്കരുത്തിന് അടിവളം കായ്ഫലത്തിന് മേൽവളം' എന്നാണ് കണക്ക്. പന്തലിൽ കയറിക്കഴിഞ്ഞാൽ ആഴ്ചയെക്കാരിക്കൽ ജൈവവളമോ ചാണകപ്പൊടിയോ ചുവടൊന്നിന് അരക്കിലോ വീതം മേൽവളമായി നൽകണം. വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നി കുതിർത്ത് ചാണകവെള്ളം ചേർത്ത് നേർപ്പിച്ചും ഗോമൂത്രം നേർപ്പിച്ചും ഒഴിച്ചുെകാടുക്കാം.

  1. കളനീക്കണം weed removal

തടത്തിലുണ്ടാകുന്ന കളകളും പാഴ്ച്ചെടികളും അപ്പപ്പോൾ നീക്കി ചേർക്കുന്ന വളങ്ങൾ കൃത്യമായി ചെടിക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ചെടിക്കും ചുറ്റും വളരുന്ന കളകളിലാണ് ചെടികളെ ബാധിക്കുന്ന കീടങ്ങൾ ഉണ്ടാവുക അവയിൽ നിലനിന്നാണ് അവ ചെടികളെ ആക്രമിക്കുക.

  1. പുതയിടണം

ചെടികളുടെ തടത്തിൽ ഈർപ്പവും തണുപ്പും ഉറപ്പുവരുത്താനും നനയ്ക്കുന്ന സമയത്ത് ജലം കൂടുതൽ സമയം കെട്ടിനിൽക്കാനും ചപ്പിലകൾ കൊണ്ട് പുതയിടാം. ജൈവവസ്തുക്കളുടെ പുത, മണ്ണിലെ സൂക്ഷ്മാണുക്കളുടെ വർധനയ്ക്കും മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും ഉത്തമമാണ്.

  1. തൈരും തേനും പാൽക്കായവും

ഒരു ലിറ്റർ തൈരിലേക്ക് 10 ഗ്രാം പാൽക്കായം കലക്കി തയ്യാറാക്കിയ മിശ്രിതം മഴയില്ലാത്ത ദിവസങ്ങളിൽ വൈകീട്ട് ഇലകളിൽ തളിച്ചാൽ പൂക്കാനും കായ്ക്കാനും മടിക്കുന്ന ചെടികൾ പൂക്കും. തൈരിനും പാൽക്കായത്തിനും പകരം മോരും തേങ്ങാവെള്ളവും സമം ചേർത്ത് തളിച്ചാലും ഫലം ലഭിക്കും. പൂവുണ്ടായിട്ടും കായ്ക്കാൻ മടിച്ചു നിൽക്കുന്ന പടവലവള്ളി കായ്ക്കാൻ 100 ഗ്രാം തേൻ അല്ലെങ്കിൽ 100 ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പൂങ്കുലകളിൽ വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കാം.

  1. ജൈവ കീടനാശിനികൾ തളിക്കണം

കീടങ്ങൾ ആക്രമിക്കാൻ തുടങ്ങിയ ശേഷം ജൈവകീടനാശിനി തളിച്ചു നിയന്ത്രിക്കുകയല്ല, ആക്രമിക്കാൻ തുടങ്ങുന്നതിന് മുമ്പേതന്നെ വീട്ടിലുണ്ടാക്കാവുന്ന ജൈവകീടനാശിനികൾ തളിച്ചു തുടങ്ങാം. മത്തൻ വണ്ട്, എപ്പിലാക്സ് വണ്ട് തുള്ളൻ പ്രാണി എന്നിവയെ ഇങ്ങനെ അകറ്റാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കര്‍ഷകര്‍ക്ക് സബ്സിഡിയോടെ സൗരോര്‍ജ്ജ പമ്പ്സെറ്റ്

English Summary: Use this technique for getting best yield in padavalam, snake gourd
Published on: 18 June 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now