Updated on: 30 March, 2021 2:00 PM IST
തണ്ട് മുറിച്ചു നട്ടും വിത്തുകൾ വഴിയും പുതിയ തൈകളുണ്ടാക്കാം.

പോഷക സമൃദ്ധമായ വയൽച്ചീര വെള്ളക്കെട്ടുകളിലും ചതുപ്പ് നിലങ്ങളിലും നന്നായി വളരും.Ipomoea aquatica എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഈ ഇലച്ചെടിരക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ തക്ക ഔഷധ ഗുണമുള്ളതാണ് എന്ന് ശാസ്ത്രീയ പരീക്ഷങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

പോഷക സമൃദ്ധമായൊരു കറിയിലയിനമായ വയൽചീരയെ പ്രധാനമായി രണ്ടു തരാമായി തിരിക്കാം. പച്ച തണ്ടുള്ളതും വെള്ള തണ്ടുള്ളതും.വീതി കുറഞ്ഞ ഇലകളും വെള്ള പൂക്കളുമുള്ള, ഈർപ്പമുള്ള മണ്ണിൽ പടർന്ന് വളരുന്നയിനമാണ് പച്ച തണ്ടുള്ള വയൽച്ചീര. അമ്പിന്റെ ആകൃതിയിലുള്ള ഇലകളും പിങ്ക് പൂക്കളും നെല്ലിനെപ്പോലെ വെള്ളത്തിൽ വളരുന്നതുമാണ് വെള്ള തണ്ടുള്ള വയൽച്ചീര.

വിളവെടുപ്പും ഉപയോഗവും

വയൽച്ചീരയുടെ ഇളം ശാഖകൾ മുറിച്ചെടുത്തു ഇലയും തണ്ടും കൂടി ചെറുതായിട്ടരിഞ്ഞെ ടുത്തു പാചകത്തിനുപയോഗിക്കാം . ചീരയെപ്പോലെ കറിവയ്ക്കാവുന്ന വയൽച്ചീര വേവിച്ചു ചപ്പാത്തി, ദോശ എന്നിവയുടെ മാവിൽ ചേർത്തു ചുട്ടെടുത്തുമുപയോഗിക്കാം. ഈ ചീരയുടെ മണ്ടയിലകളും ഇളന്തണ്ടും പച്ചയ്ക്ക് ചവച്ചു തിന്നാനും മറ്റു പച്ചക്കറികളുടെയും മാംസങ്ങളുടെയും കൂടെ ചേർത്തു പാകം ചെയ്തുമുപയോഗിക്കാവുന്നതാണ്.സാലഡായും വേവിച്ചും കഴിക്കാം.സൂപ്പായോ സ്റ്റൂവിൽ ചേർത്തോ ഉപയോഗിക്കാം.

കൃഷി രീതികൾ

തണ്ട് മുറിച്ചു നട്ടും വിത്തുകൾ വഴിയും പുതിയ തൈകളുണ്ടാക്കാം. തറയിലും ഗ്രോ ബാഗിലും വളർത്താൻ യോജിച്ച ചീരയിനമാണിത്. ഗ്രോ ബാഗിൽ നടുമ്പോൾ വള്ളികൾ പടരാൻ അനുവദിക്കാതെ നാമ്പുകൾ മുറിച്ചെടുത്താൽ ധാരാളം ശാഖകളുണ്ടായി കുറ്റിച്ചെടി മാതിരി വളർന്നു കിട്ടും .15-20 ദിവസം കൂടുമ്പോള്‍ വിളവെടുക്കാം. ഇലനുള്ളി വളർത്തിയാൽ ബുഷ് ചെടി പോലെ നിൽക്കും.


വയൽചീരയുടെ ആരോഗ്യ ഗുണങ്ങൾ

1.വയൽച്ചീരയിലുള്ള ആന്റിഓക്സിഡന്റുകൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും.
2.വയൽച്ചീരയിലുള്ള ബീറ്റാ-കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്തും
3.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിളർച്ച ഒഴിവാക്കുകയും ചെയ്യും
4.മഞ്ഞപ്പിത്തത്തിനും കരൾ സംബന്ധമായ മറ്റസുഖങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
5.ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാക്കുന്നു.
6.അൾസർ ചികിത്സയ്ക്ക് കൈകണ്ട ഔഷധമാണ്.

7.തലവേദനയ്ക്കും പല്ലുവേദനയ്ക്കും ശമനമുണ്ടാക്കുന്നു.
8.ത്വക്ക് രോഗങ്ങളുടെയും താരന്റെയും ചികിത്സക്കും ഉപയോഗിക്കുന്നു.
9.രക്ത ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
10.ശരീരത്തിൻറെ ഗ്ലൂക്കോസ് ആഗിരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
11.ശരീരത്തിലുണ്ടാകുന്ന വിഷപദാർതഥങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.പാൽ,നേന്ത്രപ്പഴം, ഓറഞ്ച് തുടങ്ങിയ മുന്തിയ ഫല വർഗങ്ങളോട് കിട പിടിക്കുന്ന പോഷക സമൃദ്ധി

English Summary: Water spinach has medicinal properties
Published on: 30 March 2021, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now