തിരക്കേറിയ ജീവിതശൈലിയും ലാപ്‌ടോപ്പിന് മുന്നിൽ നിരന്തരം ജോലി ചെയ്യുന്നതും കാരണം മിക്ക ആളുകൾക്കും നടുവേദനയുടെ (Back pain) പ്രശ്നങ്ങൾ ഉണ്ടാകുന്നു. എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം നടുവേദന കഠിനമായി അനുഭവപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി
ഇതിനൊപ്പം നിരന്തരം ഇരുന്ന് പണിയെടുക്കുന്നവർക്ക് നീരും വേദനയും ഉണ്ടായി കാല്‍മുട്ട് മടക്കാനോ നിവര്‍ത്താനോ കഴിയാത്ത അവസ്ഥയുമുണ്ടാകുന്നു. ചിലപ്പോഴൊക്കെ എണ്ണയും കുഴമ്പും പുരട്ടിയാലും പ്രതീക്ഷിച്ച ഫലം കിട്ടിയെന്ന് വരില്ല. അതിനാൽ തന്നെ ജീവിതചൈര്യകൾ ഇന്നത്തെ യുവാക്കളുടെ ഇടയിലും നടുവേദന വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന നടുവേദന അകറ്റാൻ കറുവപ്പട്ട (Cinnamon) ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് നടുവേദനക്ക് പ്രതിവിധിയായി കറുവാപ്പട്ട എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് കറുവാപ്പട്ട. ഇത് രക്തത്തിലെ പഞ്ചസാര, കൊളെസ്ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കുന്നതിനും, ദഹനശക്തിയെ വർധിപ്പിക്കുന്നതിനും, കൂടാതെ, സന്ധിവേദനകൾക്കും ഉത്തമ പ്രതിവിധിയാണ്.
നടുവേദന ഉള്ളവർ, വേദനസംഹാരിക്ക് പകരം കറുവപ്പട്ട ഉപയോഗിച്ചുള്ള നാട്ടുവിദ്യ സ്വീകരിച്ചാൽ ഈ പ്രശ്‌നത്തിൽ നിന്ന് നമുക്ക് മുക്തി നേടാം. നടുവേദനക്ക് എതിരെ
കറുവപ്പട്ട എങ്ങനെ ഉപയോഗിക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്.
നടുവേദനക്ക് ഒറ്റമൂലിയായി കറുവാപ്പട്ട (Cinnamon for back pain)
നടുവേദന നിരന്തമായ ആരോഗ്യ പ്രശ്‌നമായി തോന്നിയാൽ, ഇതിന് കറുവാപ്പട്ടയിലൂടെ എങ്ങനെ പരിഹാരം കാണാമെന്നാണ് ചുവടെ വിവരിക്കുന്നത്. രണ്ട് ഗ്രാം കറുവപ്പട്ട പൊടിയിൽ 1 ടീസ്പൂൺ തേൻ കലർത്തുക.ഈ കൂട്ട് നിങ്ങൾ ദിവസത്തിൽ 2 തവണയെങ്കിലും കഴിക്കുന്നത് പതിവാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, നടുവേദനയിൽ നിന്നും ഉടനടി പ്രതിവിധി കാണാം.
ഇതുകൂടാതെ, കറുവപ്പട്ട ഉപയോഗിച്ച് ആരോഗ്യകരമായ പാനീയവും തയ്യാറാക്കാനാകും. ഇതിനായി ഒരു പാനിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് അൽപം കറുവപ്പട്ട പൊടിച്ച് ചേർത്ത്, ഇത് ചെറു തീയിൽ തിളപ്പിക്കുക. ഇതിനുശേഷം, ഇത് ഒരു കപ്പിൽ അരിച്ചെടുത്ത് ഒരു സ്പൂൺ തേനിൽ കലർത്തി കഴിക്കുക.
കറുവാപ്പട്ടയുടെ ഈ സവിശേഷമായ പാനീയം രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുൻപ് കഴിക്കാം. കുറച്ച് ദിവസത്തേക്ക് പതിവായി ഇത് കുടിച്ചാൽ നടുവേദനയിൽ നിന്നും ആശ്വാസം ലഭിക്കും.
കേരളത്തിലെ പ്രശസ്ത സുഗന്ധവ്യജ്ഞനമാണ് കറുവാപ്പട്ട. പ്രമേഹരോഗികള്‍ക്ക് പലരീതിയിൽ പ്രയോജനകരമാകുന്നതാണ് കറുവാപ്പട്ട. കാരണം, കറുവാപ്പട്ട കഴിക്കുന്നത് പതിവാക്കുന്നതിലൂടെ പാന്‍ക്രിയാസില്‍ നിന്നും ഇൻസുലിൻ പുറപ്പെടുവിക്കുന്നതിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. കാരണം, ഇന്‍സുലിന്റെ പ്രവര്‍ത്തനം മികച്ചതാക്കി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് കറുവാപ്പട്ട നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു മാറാൻ വീട്ടിൽ തന്നെ ഉണ്ട് അടിപൊളി മാർഗങ്ങൾ
കൂടാതെ, സർവ്വരോഗ പ്രതിവിധിയായും കറുവാപ്പട്ടയെ ആയുർവേദത്തിലും കണക്കാക്കുന്നു.
കറുവാപ്പട്ട ടൈപ്പ് 2 പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹം, രക്തധമനി രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെയും ഒരുപരിധി വരെ നിയന്ത്രിക്കുമെന്ന് 2003ല്‍ പ്രസിദ്ധീകരിച്ച ഡയബെറ്റിക്‌സ് കെയര്‍ ജേര്‍ണലില്‍ വ്യക്തമാക്കിയിട്ടുണ്ട്.