1. Health & Herbs

ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട ഗുണങ്ങളിൽ നിസ്സാരനല്ല; കടുക് ഇങ്ങനെ ഉപയോഗിച്ചാൽ...

വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിങ്ങനെ ധാരാളം പോഷകങ്ങൾ കടുകിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യജീവിതത്തിനും സൗന്ദര്യസംരക്ഷണത്തിനും തുടങ്ങി എങ്ങനെയെല്ലാം കടുക് പ്രയോജനകരമാകുമെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.

Anju M U
Mustard Is Best For Your
Mustard Is Best For Your Health; Know How!

മലയാളിക്ക് കടുകില്ലാതെ കറിയില്ലെന്ന് പറയാം. അൽപം വടക്കോട്ട് പോകുകയാണെങ്കിൽ ഉത്തരേന്ത്യക്കാർ കറിയെണ്ണയായി ഉപയോഗിക്കുന്നത് കടുകിന്റെ എണ്ണയാണ്. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഗുണങ്ങളിൽ മുൻപിലാണ് കടുക്. പോഷക സമ്പുഷ്ടമായ കടുക് പല രോഗങ്ങൾക്കും പ്രതിവിധിയാണ് എന്നതിന് പുറമെ ദിവസവുമുള്ള ഭക്ഷണത്തിൽ കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യവും ഉറപ്പാക്കാം. കാരണം, വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിങ്ങനെ ധാരാളം പോഷകങ്ങൾ കടുകിൽ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണ മതി

അതായത് ആരോഗ്യജീവിതത്തിനും സൗന്ദര്യസംരക്ഷണത്തിനും തുടങ്ങി എങ്ങനെയെല്ലാം കടുക് പ്രയോജനകരമാകുമെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് അടിസ്ഥാനമാക്കിയുള്ള കടുകിന്റെ അതിശയകരമായ ഗുണങ്ങളാണ് ചുവടെ വിവരിക്കുന്നത്.

  • കടുക് ചർമത്തിന് (Mustard for skin)

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും കൂടാതെ, മുഖക്കുരുവിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നതിനും കടുക് പ്രയോജനകരമാണ്. അതായത്, കടുക് എണ്ണകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ആരോഗ്യമുള്ളതും യുവത്വവുമുള്ള ചർമം സ്വന്തമാക്കാം.
രോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിൽ ഉൾക്കൊള്ളുന്നു. ഇവ നിങ്ങളുടെ ശരീരത്തിൽ ഒരുമിച്ച്‌ ലഭിക്കുന്നതിലൂടെ ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യാം. മാത്രമല്ല, മുടി വളര്‍ച്ചക്കും കടുക് ഉപയോഗിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ

  • ഹൃദയാരോഗ്യത്തിന് കടുക് (Mustard for heart health)

കടുക് ദിവസവും കഴിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാനാകും. ഇതുവഴി ഹൃദയത്തെ ആരോഗ്യമുള്ളതാക്കാൻ സാധിക്കുന്നതാണ്.

  • എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നൽകും (Strengthens bones and teeth)

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലമേകാൻ കടുക് സഹായിക്കും. കൂടാതെ, നടുവേദന അകറ്റാന്‍ നല്ലതാണ് കടുക്. ദിവസവും ഒരു നേരമെങ്കിലും കടുക്കെണ്ണ വേദനയുള്ള ഭാ​ഗത്ത് പുരട്ടുന്നതിലൂടെ നടുവേദന മാറ്റാം.

ബന്ധപ്പെട്ട വാർത്തകൾ: ലാലേട്ടൻറെ വെള്ളമൊഴിക്കാത്ത സ്‌പെഷ്യൽ ചിക്കൻ കറി രുചിക്കാം

  • ആസ്തമയെ പ്രതിരോധിക്കും (Prevents asthma)

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കടുക് പരിഹാരമാകുന്നു. കടുകെണ്ണ നെഞ്ചില്‍ തടവിയാൽ ആസ്ത്മയുള്ളവര്‍ക്ക് ആശ്വാസമാകും. കോള്‍ഡ്, ഫ്‌ളൂ പോലുള്ള രോഗങ്ങളെയും ഇത് അകറ്റി നിർത്തും.

  • ഉമിനീരിന്റെ ഉത്പാദനം വർധിപ്പിക്കും (Increases the production of saliva)

ഉമിനീരിന്റെ ഉത്പാദനം കൂട്ടാൻ കടുക് സഹായിക്കും. ഇതിന് പുറമെ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും കടുക് ഉപയോഗപ്രദമാണ്.

  • രക്തസമ്മർദം കുറയ്‌ക്കാം (lower blood pressure)

ഭക്ഷണത്തില്‍ കടുക് ഉള്‍പ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാൻ സാധിക്കും. കാരണം, ഇവ രക്തം കട്ടപിടിക്കാതിരിക്കാനായി പ്രവർത്തിക്കുന്നു.

  • കടുകിട്ട് ആവി പിടിക്കാം

കടുകിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നതിലൂടെ നിങ്ങൾക്ക് ചുമയോ മുക്കടപ്പോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയിൽ നിന്ന് മുക്തി നേടാം.

  • മൈഗ്രേന് മരുന്ന്

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ അത്യുത്തമമാണ് കടുകെന്ന് പഠനങ്ങളും ആയുർവേദശാസ്ത്രവും പറയുന്നു. അതായത്, കടുക് ചേർത്ത് ഭക്ഷണവും കടുകെണ്ണയും നിത്യവും ഉപയോഗിക്കുക.
ആസ്തമയ്ക്ക് പുറമെ റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കും പരിഹാരമായ കടുകിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് ബിപി നിയന്ത്രിക്കുന്നു. കൂടാതെ, സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കടുക് പ്രതിവിധിയാണ്.

ബന്ധപ്പെട്ട വാർത്തകൾ:  ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

English Summary: Mustard Is Best For Your Body If You Use It Daily

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds