പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യംഎല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ബദാം കഴിക്കുന്നത് ശീലമാക്കാം.
മാത്രമല്ല ബദാം സ്ഥിരമായി കഴിച്ചാല്‍ അൽഷിമേഴ്‌സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. പോഷകങ്ങളുടെ കലവറയായ ബദാം വണ്ണം കുറയ്‌ക്കാനും ആരോഗ്യം വർധിപ്പിക്കാനുമൊക്കെ നാം കഴിക്കാറുണ്ട്.
ഒരു പിടി ബദാമിൽ ജീവകം ഇ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ തുടങ്ങി പതിനഞ്ചോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസത്തിന്റെ ഏതു സമയത്തും ലഘുഭക്ഷണമായി ബദാം കഴിക്കാവുന്നതാണ്. വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നതാകും കൂടുതൽ ഗുണപ്രദം. കാരണം ബദാമിന്റെ തൊലിയിൽ അടങ്ങിയ ടാനിനുകളുടെയും ആസിഡുകളുടെയും എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. തന്മൂലം പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകുന്നു. കുതിർക്കുന്നതിനാൽ കൂടുതൽ ജീവകങ്ങളും ധാതുക്കളും ആഗിരണം ചെയ്യാൻ സാധിക്കുന്നു. എൻൈസമുകളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്ന ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഇതില്‍ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ ധാരാളമുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്.
ചര്‍മസൗന്ദര്യം
സുന്ദരമായ ചർമ്മത്തിനും മുടിക്കും ശരീരത്തിനും ബദാം കഴിക്കുന്നത് ശീലമാക്കാം.
പേരുകേട്ട ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്രയും ഭക്ഷണത്തിലും ചർമ്മസംരക്ഷണത്തിലും ബദാം ഉൾപ്പെടുത്തിയിട്ടുണ്ട്. ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ത്വക്കിലെ ചുളിവുകൾ ഇല്ലാതാകുകയും ചെയ്യുന്നു.
കണ്ണുകൾക്കുചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാനും, ചുളിവുകൾ അകറ്റാനും മികച്ച പരിഹാരമാണ് ബദാം. കൺപോളകളിൽ ബദാം എണ്ണ മസാജ് ചെയ്യുന്നതിലൂടെ ദിവസം മുഴുവൻ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
കട്ടിയുള്ളതും നീളമുള്ളതുമായ കൺപീലികൾ വളരുന്നതിനുള്ള ഒരു മികച്ച സൗന്ദര്യ രഹസ്യം അവയിൽ എണ്ണ പുരട്ടുക എന്നതാണ്! ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ ബദാമിനുണ്ട്.