Updated on: 8 May, 2022 9:43 AM IST
ചെത്തിക്കൊടുവേലി

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള സസ്യമാണ് ചെത്തിക്കൊടുവേലി. നിരവധി രോഗങ്ങൾക്ക് പരിഹാരമായ ചെത്തികൊടുവേലി നമ്മുടെ നാട്ടിൽ നിന്നുതന്നെ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. പല ഔഷധങ്ങളും നിർമ്മിക്കുവാൻ ഇത് ഉപയോഗപ്പെടുത്തുന്നതും ചെത്തിക്കൊടുവേലി അപ്രത്യക്ഷമാകാൻ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്യം നിന്നു പോകുന്ന ഇത്തരം ഔഷധസസ്യങ്ങൾ വീട്ടിൽ പരിപാലിക്കുമ്പോൾ അതിന് ആവശ്യക്കാർ വർദ്ധിക്കുകയും മികച്ചലാഭം നേടാവുന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധ സസ്യങ്ങൾക്ക് സിദ്ധർകൾ ധാരാളം പേരുകൾ നൽകി അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്

എങ്ങനെ കൃഷി ചെയ്യാം

തണ്ടുകൾ മറിച്ച് നട്ടാണ് ഇവയുടെ കൃഷി രീതി. ജൂൺ-ജൂലൈ മാസങ്ങളിൽ ആണ് ഇത് നടുവാൻ അനുയോജ്യം. രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകൾ മുറിച്ച് നട്ട് വേരുപിടിപ്പിച്ചാണ് കൃഷിചെയ്യുന്നത്. ഇളം തണ്ടുകളും മൂപ്പ് ഉള്ളതും ഒഴിവാക്കണം. നടുന്നതിനായി ഒരു മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും തവാരണകൾ എടുക്കാം. IBA അഞ്ചു മില്ലി 10 ലിറ്റർ വെള്ളത്തിൽ മുക്കുന്നത് വേരുപിടിപ്പിക്കാൻ നല്ലതാണ്. കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗം രണ്ടാഴ്ച മുൻപ് കുമ്മായം ചേർക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കൊടുവേലിയിലെ താരം 'ചെത്തിക്കൊടുവേലി'

സെൻറീമീറ്റർ അകലത്തിൽ 30 സെൻറീമീറ്റർ ഉയരത്തിലും വരമ്പുകൾ എടുക്കണം. രണ്ടോമൂന്നോ പ്രായം മാസമായ കമ്പുകൾ 15 സെൻറീമീറ്റർ അകലത്തിൽ നടണം. നടീൽ സമയത്ത് അടിവളം ചേർത്തു നൽകണം. സെന്റിന് 50 കിലോ ജൈവവളം ചേർത്ത് നൽകുന്നതാണ് കൂടുതൽ നല്ലത്. നട്ട് രണ്ടാം മാസത്തിലും നാലാം മാസത്തിലും വളപ്രയോഗം നടത്തണം. വളപ്രയോഗം കഴിഞ്ഞാൽ മണ്ണിട്ടു കൊടുക്കണം. ആദ്യഘട്ട വളപ്രയോഗ സമയത്ത് സെന്റിന് റോക്ക് ഫോസ്ഫേറ്റ് 1110 ഗ്രാം ചേർത്താൽ മതി. രണ്ടാംഘട്ട വള പ്രയോഗത്തിൽ യൂറിയ 217 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 167 ഗ്രാം എന്നിങ്ങനെ ചേർക്കണം.

ഇതേ അളവിൽ മൂന്നാംഘട്ട വളപ്രയോഗം അതായത് നട്ട് നാല് മാസങ്ങൾക്കുശേഷം നടത്തണം. ഒരേക്കർ ലേക്ക് ആവശ്യമായ വളം കണക്കാക്കാൻ മേൽപ്പറഞ്ഞ വളകളെ നൂറ് കൊണ്ട് ഗുണിച്ചാൽ മതി.

Demand for this specialty has grown significantly as a result of recent corporate scandals.

നട്ട് 16 മുതൽ 18 മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്താം. വിളവെടുക്കുമ്പോൾ കൈകൾക്ക് ഉണ്ടാകുന്ന പൊള്ളൽ ഒഴിവാക്കാൻ കയ്യുറ ഉപയോഗിക്കുക. കിഴങ്ങുകൾ പറിച്ചെടുത്ത് ഇലകൾ മാറ്റി വൃത്തിയാക്കി വിപണനത്തിന് ഒരുങ്ങാം.

ബന്ധപ്പെട്ട വാർത്തകൾ: അറിഞ്ഞിരിക്കാം ഈ ജൈവകീടനാശിനികളും ജൈവ കളനാശിനികളും

English Summary: Chettikoduveli can be cultivated and is in high demand for medicinal purposes
Published on: 08 May 2022, 09:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now