വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള (Clitoria ternatea alba) എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും.
ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു.
നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.
തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.
ബുദ്ധിശക്തിക്കും, ധാരണാശക്തിക്കും
ശംഖുപുഷ്പത്തിന്‍റെ വേര് പച്ചയ്ക്ക് അരച്ച് 3 ഗ്രാം എടുത്ത് നെയ്യിലോ, വെണ്ണയിലോ ദിവസവും രാവിലെ സേവിക്കുക. നീല ശംഖുപുഷ്പം സമൂലം കഷായം വച്ചു കഴിക്കുന്നത് ഉറക്കമില്ലായ്മ, ഉന്മാദം, മദ്യാധിക്യം കൊണ്ടുള്ള ലഹരി, ശ്വാസകോശ രോഗങ്ങള്‍ എന്നിവക്ക് ഫലപ്രദമായി കണ്ടിട്ടുണ്ട്.
നീല ശംഖുപുഷ്പത്തിന്‍റെ പുഷ്പം 1 ഗ്രാം വീതം ദിവസവും മൂന്നുനേരം തേനില്‍ കഴിച്ചാല്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം ശമിക്കും. ശംഖുപുഷ്പത്തിന്‍റെ പുഷ്പം പാലില്‍ കാച്ചി കുടിച്ചാല്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം ശമിക്കും.
ഇല കഷായം വെച്ച് വ്രണങ്ങള്‍ കഴുകാന്‍
ഉപയോഗിക്കാം.ശംഖുപുഷ്പത്ത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധി ശക്തി , ധാരണാശക്തി എന്നിവ കുടും എന്നു വിശ്വസിക്കപെടുന്നു .
ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .
നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്.
ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .
തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു .
പനി കുറയ്ക്കാനും. ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.
ശംഖ് പുഷ്പത്തിന്റെ ഇല ഉപയോഗിച്ച് ചായയുണ്ടാക്കാം.
ഹെര്‍ബല്‍ ടീ എന്നാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ ബ്ലൂ ടീ എന്നും അറിയപ്പെടും. ഇതിൻ്റെ ഇലയിട്ട വെള്ളം തിളപ്പിക്കുമ്പോള്‍ നീല നിറം ലഭിക്കുന്നതു കൊണ്ടാണ് ഇതിന് ബ്ലൂ ടീ എന്ന പേരു വന്നത്. പലവിധ പ്രശ്‌നങ്ങള്‍ക്കുളള ഔഷധ സമ്പന്നമായ ചായയാണിത്. ഗര്‍ഭധാരണത്തിനും സഹായകമാകുന്ന ഒന്നാണ് ശംഖ്പുഷ്പം. ഇതുകൊണ്ടുണ്ടാക്കുന്ന ചായയിലെ ചില ഘടകങ്ങളാണ് ഈ ഗുണം നല്‍കുന്നത്.
ഇനി മറ്റൊരു ഗുണം എന്ന് പറയുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ആശ്വാസമുണ്ടാക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തത്തിലേക്കുള്ള പഞ്ചസാര അലിഞ്ഞു ചേരുന്നത് തടയാനുളള നല്ല കഴിവുള്ള ഒന്നാണ് ശംഖ് പുഷ്പം. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് പരീക്ഷിക്കാവുന്ന സ്വാഭാവിക മരുന്നാണ്.
ശംഖ് പുഷ്പം ഇട്ടു തിളപ്പിച്ച വെള്ളവും ചായയുമെല്ലാം. ഇതിലെ പോളിഫിനോളുകള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.
ഇത് മാത്രമല്ല മറ്റ് അനേകം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയയാണ് ഔഷധ ഗുണമുള്ള ശംഖ് പുഷ്പം. തടി കുറയാക്കാനും, ദഹനപ്രക്രിയയ്ക്കും,മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും,ചര്‍മ്മ രോഗങ്ങള്‍ക്കും എല്ലാമുള്ള ഉത്തമ സഹായിയാണ് ശംഖ് പുഷ്പം.
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാനും ഇതുവഴി ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. പ്രായമേറുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്.