Updated on: 7 May, 2021 2:36 PM IST
ചുവന്ന ചീര പോലെ ആരോഗ്യകരമായ മറ്റൊന്നും ഇല്ല എന്നു തന്നെ പറയാം.

കൃഷി ഇങ്ങനെ കൊണ്ടുപിടിച്ചിരുന്നില്ല പണ്ടൊക്കെ. വിഷമടിച്ച പച്ചക്കറികളല്ല അന്ന് അന്യനാട്ടിൽ നിന്ന് വന്നിരുന്നത്. അതുകൊണ്ടു തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും കുറവായിരുന്നു. അടുക്കളത്തോട്ടത്തിൽ ഒന്ന് രണ്ടു വെണ്ടയോ, വഴുതനയോ തക്കാളിയോ ഒക്കെ ഉണ്ടെങ്കിലായി.

പക്ഷെ മറക്കാൻ പാടില്ലാത്ത ഒന്നുണ്ട്. ചുവന്ന ചീര. തെങ്ങിന്റെ തടമെടുത്താൽ ആ തടത്തിന് ചുറ്റും ചുവന്ന് ചീര ഇല്ലാത്ത നാട്ടുമ്പുറങ്ങൾ വിരളമായിരുന്നു. അന്നീ പുതിയ ബ്രോക്കോളി, കോളിഫ്ലവർ അങ്ങനെയുള്ള ഒന്നും ഇല്ലായിരുന്നു. ചുവന്ന ചീര കൂട്ടിയുള്ള ഉച്ചയൂണായിരിക്കും മിക്ക വീട്ടിലും. അതെ അത്രയയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ട് ചുവന്ന ചീരയ്ക്ക്. ചുവന്ന ചീര പോലെ ആരോഗ്യകരമായ മറ്റൊന്നും ഇല്ല എന്നു തന്നെ പറയാം.

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും എങ്ങനെയെല്ലാം നമുക്ക് ചീര ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വിറ്റാമിനുകളും ധാതുക്കളും ശക്തമായ ആന്റി ഓക്‌സിഡന്റുകളും ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ചീരയെ ഇലക്കറികളിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് തന്നെയാണ് ചീരയെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും, ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ തടുന്നതിനും ചീര സഹായിക്കുന്നുണ്ട്.

ദഹനത്തിന് നല്ലതാണ് ചുവന്ന ചീര Red spinach is good for digestion

നമ്മില്‍ മിക്കവരും ഉദാസീനമായ ഒരു ജീവിതശൈലിയിലാണ് ജീവിക്കുന്നത്, പലരും ജങ്ക്ഫുഡുകളും മറ്റും കഴിക്കുന്നവരാണ്. ഇവ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവും ഭാരവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ദഹന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളില്‍ മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പലപ്പോഴും ചീര ഇതിനെല്ലാം പരിഹാരമാണ്. കാരണം ചീരയില്‍ ധാരാളം നാരുകള്‍ ഉണ്ട്, ഇത് നിങ്ങളുടെ മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വന്‍കുടല്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.

തടി കുറയാനും ചുവന്ന കഴിച്ചാൽ മതി It is enough to eat red to lose weight

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടാകാം. ചിലത് പാരമ്പര്യപരമാണെങ്കിലും മറ്റുള്ളവ അനാരോഗ്യകരമായ ജീവിതശൈലി മൂലമാണ്. നിങ്ങള്‍ ധാരാളം ഫൈബര്‍ കഴിക്കുകയും പതിവായി വ്യായാം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ചുവന്ന ചീര പോലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. ചീര കഴിക്കുന്നത് നിങ്ങളുടെ ഇന്‍സുലിന്‍ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.

അസ്ഥികളെ ശക്തിപ്പെടുത്തുക ആരോഗ്യകരമായ ജീവിതം നയിക്കാന്‍, നിങ്ങളുടെ എല്ലുകള്‍ ശക്തമായിരിക്കണം. അവ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ഭാരം പിന്തുണയ്ക്കുകയും ഏറ്റവും കാര്യക്ഷമമായി നീങ്ങാനും പ്രവര്‍ത്തിക്കാനും നിങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും കാല്‍സ്യത്തിന്റെ മികച്ച ഉറവിടങ്ങളിലൊന്നായി അറിയപ്പെടുന്നുണ്ടെങ്കിലും ചുവന്ന ചീര ഇതിലും മുന്‍പന്തിയിലാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ കെ ഉണ്ട്. ഇത് സാധാരണ അസ്ഥി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ചുവന്ന ചീര എല്ലുകളെ ശക്തമാക്കുകയും ഒടിവുകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇത് കുട്ടികള്‍ക്ക് വളരെ മികച്ചതാണ്.


വിളര്‍ച്ചക്ക് പരിഹാരം

ലോകമെമ്പാടുമുള്ള മിക്ക സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്നത് മറഞ്ഞിരിക്കുന്ന വസ്തുതയല്ല. ഇതിനര്‍ത്ഥം അവരുടെ ശരീരത്തില്‍ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ശരിയായ എണ്ണം ഇല്ലെന്നതാണ്. അതിനാല്‍, നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ സ്ത്രീകള്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണം. അവയിലൊന്നാണ് ചുവന്ന ചീര, ഇത് ഹീമോഗ്ലോബിന്‍ നില മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നുണ്ട്.


രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു Boosts the immune system

നിലവിലെ ആരോഗ്യ അവസ്ഥകള്‍ നമ്മുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചീര കഴിക്കാവുന്നതാണ്. ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടെങ്കില്‍ നമുക്ക് രോഗങ്ങളില്‍ നിന്ന് മുക്തി നേടാവുന്നതാണ്. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ തുടങ്ങിയ വിറ്റാമിനുകളുടെ ഉയര്‍ന്ന ഉറവിടമാണ് ചുവന്ന ചീര എന്നുള്ളത്. അതുകൊണ്ട് തന്നെ ചീര കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

ചുവന്ന ചീരയില്‍ കലോറി വളരെ കുറവാണ്, പൊട്ടാസ്യം കൂടുതലാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്, ഇത് രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് വളരെയധികം അഭികാമ്യമാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിലെ മര്‍ദ്ദം കുറയ്ക്കാനും ചുവന്ന ചീര സഹായിക്കും. പ്രതിദിനം ചുവന്ന ചീരയുടെ ഒരു ഭാഗം കഴിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

ചുവന്ന ചീര കഴിച്ചാൽ അകാല നര ഇല്ലാതാക്കാം Eating red spinach can eliminate premature graying

നരച്ച മുടി 20 വയസ്സിന് താഴെയുള്ള വ്യക്തികളില്‍ പോലും ഒരു സാധാരണ ഭീഷണിയാണ്. ഉയര്‍ന്ന അളവില്‍ അയണ്‍, മാംഗനീസ്, കാല്‍സ്യം, മറ്റ് പ്രധാന ധാതുക്കള്‍ എന്നിവ ഉപയോഗിച്ച് ചുവന്ന ചീര നിങ്ങളുടെ മുടിയിലെ മെലാനിന്‍ മെച്ചപ്പെടുത്തുകയും അകാല നരയില്‍ നിന്ന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ചുവന്ന ചീര ശരീരത്തിലെ ചുളിവുകൾ കുറയ്ക്കും Red spinach reduces wrinkles on the body

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഈ ഇലകളിലെ പിഗ്മെന്റ് നിങ്ങളുടെ ചര്‍മ്മകോശങ്ങളില്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാന്‍ സഹായിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം നിങ്ങലില്‍ പലപ്പോഴും പുതുമയുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കുന്നുണ്ട്. മോയ്‌സ്ചുറൈസ് ഗുണമാണ് ഇതിലൂടെ ലഭിക്കുന്നത്.

English Summary: Don’t forget our red lettuce when it comes to fresh vegetables
Published on: 07 May 2021, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now