ഹൈന്ദവവിശ്വാസപ്രകാരം തുളസി ഐശ്വര്യ ദേവതയാണ്. എവിടെ തുളസി പരിപാലിക്കുന്നുവോ അവിടെ കഷ്ടതകൾ മാറുകയും, സൗഖ്യം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. ഹിന്ദുമത വിശ്വാസ പ്രകാരം തുളസിയെ പരിപാലിക്കുന്ന ഇടങ്ങളിൽ വിഷ്ണുഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. ഇതിൻറെ വേരിൽ ബ്രഹ്മാവും തണ്ടുകളിൽ വിഷ്ണുവും ഇലകളിൽ രുദ്രനും നിലകൊള്ളുന്നു. അത്രത്തോളം പരിശുദ്ധമായ ഈ ഔഷധസസ്യത്തിന് അനവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രധാനമായും തുളസിയെ രണ്ടായി തരംതിരിക്കാം കൃഷ്ണ തുളസിയും രാമ തുളസിയും. ഇതിൽ ഏറ്റവും കൂടുതൽ ഔഷധ മൂല്യം ഉള്ളത് കൃഷ്ണതുളസിക്ക് തന്നെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: തുളസി കൃഷിയിലെ സാധ്യതകൾ
കൃഷ്ണ തുളസിയും ആരോഗ്യവും
ലാമിയേസിയ സസ്യ കുടുംബത്തിൽ ഉൾപ്പെട്ട കൃഷ്ണതുളസിയുടെ ശാസ്ത്രീയ നാമം ഒസിമ സാങ്റ്റം ആണ്. ബാക്ടീരിയയും വൈറസും പ്രതിരോധിക്കാൻ കഴിയുന്ന ഔഷധസസ്യമാണ് കൃഷ്ണതുളസി. കൃഷ്ണതുളസിയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന ഘടകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ള കൃഷ്ണതുളസി ഇട്ട് വെച്ച വെള്ളം കുടിക്കുന്നത് കാൻസർ എന്ന മാരക രോഗത്തെ വരെ പ്രതിരോധിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇതുകൊണ്ടാണ് തുളസി പറിച്ചു കളയരുത് എന്ന് പറയുന്നത്
തുളസിയില ഇട്ടു വെച്ച വെള്ളം കുടിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാം. തലേ ദിവസം ഒരു കൈപിടിയോളം കൃഷ്ണതുളസി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ച് ഇത് വെറും വയറ്റിൽ കുടിച്ചാൽ അസിഡിറ്റി ഭേദമാകും. അയൺ സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന ഈ തുളസി വിളർച്ച പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കൃഷ്ണതുളസി 10 ഇല വീതം ദിവസവും ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. വിട്ടുമാറാത്ത ചുമയും ജലദോഷവും അകറ്റുവാൻ കൃഷ്ണ തുളസിയുടെ ഇല ചതച്ച് പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് പലവട്ടം കഴിച്ചാൽ മതി. കൃഷ്ണ തുളസിയുടെ നീര് തലയിൽ പുരട്ടിയാൽ മൈഗ്രൈൻ ഇല്ലാതാക്കാം. നെഞ്ചിലെയും, തലയിലെയും എത്ര പഴകിയ കഫവും ഇല്ലാതാക്കുവാൻ തുളസിയുടെ നീരും ഇഞ്ചി നീരും സമൂലം എടുത്ത് സേവിച്ചാൽ മതി. പ്രാണികൾ കടിക്കുന്നതും മൂലമുണ്ടാകുന്ന ചൊറിച്ചിലും, നീർക്കെട്ടും ഇല്ലാതാക്കുവാൻ കൃഷ്ണതുളസിയുടെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചിട്ടാൽ മതി. കൃഷ്ണ തുളസി ഇലയും, കയ്യോന്നിയും ചുവന്ന കറ്റാർവാഴയും വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചാൽ അകാലനര, താരൻ, മുടികൊഴിച്ചിൽ തുടങ്ങിയവ പൂർണമായും പരിഹരിക്കാം.
വിറ്റാമിൻ എ ധാരാളമുള്ള ഈ തുളസിയുടെ ഇലകൾ ചവച്ചരച്ച് കഴിക്കുന്നത് നേത്രരോഗ്യം മെച്ചപ്പെടുത്തുവാൻ കാരണമാകും. തുളസി ഇല കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നത് കൊഴുപ്പുകൾ ഇല്ലാതാക്കാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും നല്ലതാണ്. വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ തുളസി ചായ എല്ലാദിവസവും ഉപയോഗിക്കാവുന്ന ഒന്നാണ്. കൂടാതെ ഈ ചായയുടെ ഉപയോഗം ഓർമശക്തി വർദ്ധിപ്പിക്കുവാനും, ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ ഇല്ലാതാക്കുവാനും മികച്ച ഉപാധിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ...
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.