Updated on: 15 August, 2020 12:10 PM IST
പൂവാം കുരുന്നില

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ പ്രധാനമായ ചെടിയാണ് ദശപുഷ്പങ്ങളിൽ ഒന്നായ പൂവാംകുരുന്നില.  ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി യിൽ സഹദേവി എന്നും सहदेवी, മറാത്തി യിൽ  - സദോദി എന്നും തമിഴിൽ  - പൂവാംകുരുന്തൽ എന്നും അറിയപ്പെടുന്നു.

പൂവാംകുരുന്നില

ശാസ്ത്രീയ നാമം : Cyanthillium cinereum

Cyanthillium cinereum (also known as little ironweed and poovamkurunnila in Malayalam) is a species of perennial plants in the sunflower family. The species is native to tropical Africa and to tropical Asia (India, Indochina, Indonesia, etc.) and has become naturalized in Australia, Mesoamerica, tropical South America, the West Indies, and the US State of Florida

പൂവാംകുരുന്നില യുടെ ഇലയും വേരും പൂവുമെല്ലാം തന്നെ ചികിത്സകള്‍ക്കായി ഉപയോഗിയ്ക്കുകയും ചെയ്യാം. യാതൊരു ദോഷവും വരാത്ത ഒരു മരുന്നാണിത്.പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.

പൂവാംകുരുന്നില

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തി ലും  സഹദേവി  എന്നാണ് ഇത് അറിയപ്പെടുന്നത്. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് കൂടാതെ കണ്‍മഷി പ്രകൃതിദത്തമായി ഉണ്ടാക്കുന്നതിലും പൂവാംകുരുന്നില ഉപയോഗിയ്ക്കാറുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കരിനൊച്ചി; വീട്ടുവളപ്പിലെ ഒറ്റമൂലി

English Summary: Features of Little ironweed
Published on: 15 August 2020, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now