Updated on: 31 March, 2022 7:38 AM IST
പടവലങ്ങ

പലർക്കും പ്രിയപ്പെട്ട ഭക്ഷണ വിഭവം അല്ല പടവലങ്ങ. എന്നാൽ പടവലങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾക്ക് അത് ഒരു അത്ഭുതം ആകും. ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് പടവലങ്ങ.. പടവലങ്ങയുടെ പ്രധാന ആരോഗ്യഗുണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം

Fenugreek is not a favorite food of many. But if you know the benefits of fennel, it will be a miracle for you. Fenugreek is a remedy for many ailments. Let us examine the major health benefits of fennel.

1. ഫൈബർ ധാരാളമടങ്ങിയ പടവലങ്ങ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നു.

2. ശരീരത്തിൽ ജലാംശം നിലനിർത്താനും, ശരീരത്തിലെ രോഗ പ്രതിരോധ ശേഷി ഉയർത്തുവാനും പടവലങ്ങക്ക് അതി വിശേഷാൽ കഴിവുണ്ട്.

3. പടവലങ്ങയുടെ നീര് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് താരൻ ശല്യം ഒഴിവാക്കാൻ മികച്ചൊരു വഴിയാണ്.

4. പടവലങ്ങ നീര് കുടിക്കുന്നത് പനി മാറുവാൻ മികച്ചതാണ്

5. പടവലങ്ങ ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു പാനീയമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പടവലം കൃഷിയിൽ എല്ലാവിധ നീരൂറ്റി കുടിക്കുന്ന പ്രാണികളെയും ഇല്ലാതാക്കാൻ ഈ മൂന്നു കാര്യങ്ങൾ ചെയ്തുനോക്കൂ

6. കലോറി കുറഞ്ഞ പടവലങ്ങ പ്രമേഹനിയന്ത്രണത്തിന് ഉപയോഗ പ്പെടുത്താവുന്ന ഭക്ഷണവുമാണ്.

7. പൊട്ടാസ്യം ധാരാളമുള്ള പടവലങ്ങ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു.

8. കാൽസ്യത്തിൻറെ അളവ് നല്ല രീതിയിൽ അടങ്ങിയ പടവലങ്ങ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദ്രോഗത്തെ തടയും പടവലങ്ങ ഉപ്പേരി

9. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുവാനും, അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും പടവലങ്ങക്കു സാധിക്കും. അതിനാൽ തന്നെ കരൾ ആരോഗ്യത്തിനും വൃക്കയുടെ ആരോഗ്യത്തിനും പടവലങ്ങ അത്യുത്തമം.

10. ശ്വാസകോശത്തിൽ അസ്വസ്ഥതകൾ മാറി കിട്ടുവാനും, വൈറസിൽ നിന്നും അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാനും പടവലങ്ങ കൊണ്ട് സാധ്യമാകും.

ജീവകങ്ങൾ ആയ എ, ബി, സി, മഗ്നീഷ്യം പൊട്ടാസ്യം, ഇരുമ്പ്,അയഡിൻ, കാൽസ്യം തുടങ്ങിയവ ധാരാളമടങ്ങിയ പടവലങ്ങ നിത്യ ജീവിതത്തിൻറെ ഭാഗം ആക്കേണ്ടത് തന്നെയാണ്. പടവലങ്ങ ജ്യൂസ് ആഴ്ചയിൽ ഒരുവട്ടമെങ്കിലും നിങ്ങളുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: നാട്ടിൻപുറത്തെ ഔഷധസസ്യങ്ങളിൽ പ്രധാനി -കാട്ടുപടവലം

English Summary: Fenugreek is not a favorite food of many but if you know the benefits of fennel, it will be a miracle for you
Published on: 15 January 2021, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now