Updated on: 30 July, 2021 11:11 PM IST
ഹിമാലയന്‍ റോക്ക് സാള്‍ട്ട് അഥവാ ഇന്തുപ്പ്

ഉപ്പ് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകാറില്ല. നിത്യേനയുളള ഭക്ഷണത്തില്‍ ഉപ്പിന്റെ പ്രാധാന്യം അത്രയധികമാണ്. നമ്മുടെ ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലുമെല്ലാം പ്രശ്‌നങ്ങളാണ്. 

അതേസമയം ഇന്തുപ്പിനെപ്പറ്റി നമ്മളെല്ലാം സ്ഥിരമായി കേള്‍ക്കാറുണ്ടെങ്കിലും അതിന്റെ ഉപയോഗങ്ങളെപ്പറ്റി അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം.
നമ്മുടെ ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത ധാതുക്കളും പോഷകഘടകങ്ങളുമെല്ലാം ഇന്തുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഹിമാലയന്‍ റോക്ക് സാള്‍ട്ട് അഥവാ പിങ്ക് റോക്ക് സാള്‍ട്ട് എന്നും ഇന്തുപ്പ്  അറിയപ്പെടുന്നു. പൊടിയുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്തുപ്പിന്റെ  രുചിയിലും വ്യാത്യാസങ്ങള്‍ കാണാം.

ദഹനത്തിന് ഏറെ ഗുണകരമാണ് ഇന്തുപ്പ്. അതുപോലെ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇന്തുപ്പ് ഏറെ സഹായകമാണ്. രക്തസമ്മര്‍ദ്ദം കൂടുതലുളളവര്‍ക്കും മിതമായ രീതിയില്‍ ഇന്തുപ്പ് ഉപയോഗിക്കാം. മലബന്ധം മാറാനായി ഇന്തുപ്പിട്ട വെളളം കുടിക്കുന്നത് ഗുണം ചെയ്യും.

കണ്ണുകളുടെ ആരോഗ്യത്തിന് ഇന്തുപ്പ് ഏറെ നല്ലതാണ്. സന്ധികളിലെയും പേശികളിലെയും നീരകറ്റാന്‍ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ആയുര്‍വ്വേദത്തില്‍ കിഴികളുണ്ടാക്കാനും മറ്റുമെല്ലാം ഇന്തുപ്പ് ഉപയോഗിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പ് ഇന്തുപ്പിട്ട വെളളത്തില്‍ കുളിക്കുന്നതുവഴി സുഖകരമായ ഉറക്കം ലഭിക്കും. അതുപോലെ ഇന്തുപ്പിട്ട വെളളത്തില്‍ കുളിച്ചാല്‍ കാലുവേദന മാറിക്കിട്ടും. പ്രമേഹരോഗമുളളവര്‍ക്കും അമിത ഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഇന്തുപ്പ് നല്ലതാണ്. ശരീരത്തിന് തണുപ്പ് നല്‍കാനും ഇന്തുപ്പ് സഹായിക്കും.

ഹിമാലയത്തിന്റെ താഴ്‌വരയിലുളള ഉപ്പുഖനികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ് ഇന്തുപ്പ്. മറ്റ് ഉപ്പുകളെ അപേക്ഷിച്ച് വില അല്പം കൂടുതലാണെന്ന് പറയാം.  അഷ്ടാംഗഹൃദയം, ചരകസംഹിത എന്നിവയിലെല്ലാം ഇന്തുപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നമ്മള്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപ്പില്‍ അയഡിന്‍ കൂടുതലായുണ്ട്. അതിനാല്‍ പെട്ടെന്ന് ഇന്തുപ്പിലേക്ക് മാറുന്നതില്‍ പലര്‍ക്കും ആശങ്കകളുണ്ടാകും. എന്നാല്‍ കേട്ടോളൂ അത്തരം സംശയങ്ങള്‍ വേണ്ട. മലയാളികളെ സംബന്ധിച്ചെടുത്തോളം മത്സ്യവും പാലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ അയഡിന്റെ കുറവ് ഉണ്ടാകാനുളള സാധ്യതകള്‍ കുറവാണെന്നുതന്നെ പറയാം.

English Summary: few things to know about himalayan pink salt
Published on: 30 July 2021, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now