1. Health & Herbs

എല്ലാത്തരം ഉപ്പുകളും കഫത്തെ ഉണ്ടാക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം

ഉപ്പ് ഒരു ഭക്ഷണവസ്തു അല്ല. എന്നാൽ ഉപ്പില്ലാതെ നമുക്ക് ഒന്നും തന്നെ ഉണ്ടാക്കുവാനും കഴിയില്ല. ഓരോരുത്തരുടെയും രുചികൾ അനുസരിച്ച് ഉപ്പിനെ ആവശ്യവും വ്യത്യസ്തമാണ്. എന്നാൽ നാം അറിയേണ്ട ഒരു വസ്തുതയുണ്ട് പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ശരാശരി ഉപ്പിന് ആവശ്യകത 4 ഗ്രാം ആണ്.

Priyanka Menon
ഉപ്പ്
ഉപ്പ്

ഉപ്പ് ഒരു ഭക്ഷണവസ്തു അല്ല. എന്നാൽ ഉപ്പില്ലാതെ നമുക്ക് ഒന്നും തന്നെ ഉണ്ടാക്കുവാനും കഴിയില്ല. ഓരോരുത്തരുടെയും രുചികൾ അനുസരിച്ച് ഉപ്പിനെ ആവശ്യവും വ്യത്യസ്തമാണ്. എന്നാൽ നാം അറിയേണ്ട ഒരു വസ്തുതയുണ്ട് പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ശരാശരി ഉപ്പിന് ആവശ്യകത 4 ഗ്രാം ആണ്. നമ്മുടെ ശരീരത്തിലും ഉപ്പ് അടങ്ങിയിരിക്കുന്നു.

ശരീരത്തിൽ ഉള്ള ഉപ്പ് മൂത്രത്തിൽ കൂടിയും കണ്ണീരിൽ കൂടിയും വിയർപ്പിൽ കൂടിയും ആണ് നമുക്ക് നഷ്ടമാകുന്നത്. ക്രമമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യ ജീവിതത്തിൽ പ്രധാനമാണ്. ഉപ്പിന്റെ ചില പൊടിക്കൈകൾ ഇവിടെ പരാമർശിക്കുന്നു. ആമാശയ വ്രണം മൂലം വയറു വേദനിക്കുമ്പോൾ ഉപ്പു വെള്ളം കുടിക്കുന്നത് വേദന ഭേദമാകാൻ കാരണമാവുന്നു.

കടലിൽ കുളിക്കുന്നത് പലതരം ചർമരോഗങ്ങൾക്കും വാത വേദനകൾക്കും നല്ലതെന്ന് പറയപ്പെടുന്നു. പ്രകൃതിയിൽ സമുദ്രജലത്തിൽ നാലിലൊരുഭാഗം ഉപ്പാണ് എന്നാണ് ശാസ്ത്രീയ നിഗമനം. മിതമായ തോതിൽ ഉപ്പു കലക്കിയ വെള്ളം കൊണ്ട് തല കഴുകുന്നത് തലയോട്ടിയിൽ മേലുള്ള അഴുക്ക് പോകുന്നതും താരൻ ശമിക്കുന്നതിനു കാരണമാവും.

തൊണ്ടവേദന, പല്ലുവേദന എന്നിവ ഉണ്ടാകുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലക്കി കുലുക്കുഴിഞ്ഞാൽ ആശ്വാസം ലഭിക്കും. അട്ട കടിച്ചാൽ ഉണ്ടാകുന്ന സുഷിരത്തിൽ കൂടിയുള്ള രക്തസ്രാവം തടയുവാൻ ഉപ്പുപൊടിച്ചു തേക്കാം. ആയുർവേദത്തിൽ ഉപ്പ് അഞ്ചു തരമുണ്ട്. ഇന്തുപ്പ്, വിളയുപ്പ്, തുവർചിലയുപ്പ്, കടലുപ്പ്, കാരുപ്പ് എന്നിവയാണത്.

അമിതമായ ഉപ്പ് കഴിച്ചാൽ ശരീരം തടിക്കുന്നത് ആയിരിക്കും. അതിനാൽ വൃക്ക ഹൃദയം എന്നിവയ്ക്ക് രോഗമുള്ളവർ ഉപ്പ് അധികമായി കഴിക്കരുത്. ഉപ്പ് മിതമായ അളവിൽ വേണം എപ്പോഴും കഴിക്കാൻ അതിന് രോഗമുള്ളവർ എന്നോ രോഗമില്ലാത്തവർ എന്നോ വ്യത്യാസമില്ല. എല്ലാ തരം ഉപ്പുകളും കഫത്തെ ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരിക്കുക.

Salt is not a food. But we can not make anything without salt. The need for salt also varies according to each person's tastes. But one thing we need to know is that the average daily salt requirement of an adult is 4 grams. Our body also contains salt. We lose salt in our body through urine, tears and sweat. Regular salt intake is important for a healthy life. Here are some tips to help you get started: When the stomach aches due to stomach ulcers, drinking salt water can cure the pain. Bathing in the sea is said to be good for various skin ailments and rheumatic pains. The scientific conclusion is that a quarter of seawater in nature is salt. Rinsing the scalp with moderately salted water will remove dirt from the scalp and cause dandruff. For sore throat and toothache, mix a teaspoon of salt in a glass of water and shake it to get relief.

എന്നാൽ നല്ല ശോധന ലഭിക്കുവാനും, വൃണത്തെ പഴുപ്പിച്ച് ഉണക്കാനുള്ള അതിവിശേഷാൽ കഴിവുണ്ട് ഉപ്പിന്. ലോകത്തിൽ തന്നെ ആദ്യമായി ഉപ്പ് ഉപയോഗിച്ചു എന്ന് പറയപ്പെടുന്നത് ധർമ്മ പുത്രന്മാരുടെ രാജസൂയ ത്തിലാണ് എന്ന ഐതിഹ്യം ഉണ്ട്.

English Summary: All kinds of salts contain caffeine The use of salt can be reduced Salt is not a food But we can not make anything without salt

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds