Updated on: 21 November, 2022 2:47 PM IST
Foods that lifts your mood

മനസിന്‌ സന്തോഷം തരുന്ന ഭക്ഷണങ്ങൾ

തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളായ ഡോപാമിൻ, സെറോടോണിൻ എന്നിവ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും സമ്മർദ്ദ നിലയെയും വളരെ നല്ല നിലയിൽ ഉയർത്തുന്നു. മാനസികാവസ്ഥയെയും സമ്മർദ്ദത്തെയും ബാധിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളാണ് ഡോപാമൈനും സെറോടോണിനും. ചില ഭക്ഷണങ്ങൾ നമ്മുടെ മനസ്സിനെ റീലാക്സഡ് ആക്കി മാറ്റാൻ സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ മികച്ച മൂഡ് ലിഫ്റ്ററുകളാണ്. പ്രോബയോട്ടിക്സും പുളിപ്പിച്ച ഉൽപ്പന്നങ്ങളും മാനസികാവസ്ഥയ്ക്ക് ഇപ്പോഴും നല്ലതാണ്.

മനസ്സിൽ ഒരുപാട് മോശം ചിന്തകൾ വരുമ്പോൾ ഒന്നിനോടും പ്രേത്യകിച്ചു വലിയ താൽപര്യം തോന്നില്ല.
ഭക്ഷണത്തിനോടും പലർക്കും താത്പര്യക്കുറവ് അനുഭവപ്പെടും. പ്രത്യേകിച്ചും നമുക്ക് ഒരു മോശം ദിവസമോ അല്ലെങ്കിൽ ആരോഗ്യകരമായി തളർച്ചയോ അനുഭവപ്പെടുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്. മിക്കവരും ഇങ്ങനെയുള്ള നിമിഷങ്ങളിൽ മധുരമുള്ള പദാർത്ഥങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും, ചില പ്രത്യേക പോഷകാഹാരങ്ങൾ കഴിക്കുന്നത് നമ്മുടെ മൂഡിനെ ഉടനടി ഉയർത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

സെറോടോണിൻ തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്, അത് ഭക്ഷണത്തിലൂടെ നേരിട്ട് വർദ്ധിക്കുന്നില്ല. എന്നിരുന്നാലും, പ്രോട്ടീനുകളിൽ നിന്നുള്ള അമിനോ ആസിഡ്, ട്രിപ്റ്റോഫാൻ, സെറോടോണിൻ എന്നിവയെ സമന്വയിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ മികച്ച മൂഡ് ലിഫ്റ്ററുകളാണ്. "മത്സ്യം, പരിപ്പ്, ധാന്യങ്ങൾ, പഴങ്ങൾ, ബെറി, പൈനാപ്പിൾ, വാഴപ്പഴം എന്നിവ ഒമേഗ -3 ഫാറ്റി ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. ഇതുകൂടാതെ, "തൈരിൽ നിന്നുള്ള പ്രോബയോട്ടിക്കുകൾ, ചെറിയ അളവിൽ അച്ചാർ കഴിക്കുന്നത്, ഒപ്പം
പുളിപ്പിച്ച ഉൽപ്പന്നങ്ങൾ നമ്മുടെ മാനസികാവസ്ഥയ്ക്ക് മാത്രമല്ല ഇത്, നല്ല ബാക്ടീരിയകൾ ഉത്പാദിപ്പിക്കാൻ കുടലിനെ സഹായിക്കുന്നു. നല്ല പ്രോട്ടീൻ ഭക്ഷണത്തിന് പുറമേ കാപ്പിയും ഡാർക്ക് ചോക്കലേറ്റും മൂഡ് ലിഫ്റ്റ് ചെയ്യാൻ ഉത്തമമാണ്.

പൈനാപ്പിൾ, മുട്ട, പാലുൽപ്പന്നങ്ങൾ, നട്ട്സ് , വാൽനട്ട്, പിസ്ത, മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ്, സൂര്യകാന്തി വിത്തുകൾ എന്നിവയും കഴിക്കാം. “വിത്തുകളിലും പഴങ്ങളിലും ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിനും ഒപ്പം മനസിനും സുഖം തോന്നാൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീൻ ഡയറ്റ് ഒരു നല്ല അനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മത്സ്യം പോലുള്ള മാംസവും കോഴിയിറച്ചിയാൽ തയാറാക്കിയ ഭക്ഷണവും മനസിന്‌ ഉണർവേകും. വിറ്റാമിൻ ഡിയും വളരെ നല്ല മൂഡ് ബൂസ്റ്ററാണ്. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ മനസിനും ശരീരത്തിനും ഉന്മേഷം അനുഭവപ്പെടുന്നു. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ വർദ്ധനവാണ്, നമ്മുടെ മനസിനെ സന്തോഷത്തോടെയും ആഹ്‌ളാദത്തോടെയും ഇരിക്കാൻ സഹായിക്കുന്നത് . ശരീരത്തിലെ കുറഞ്ഞ സെറോടോണിൻ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു, ഇതിന് ആവശ്യമായ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. ശരീരം സെറോടോണിൻ സമന്വയിപ്പിക്കുന്നു, അത് അതിന്റെ അളവ് വർദ്ധിപ്പിക്കുകയും ഒപ്പം നമ്മുടെ മാനസികാവസ്ഥയെ ഉയർന്ന നിലയിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ജങ്ക് ഫുഡിന് പകരം ആരോഗ്യകരമായ ബദൽ മാർഗങ്ങൾ!!

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Foods that lifts your mood
Published on: 21 November 2022, 01:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now