Livestock & Aqua

പാലുൽപ്പാദന മികവിന് പശുക്കൾക്കു നൽകാവുന്ന പുതുയ തരം തീറ്റകൾ

Dairy

പശുക്കളുടെ പാലുൽപ്പാദനം എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു എന്നതിനെ കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ശരിയായ അറിവ് ഉണ്ടായിരിക്കേണ്ടത് അതാവശ്യമാണ്. ജനിതകസ്വഭാവം, വർഗ്ഗഗുണം,  എന്നിവയാണ് അടിസ്ഥാനപരമായത്.  തീറ്റക്രമം, തൊഴുത്തുകള്‍, കറവരീതികള്‍, എന്നിവ മാത്രമല്ല കാലാവസ്ഥ അടക്കം പശുക്കളുടെ പാലുൽപാദനത്തെ ബാധിക്കുന്നു. സങ്കരയിനം പശുക്കളാണ് ഏറ്റവും കൂടുതൽ ഉല്‍പ്പാദനശേഷി ഉള്ളവ. ഇത്  ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണം എങ്കിൽ പശുക്കൾക്ക് നല്ല ആഹാരവും, ശരിയായ പരിപാലനവും, അനുയോജ്യമായ അന്തരീക്ഷവും ഉണ്ടാക്കികൊടുക്കേണ്ടത് ആവശ്യമാണ്.

A lactating dairy cow will eat 100 pounds of food every day! But more important than the amount of food is that they get the right kinds of food to keep them healthy. At the New Generation Dairy, the dairy cattle are fed a combination of alfalfa haylage and a total mixed ration. Brian grows as much of his own feed as he can.

പത്തു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് പശുക്കളുടെ കറവക്കാലം. പ്രസവാനന്തരം ക്രമേണയുയരുന്ന പാലുല്‍പ്പാദനം 6-8 ആഴ്ചകള്‍ പിന്നിടുന്നതോടെ ഏറ്റവും ഉയര്‍ന്ന പരിധിയില്‍ എത്തിച്ചേരും. ചിലവ് കുറച്ച് മെച്ചപ്പെട്ട പാലുല്‍പ്പാദനം കൈവരിക്കാന്‍ ശാസ്ത്രീയ ആഹാരക്രമം അനുവര്‍ത്തിക്കേണ്ടതുണ്ട്. പാലുല്‍പ്പാദനം ക്രമമായി ഉയര്‍ന്ന് പരമാവധിയിലെത്തിച്ചേരുന്ന ആദ്യത്തെ രണ്ടു മാസക്കാലയളവില്‍ കൂടുതൽ ഊര്‍ജ്ജവും മാംസ്യവും പശുക്കള്‍ക്കാവശ്യമുണ്ട്.

എന്നാല്‍, ഏറെ നാളുകള്‍ നീണ്ടുനിന്ന ഗര്‍ഭാശയസമ്മര്‍ദ്ദം മൂലം ചുരുങ്ങിയിരിക്കുന്ന ആമാശയത്തിന് ഈ ഘട്ടത്തില്‍ അധിക അളവില്‍ തീറ്റയുള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് മാത്രമല്ല പശുവിന്റെ വിശപ്പും കുറവായിരിക്കും. പശു തീറ്റയെടുക്കുന്നതില്‍ ഈ സമയത്ത് 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാവും തീറ്റക്കുറവ് മൂലം പോഷക കുറവ് നികത്താൻ കുറഞ്ഞ അളവില്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയ തീറ്റയാണ് ഈ ഘട്ടത്തില്‍ നല്‍കേണ്ടത്.

ശാസ്ത്രീയമായ തീറ്റരീതി പാലിക്കുന്നതിനൊപ്പം ഓരോ രണ്ടര  ലീറ്റര്‍ പാലിനും ഒരു കിലോഗ്രാം വീതം അധിക കാലിത്തീറ്റ നല്‍കണം. 15 ലീറ്ററിലധികം പ്രതിദിന കറവയുള്ള അത്യുല്‍പ്പാദനശേഷിയുള്ളവയ്ക്ക് ബെപ്പാസ് കൊഴുപ്പുകളും ബൈപ്പാസ് മാംസ്യങ്ങളും ഈ വേളയില്‍ കൊടുക്കേണ്ടതാണ്.

പുല്ലും വൈക്കോലും കാലിത്തീറ്റയും മാത്രം ഉള്‍പ്പെടുത്തിയ പരമ്പരാഗത തീറ്റക്രമത്തില്‍നിന്നും അല്‍പ്പം പുതുമ ഇന്ന് ആവശ്യമാണ്.  ഗവേഷണമികവും സാങ്കേതിക വിദ്യയും സമ്മേളിച്ചതോടെ TMR (Total Mixed Ration) തീറ്റകള്‍, റൂമെനിലെ സൂക്ഷ്മാണുക്കളുടെ വിഘടനത്തെ അതിജീവിക്കുന്ന ബെപ്പാസ് മാംസ്യങ്ങള്‍, കൊഴുപ്പുകള്‍, മിത്രാണുക്കളാല്‍ സമൃദ്ധമായ പ്രോബയോട്ടിക്കുകള്‍, സമ്പുഷ്ടീകരിച്ച വൈക്കോല്‍ തുടങ്ങിയ പുതുമയാര്‍ന്ന സൂപ്പര്‍ ഫുഡുകള്‍ പശുക്കള്‍ക്കായി ഇന്ന് വിപണിയില്‍ ലഭ്യമാണ്.  നവീന തീറ്റകള്‍ ഉപയോഗിക്കുന്നത് വഴി ഉല്‍പ്പാദനശേഷി ഉയര്‍ത്താവുന്നതാണ്.

ആവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ചേർത്ത് ഉണ്ടാക്കിയ സമീകൃത തീറ്റയാണ് TMR  അഥവാ സമ്പൂര്‍ണ മിശ്രിത തീറ്റ. TMR  നല്‍കുന്നത് വഴി പശുക്കളുടെ ആരോഗ്യവും പാലിന്റെ അളവും ഗുണനിലവാരവുമെല്ലാം മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. തീറ്റയുടെ അരവും ദഹനവും കാര്യക്ഷമമാക്കുന്നതിനൊപ്പം സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയും ഉറപ്പുവരുത്തി ആമാശയത്തിന്‍റെ ആരോഗ്യം TMR  തീറ്റ നല്‍കുന്നത് വഴി സംരക്ഷിക്കപ്പെടുന്നു. അസിഡോസിസ്, കുളമ്പുവേദനക്കും മുടന്തിനും കാരണമാവുന്ന ലാമിനൈറ്റിസ്, വന്ധ്യത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ TMR നല്‍കുന്നത് വഴി അതിജീവിക്കാം.  ഇതെല്ലാം പാലുല്‍പ്പാദനത്തെ അനുകൂലമായി സ്വാധീനിക്കും.

അനുബന്ധ വാർത്തകൾ

മിൽമ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്‌സിഡി


English Summary: New feeds for cows for better milk production

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine