Updated on: 9 May, 2021 5:43 AM IST
തഴുതാമ

പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു "മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനൽക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ലെന്ന്". ഇത് കാണിക്കുന്നത് അക്കാലത്തെ മഴക്കാലങ്ങളിൽ മുളച്ചുപൊന്തിയിരുന്ന എല്ലാ ഇലകളെയും കറിയാക്കിയും ഉപ്പേരിയാക്കിയും നാം കേരളീയർ കഴിച്ചിരുന്നു എന്നതാണ്. മഴക്കാലത്ത് മാത്രം മുളച്ചു പൊന്തിവരുന്ന ഒട്ടേറെ നാട്ടു പച്ചകളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇത്തരം ചെടികൾ പാഴ്ച്ചെടികളാണ് എന്നാൽ, പണ്ടത്തെ തലമുറയുടെ ആരോഗ്യരക്ഷ തന്നെ ഇത്തരം ഇലവർഗങ്ങളായിരുന്നു. അത്തരത്തിൽപ്പെട്ട പ്രശസ്തമായ ഒരിനം ഇലയാണ് തഴുതാമ.

ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരു പ്രസിദ്ധ ഔഷധ സസ്യമാണ് തഴുതാമ. അത് മൂന്നുതരത്തിൽ കണ്ടുവരുന്നു. അതിൽ പ്രധാനമായുള്ളത് വെള്ളപൂക്കളുണ്ടാകുന്ന വെള്ള തഴുതാമയും ചുവന്ന പൂക്കളുണ്ടാകുന്ന ചുവന്ന തഴുതാമയും. അവയുടെ തണ്ടിനും ചുവപ്പ് വെള്ള എന്നിങ്ങനെ നിറമായിരിക്കും.

തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യ ദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കുന്നു.

വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദീപിക്കുവാനും ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

പ്രതിരോധശക്തി വര്‍ധനയ്ക്കും തഴുതാമ വളരെ നല്ലതാണ്.

ടെന്‍ഷന്‍ കുറക്കാന്‍ തഴുതാമ വളരെ നല്ലതാണ്.

ഹൃദയ രോഗ നിവാരണത്തിന് മികച്ച ഔഷധ സസ്യമാണ്.

വിശപ്പുണ്ടാകാനും ദഹന പ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും വളരെ നല്ലതാണ്.

സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്ര ക്രമീകരണങ്ങള്‍ക്ക്‌ വളരെ മികച്ചതാണ്.

വയറിളക്കം ശമിപ്പിക്കാന്‍ തഴുതാമ സഹായിക്കുന്നു.

കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ അനിയോജ്യമാണ്.

ലിവര്‍ സംബന്ധിയായ സിറോസീസിനും ജോണ്ടിസിനും മറ്റും അനിയോജ്യമാണ്. വയറ്റിലെ പുണ്ണുശമനത്തിന് വളരെ നല്ലതാണ്.

ഗൌട്ടിനും, ആര്‍ത്രൈറ്റിസ് നിവാരണത്തിനും സഹായിക്കുന്നു. നല്ല ശോധനക്ക് വളരെ നല്ലതാണ്.

ശുക്ല വർധനക്കും അതിന്റെ ഗുണ വര്‍ധനവിനും സഹായിക്കുന്നു.

മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക് വളരെ മികച്ചതാണ് തഴുതാമ.

ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന് മികച്ച ഔഷധമാണ് തഴുതാമ.

തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികിത്സയില്‍ ഉപയോഗിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍ സഹായിക്കുന്നു. വിളര്‍ച്ചക്ക് എതിരായി പ്രവർത്തിക്കുന്നു.

തഴുതാമ തോരനും, തഴുതാമ ഇലകറിയും വെച്ചുകഴിക്കുക. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

English Summary: For benefit of kidney make thazhuthaama a dish in your lunch
Published on: 09 May 2021, 05:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now