Updated on: 8 May, 2021 10:59 AM IST
പകര്‍ച്ചപ്പനികള്‍ക്ക് ചുക്ക്

പകര്‍ച്ചപ്പനികള്‍ക്ക് ചുക്ക്, ദേവതാരം, കൊത്തമല്ലി, കിരിയാത്ത്
ചുക്ക്, ദേവതാരം, കൊത്തമല്ലി. ഇവ മൂന്നും കഷായം വെച്ചു കഴിച്ചാൽ പനി പോകും.

കഷായം വെച്ചു കഴിക്കുക എന്നതു കൊണ്ട് ദ്രവ്യങ്ങള്‍ സമം എടുത്ത് മൊത്തം 60 ഗ്രാം ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ചു അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മൂന്നു ദ്രവ്യങ്ങളും 20 ഗ്രാം വീതം മൊത്തം 60 ഗ്രാം എടുത്തു വേണം കഷായം ഉണ്ടാക്കുവാന്‍.

ഇതിൻറെ കൂടെ കിരിയാത്ത് (നിലവേമ്പ്) ചേർത്താൽ പകർച്ചപ്പനികൾക്കും പ്രമേഹജ്വരങ്ങൾക്കും അത്യുത്തമമാണ്. പ്രത്യേകിച്ച് Glucose Tolerence നഷ്ടപ്പെട്ട വൈകല്യത്തിൽ ഉത്തമമാണ്.നമ്മളിലെ ഗ്ലുക്കോസ് സൂക്ഷിച്ചു വെക്കുന്നത് ലിവറാണ് , അതു സൂക്ഷിക്കാനുള്ള കഴിവ് ലിവറിനു കുറഞ്ഞാൽ ആദ്യം വര്‍ദ്ധിക്കുന്നത് ഈ ചൂടാണ്. രണ്ടാമതാണ്‌ തല ചുറ്റുന്നക്കെ. 

ഉടനെ പഞ്ചസാരയുമൊക്കെ കഴിക്കണം. കുറഞ്ഞു പോയാൽ ചിലർക്ക് ക്ഷീണം വരും, ആഹാരം സമയത്തു ചെന്നില്ലേൽ. കിരിയാത്ത് ചെന്നാലുടനെ അതു കരളിനെ ത്വരിപ്പിക്കും. കിരിയാത്ത് മാത്രം കഴിച്ചാൽ പോലും അതിനെ ത്വരിപ്പിക്കും. അതുകൊണ്ട് കിരിയാത്ത് കരള്‍ രോഗങ്ങളില്‍ പ്രധാനമാണ്. ഇതൊക്കെയാണ് ആ അമ്മമാർ നേരത്തെ കണ്ടത്തിയത്.

കിരിയാത്ത് ചേര്‍ക്കുമ്പോള്‍ ഓരോ ദ്രവ്യവും 15 ഗ്രാം വീതം എടുത്തു വേണം കഷായം ഉണ്ടാക്കേണ്ടത്.

നാലും ചേര്‍ന്ന ഈ കഷായം ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ പോലെയുള്ള പനികളില്‍ അതീവഫലപ്രദമാണ്. പനി മാറും എന്നത് പല തവണ അനുഭവമുള്ളതാണ്.

വൈറസ് ഉണ്ടാക്കുന്ന പനികളില്‍ ചെറുകടലാടി, നീലയമരി, പെരിങ്ങലം മുതലായ കൃമിഘ്ന ഔഷധികളുടെ സ്വരസം കഴിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും.

നിര്‍മ്മലാനന്ദം

English Summary: For fever an old traditional ayurveda mix used by forfathers
Published on: 08 May 2021, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now