കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം എന്നിവയെ ചെറുക്കാനും സഹായിക്കുന്ന ഒരു അടിപൊളി മസാല ചായ ഉണ്ടാക്കിയാലോ. പനി, ചുമ, ജലദോഷം എന്നിവയ്ക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക (കര്‍പ്പൂരവല്ലി) ഇലയാണ് പ്രധാന ചേരുവ. ഇതിനൊപ്പം ഇഞ്ചിയും ഏലയ്ക്കയും കൂടിയാകുമ്പോള്‍ നല്ല തകര്‍പ്പന്‍ രുചിയാകും.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒരു ഗ്ലാസ് പാലും ഒന്നര ഗ്ലാസ് വെള്ളവും ഒഴിച്ചു ചൂടാക്കുക. ചൂടായി തുടങ്ങുമ്പോള്‍ അതിലേക്ക് നാല് പനിക്കൂര്‍ക്ക ഇല, 4 ഏലയ്ക്കാ, ഒരു കഷ്ണം ഇഞ്ചി, അര ടീസ്പൂണ്‍ കുരുമുളക് എന്നിവ ചതച്ച് ചേര്‍ക്കുക. ഒപ്പം രണ്ട് ടീസ്പൂണ്‍ തേയിലപ്പൊടിയും ചേര്‍ത്ത് മൂന്ന് മിനിട്ട് നന്നായി തിളപ്പിക്കുക. പഞ്ചസായാണ് ചേര്‍ക്കുന്നതെങ്കില്‍ ഈ സമയത്തു തന്നെ ചേര്‍ക്കാം. ചക്കരയാണെങ്കിൽ സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം പൊടിച്ചു ചേര്‍ക്കുക. ഇതിനു ശേഷം അരിച്ച് ഉപയോഗിക്കാം.
ഞാൻ ഇതിൽ കുറച്ച് പുതിനയില കൂടി ഇട്ടു. ചായപൊടിയും ശർക്കരയും പകരം കരിപ്പെട്ടി ഉപയോഗിച്ചു. നല്ലതായിരുന്നു