ഉപ്പില്ലാത്ത ഭക്ഷണത്തെ കുറിച്ച് നമുക്ക് ആർക്കും ചിന്തിക്കാൻ തന്നെ കഴിയില്ല. എന്നാൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും തുടക്കം നമ്മുടെ ഉപ്പാൻറെ ഉപയോഗത്തിൽ നിന്നാണ്. ഉപ്പുമായി ബന്ധപ്പെട്ട നമ്മൾ പറഞ്ഞു കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം നമ്മുടെ ബുദ്ധി വളർച്ചയെ അത് ബാധിക്കും എന്നതാണ്.
അതുകൊണ്ടുതന്നെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം മിതമായ അളവിൽ ആയിരിക്കണം. ഉപ്പിന്റെ അമിത ഉപയോഗം കുട്ടികളുടെ ബുദ്ധിവികാസത്തെ തടയുമെന്ന കാര്യം നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ബുദ്ധി വളർച്ച മാത്രമല്ല നിരവധി രോഗങ്ങൾക്കും ഉപ്പ് ഹേതുവായി മാറുന്നു.
ഉപ്പിന്റെ ദോഷവശങ്ങൾ
ഭക്ഷണത്തിൽ ഉപ്പിട്ട് കഴിക്കുന്നവരും, ചോറ് ഉപ്പിട്ടു വേവിക്കുന്നവരും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. എന്നാൽ ഇത്തരക്കാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. ചോറിനൊപ്പം ഉപ്പിട്ട് ചേർത്ത് കഴിക്കുമ്പോൾ ശരീരത്തിൽ ഫ്ലൂയിഡ് നിറയുകയും, ശരീരത്തിൽ അമിത കൊഴുപ്പ് അടിക്കുകയും ചെയ്യുന്നു. കൂടാതെ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
ഇത് പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ തുടക്കം തന്നെ ഉപ്പിന്റെ ഉപയോഗത്തിൽ നിന്നാണ്. കൂടാതെ ഇതിന്റെ ഉപയോഗം കരൾ രോഗങ്ങൾക്കും കാരണമാകുന്നു. ഉപ്പ് അമിതമായി ഇഷ്ടപ്പെടുന്ന കുട്ടികളിൽ നടത്തിയ പഠനത്തിലൂടെ അവർക്ക് ബുദ്ധി സാമർത്ഥ്യവും, കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് താരതമ്യേനെ മറ്റു കുട്ടികളേക്കാൾ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ഒരു ദിവസം ഒരു വ്യക്തി ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന് അളവ് 6 ഗ്രാം മാത്രമാണ്. ഉപ്പ് ഉപയോഗം ശരീര ക്ഷീണമുണ്ടാക്കുകയും, ഊർജ്ജ നഷ്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഉപ്പ് അധികം കഴിക്കുന്നവരുടെ എല്ലുകളുടെ ആരോഗ്യം ദുർബലപ്പെടുന്നു. ഉപ്പിൻറെ ഉപയോഗം കാൽസ്യ ത്തിൻറെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുന്നു. പ്രമേഹബാധിതർ ഒരിക്കലും ഉപ്പിട്ട ഭക്ഷണം കഴിക്കരുത് കാരണം ഇത് പ്രമേഹസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
ഉപ്പു കുറച്ചാൽ ശരീരത്തിലെ ജലാംശം നിലനിർത്താനും, ശരിയായ ബാലൻസ് ക്രമപ്പെടുത്താനും സാധിക്കും.