പോഷകാംശങ്ങളുടെ കലവറയാണ് ഗോജി ബെറി പഴം. ചര്‍മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് ഉത്തമമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ മൊത്തത്തിലുള്ള ഊര്‍ജോത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ ഗോജി ബെറിയില്‍ അടങ്ങിയിട്ടുണ്ട്.
വേനല്‍ക്കാലത്തും തണുപ്പുകാലത്തും വളര്‍ത്താവുന്ന പഴവര്‍ഗമാണിത്. എന്നാല്‍ വെള്ളം അധികം ആവശ്യമില്ല. മഴ കൂടുതല്‍ ലഭിക്കുന്ന സ്ഥലമാണെങ്കില്‍ ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തുന്നതാകും ഉചിതം. എട്ട് മണിക്കൂര്‍ ദിവസവും സൂര്യപ്രകാശം ലഭിക്കുമ്ബോഴാണ് നന്നായി വളര്‍ന്ന് പഴങ്ങളുണ്ടാകുന്നത്. വീട്ടിനകത്ത് വളര്‍ത്തുമ്ബോള്‍ ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന പ്രത്യേക വെളിച്ചത്തില്‍ രണ്ട് മണിക്കൂര്‍ വെച്ചാല്‍ മതി.പഴുത്ത പഴം കഴിക്കാനും ഉണക്കി ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാനും കഴിയും.
ഓരോ ബെറിയിലുമുള്ള വിത്തുകളുടെ എണ്ണം നടാനുപയോഗിക്കുന്ന ഇനത്തെയും പഴത്തിന്റെ വലുപ്പത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഓരോ പഴത്തിലും 10 മുതല്‍ 60 വരെ ചെറിയ മഞ്ഞനിറത്തിലുള്ള വിത്തുകളാണുള്ളത്.