നെല്ലിക്ക അല്ലെങ്കിൽ ഇന്ത്യൻ ഗൂസ്ബെറിയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചർമസംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിക്കാമെന്നത് പലർക്കും അറിയില്ല. നെല്ലിക്ക യഥാർത്ഥത്തിൽ നിരവധി ചർമ്മ സംരക്ഷണ ഗുണങ്ങളുള്ള വസ്തുവാണ്. ശക്തമായ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിങ്ങനെയുള്ള ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും ശരീരത്തിനും ആരോഗ്യത്തിനും ഒക്കെ ഗുണങ്ങൾ നൽകുന്നു.
നെല്ലിക്ക ചർമ്മത്തിന് തരുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?
1.പ്രൊകോളജനെ പ്രോത്സാഹിപ്പിക്കുന്നു:
നെല്ലിക്ക പ്രോകോളജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, കൊളാജന്റെ മുൻഗാമിയാണ് പ്രോകോളജൻ. നമ്മുടെ എല്ലുകൾ, ചർമ്മം, മുടി, പേശികൾ, ടെൻഡോണുകൾ, ലിഗമെന്റുകൾ എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മത്തെ ദൃഢമായി നിലനിർത്തുകയും യുവത്വമുള്ള തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, മുറിവുകൾ വളരെ വേഗത്തിൽ സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു. നെല്ലിക്ക വെള്ളത്തിലിട്ട് തിളപ്പിച്ച് മുറിവ് കഴുകാനും ഉപയോഗിക്കാം.
2. യുവി ഇൻഡ്യൂസ്ഡ് ഫോട്ടോ ഏജിംഗിനെതിരെ പരിരക്ഷിക്കുന്നു:
യുവി-ഇൻഡ്യൂസ്ഡ് ഫോട്ടോയേജിനെതിരെയും ഇത് വളരെ ഫലപ്രദമാണ്. ഒരു മില്ലിയിൽ 0.5 മില്ലിഗ്രാം എന്ന അളവിൽ, UVB-ഇൻഡ്യൂസ്ഡ് കൊളാജൻ നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിൽ നെല്ലിക്ക സത്ത് വളരെ ഫലപ്രദമാണ്.വിറ്റാമിൻ സി, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ പോലുള്ള നല്ല ചർമ്മ ആരോഗ്യത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഭക്ഷണ സ്രോതസ്സാണ് നെല്ലിക്ക, ഇത് പതിവായി കഴിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്നു.
3. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം:
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക, നമ്മുടെ ചർമ്മത്തിന്റെ അകാല വാർദ്ധക്യത്തിന്റെ പ്രധാന കാരണമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് ആന്റിഓക്‌സിഡന്റുകൾ വളരെ അത്യാവശ്യമാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മപ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓക്സിഡേറ്റീവ് സ്ട്രെസ്.
ചർമ്മ സംരക്ഷണത്തിനായി നെല്ലിക്ക എങ്ങനെയൊക്കെ ഉപയോഗിക്കാം?
1. നെല്ലിക്ക ഫേസ് പാക്ക്
ഫേസ് പാക്കിനായി, ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ അംല പൊടിയും ഓറഞ്ച് തൊലി പൊടിയും എടുക്കുക. അരി വെള്ളമോ അല്ലെങ്കിൽ റോസ് വാട്ടറോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഫേസ് പാക്ക് ആയി പുരട്ടുക. ഇത് ഉണങ്ങുന്നത് വരെ കാത്തിരിക്കുക, ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിനെ മൃദുവും മനോഹരവുമാക്കുന്നു.
2. നെല്ലിക്ക ബാത്ത് പൗഡർ
നെല്ലിക്കപ്പൊടി, കടലമാവ്, ഓറഞ്ച് തൊലി പൊടി, കസ്തൂരി മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ച് ബാത്ത് പൗഡർ ഉണ്ടാക്കാം, ഇത് കറുത്ത പാടുകളും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ തരം അനുസരിച്ച് റോസ് വാട്ടർ, അരി വെള്ളം അല്ലെങ്കിൽ പാൽ എന്നിവയിൽ ഇത് കലർത്താവുന്നതാണ്.
3. നെല്ലിക്ക ജ്യൂസ്:
ചർമസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്, ഇത് പല തരത്തിൽ ഉണ്ടാക്കാം. മറ്റ് ജ്യൂസുകൾ ഉണ്ടാക്കുമ്പോൾ അതിൻ്റെ കൂടെ നെല്ലിക്ക ചേർത്തും കുടിക്കാവുന്നതാണ്.
4. ചർമ്മത്തിന് നെല്ലിക്ക എണ്ണ:
ഒരു പാത്രത്തിൽ 5 നെല്ലിക്ക അരച്ച്, നല്ലതുവരെ വെയിലത്ത് ഉണക്കി ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് 1/4 കപ്പ് ഉണങ്ങിയ റോസ് ഇതളുകൾ ചേർത്ത് ഒരു കപ്പ് വെർജിൻ ഒലിവ് ഓയിൽ ചേർക്കുക. ഇത് ഒരാഴ്ച വെക്കുക, എന്നിട്ട് അരിച്ചെടുക്കാവുന്നതാണ്. ഇത് ഒരു ബോഡി മസാജ് ഓയിലായി ഉപയോഗിക്കാം, ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങാവെള്ളം ഇഷ്ടമാണോ? പാർശ്വഫലങ്ങളും കൂടി അറിഞ്ഞിരിക്കണം