1. Health & Herbs

നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഈ ഡ്രിങ്ക് മതി; മുടി കൊഴിച്ചിലിനുള്ള മറുപടിയായി

മുടി കൊഴിച്ചിലും അഗ്രഭാഗം പൊട്ടുന്നതുമെല്ലാം ഒഴിവാക്കണമെങ്കിൽ മുടിയ്ക്ക് ആന്തരികമായും സംരക്ഷണം നൽകേണ്ടത് വളരെ അനിവാര്യമാണ്. നമ്മൾ കഴിക്കുന്ന ആഹാരവും മുടിയുടെ പോഷകക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.

Anju M U
nelikka
നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഈ ഡ്രിങ്ക് കൊഴിച്ചിലിനുള്ള മറുപടിയാണ്

വേനൽക്കാലം ശക്തമായതോടെ ചർമസംരക്ഷണം മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കടുത്ത ചൂട് വലിയ വെല്ലുവിളി ഉയർത്തുന്നു. മുടി കൊഴിച്ചിലും അഗ്രഭാഗം പൊട്ടുന്നതുമെല്ലാം ഒഴിവാക്കണമെങ്കിൽ മുടിയ്ക്ക് ആന്തരികമായും സംരക്ഷണം നൽകേണ്ടത് വളരെ അനിവാര്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

അതിനാൽ തന്നെ രാസവസ്തുക്കൾ മുടിയിൽ പ്രയോഗിക്കുന്നത് കഴിവതും നിയന്ത്രിച്ചുകൊണ്ട്, വെളിച്ചണ്ണയും പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ഹെയർമാസ്കുകളുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് പുറമെ, നമ്മൾ കഴിക്കുന്ന ആഹാരവും മുടിയുടെ പോഷകക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നുണ്ട്.

പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ എന്നിവ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് ഉൾപ്പെടുത്തിയാൽ മുടിയുടെ ആരോ​ഗ്യവും ഉറപ്പ് വരുത്താം.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ

മുടിയ്ക്ക് പുറത്ത് പുരട്ടുന്ന ഹെയർ മാസ്കുകൾക്ക് പലപ്പോഴും ആന്തരികമായ ആരോഗ്യം നൽകാൻ സാധിക്കില്ല. എന്നാൽ വിറ്റമിൻ സി (vitamin C) അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചാൽ അത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിന് പുറമെ അമിനോ ആസിഡുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വിറ്റമിൻ സി ഉൾക്കൊള്ളുന്ന ഭക്ഷണങ്ങൾ കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

ഇത്തരത്തിൽ വിറ്റാമിൻ സി എറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള നെല്ലിക്ക ഒരു പ്രത്യേക രീതിയിൽ കുടിച്ചാൽ മുടിയ്ക്ക് ആരോഗ്യം ലഭിക്കും. കാരണം തലയോട്ടിയിലെ ഒപ്റ്റിമൽ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും നെല്ലിക്കയ്ക്ക് സാധിക്കും. ഇത് കൊഴുത്ത മുടിയുണ്ടാക്കാനും, മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും സഹായിക്കും.

മുടി വളരാൻ നെല്ലിക്ക ഡ്രിങ്ക് (Gooseberry drink for hair growth)

ഏത് കാലാവസ്ഥയിലും മുടിയ്ക്ക് കോട്ടമൊന്നും സംഭവിക്കാതിരിക്കാൻ നെല്ലിക്ക ഡ്രിങ്ക് പതിവായി കുടിക്കാം. ഇതിനായി ആവശ്യമുള്ളത് നെല്ലിക്കയും കറിവേപ്പിലയുമാണ്. മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കുമായി ലളിതവും അനായാസവുമായി തയ്യാറാക്കാവുന്ന ഫലപ്രദവുമായ പാനീയമാണിത്. നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഈ ഡ്രിങ്ക് കരുത്തുറ്റ മുടിയ്ക്ക് സഹായിക്കുന്നു. രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ഇത് ഉത്തമമാണെന്നാണ് കണ്ടെത്തൽ.

ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം

നെല്ലിക്ക- കറിവേപ്പില ഡ്രിങ്ക് തയ്യാറാക്കുന്ന വിധം (How to make gooseberry-curry leaf drink)

നെല്ലിക്കയും കറിവേപ്പിലും കൊണ്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം മൂന്ന് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കിയ ശേഷം മിക്സിസിയിൽ ഇടുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കാം. ശേഷം ഒരു പിടി കറിവേപ്പില കൂടി ഇട്ടു കൊടുത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ പിന്നീട് കുറച്ച് ഉപ്പും കുരുമുളകും കൂടി ചേർക്കാം. ഈ ജ്യൂസ് ദിവസവും രാവിലെ ഒരു ​ഗ്ലാസ് കുടിച്ചാൽ മുടികൊഴിച്ചിൽ അകറ്റാം.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിധിപ്പിക്കുന്നതിനും കറിവേപ്പിലയിലെ പോഷകഘടകങ്ങളും മുടിയ്ക്ക് ആരോഗ്യം തരും. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായകരമാണ്.

English Summary: This Special Drink With Indian Gooseberry And Curry Leaves Will Give You Best Reply To Your Hair Fall

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds