Updated on: 4 April, 2022 3:54 PM IST

ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 100 മില്ലിലിറ്റര്‍ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാന്‍ വേണ്ടവ. വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച്‌ നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേര്‍ക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാന്‍ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച്‌ ഉപയോഗിക്കാം

1. മുഖത്തുണ്ടാകുന്ന കറുപ്പുകളയുന്നതിനു രാത്രിയിലും രാവിലെയും ആവണക്കെണ്ണ പുരട്ടി ഇരുപതു പ്രാവശ്യം തിരുമ്മുക.

2. ദേഹത്തില്‍ എവിടെയെങ്കിലും വ്രണം ഉണ്ടെങ്കില്‍ ആവണക്കെണ്ണ പുരട്ടുക.

3. കൊച്ചുകുട്ടികളുടെ പൊക്കിള്‍ ഉണങ്ങുന്നതിനു താമസിച്ചാല്‍ ആവണക്കെണ്ണ പുരട്ടുക.

4. മുലപ്പാല്‍ ഉണ്ടാകുന്നതിനു മുലയില്‍ ആവണക്കെണ്ണ പുരട്ടുക.

ബന്ധപ്പെട്ട വാർത്തകൾ :വെളിച്ചെണ്ണ വിപണി വ്യാജന്മാര്‍ അടക്കി വാഴുമ്പോള്‍

5. കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോള്‍ ആവണക്കെണ്ണ ഒരു തുള്ളി കണ്ണില്‍ ഒഴിക്കുക.

6. കൊച്ചുകുട്ടികള്‍ക്ക് മുടി ശരിയായി കിളുര്‍ക്കാതിരുന്നാല്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം രാത്രിയില്‍ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറെ ദിവസം കഴിയുമ്പോള്‍ മുടി ശരിയായി വരും. അതു കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക.

7. കണ്ണിന്റെ പുരികത്തില്‍ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയില്‍ മൂന്നു പ്രാവശ്യം പുരട്ടിയാല്‍ നന്നായി വളരും.

8. നെഞ്ചുവേദനയ്ക്കു രണ്ടുസ്പൂണ്‍ ആവണക്കെണ്ണയും ഒരു സ്പൂണ്‍ ടര്‍പ്പന്റൈനും കൂടി കലര്‍ത്തി നെഞ്ചില്‍ പുരട്ടുക. ആവണക്കെണ്ണ ചൂടാക്കിയ ശേഷം അടുപ്പത്തുനിന്നു വാങ്ങി
അതില്‍ ടര്‍പ്പന്റൈന്‍ ചേര്‍ത്തിളക്കുക. അടുപ്പത്തു വച്ച് ടര്‍പ്പന്റൈന്‍ ഒഴിച്ചാല്‍ തീ കത്തും. കൂടുതല്‍ വേദനയുണ്ടെങ്കില്‍ ദിവസം മൂന്നു പ്രാവശ്യം പുരട്ടുക.

ബന്ധപ്പെട്ട വാർത്തകൾ : വെളിച്ചെണ്ണ മികച്ചത് 

9. ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. ഒരു മുറിവോ, ചതവോ, തൊലി പോകുകയോ ചെയ്താല്‍. ആവണക്കെണ്ണയില്‍ ഒരു തൂവല്‍ മുക്കി അതുകൊണ്ട് കുറച്ചു എണ്ണ അവിടെ പുരട്ടുക.

10. വളരെ നടന്നിട്ടു കാലിനു വേദനയോ കഴപ്പോ ഉണ്ടായാല്‍ ആവണക്കെണ്ണ തിരുമ്മുക. രാത്രിയില്‍ തിരുമ്മിയിട്ട് എണ്ണ തുടച്ചു കളയരുത്. കാലില്‍ ആണിയുണ്ടെങ്കില്‍ ആവണക്കെണ്ണ തിരുമ്മിയാല്‍ വേദന കുറയും.

11. തലമുടി നരയ്കാതിരിക്കുന്നതിനും, മുടി കറുക്കുന്നതിനും, തലയിലെ താരന്‍ പോകുന്നതിനും ആവണക്കെണ്ണ തലയില്‍ ക്രമമായി പുരട്ടുക.

12. ശരീരത്തില്‍ ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുരട്ടുക.

13. വയറില്‍ മാലിന്യം അടിഞ്ഞ്കൂടുന്നത് രോഗത്തെ വിളിച്ച് വരുത്തും എന്നറിഞ്ഞിരുന്ന പൂര്‍വ്വികര്‍ മാസത്തിലൊരിക്കലെങ്കിലും ഒരു സ്പൂണ്‍ ആവണക്കെണ്ണ ചെറുചൂടുവെള്ളത്തില്‍ കലക്കി കിടക്കും മുന്‍പ് കുടിച്ചിരുന്നു.

14. ത്വക്കിന്‌ മൃദുത്വവും അഴകും നല്‍കുന്നതിനൊപ്പം കണ്ണിന്ടെ പുരികവളര്‍ച്ചയും കൂട്ടുന്നു.

15. കഷണ്ടി, മുടി കൊഴിച്ചിൽ, ചുളിവുകൾ, അണ്ഡാശയ മുഴകൾ, മലബന്ധം, പൈൽസ്, ആസ്ത്മ, ആർത്രൈറ്റിസ് എന്നിവയെ സുഖപ്പെടുത്താൻ കഴിവുള്ള ആവണക്കെണ്ണ ആയുർവേദ ഔഷധങ്ങളിലെ ഒരു അത്ഭുത ചേരുവയായാണ് കണക്കാക്കപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ കൊളസ്ട്രോൾ കുറയ്ക്കുവാൻ വെർജിൻ വെളിച്ചെണ്ണ ശീലമാക്കാം

English Summary: HAIR MASSAGE OILS - CASTOR AND COCONUT OIL BEST AND SUITABLE
Published on: 12 March 2021, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now