എല്ലാ ഭക്ഷണത്തിൻ്റെ കൂടെ തൈര് കഴിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? ഒരുപാട് ആരോഗ്യ ഗുണ ഗണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്.
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര്
വളരെ നല്ലതാണ്. എന്നാൽ ഉണക്കമുന്തിരിയുടെ കൂടെ തൈര് കഴിക്കുന്നത് ഇതിൻ്റെ ഇരട്ടി ഗുണമാണ്. ഇത് അടിപൊളി കോമ്പിനേഷൻ കൂടിയാണ്.
“തൈര് ഒരു പ്രോബയോട്ടിക് ആയും, ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ ഉയർന്ന ഉള്ളടക്കം കാരണം ഒരു പ്രീബയോട്ടിക് ആയും പ്രവർത്തിക്കുന്ന ഒന്നാണ്"
ഉണക്കമുന്തിരി തൈര് പാചകക്കുറിപ്പ്:
ഘട്ടം 1. ചൂടുള്ള പാൽ ഒരു പാത്രത്തിൽ എടുക്കുക.
ഘട്ടം 2. ഇതിലേക്ക് 4-5 ഉണക്കമുന്തിരി ചേർക്കുക (കറുത്ത ഉണക്കമുന്തിരിയാണ് നല്ലത്).
ഘട്ടം 3.കുറച്ച് തൈര് എടുത്ത് അത് പാലിൽ ചേർക്കുക.
ഘട്ടം 4. ഇത് ഒന്നിലധികം തവണ ഇളക്കുക
ഘട്ടം 5. ഇത് ഒരു ലിഡ് ഉപയോഗിച്ച് മൂടുക, 8-12 മണിക്കൂർ വരെ മാറ്റി വയ്ക്കുക.
ഘട്ടം 6. മുകളിലെ പാളി കട്ടിയുള്ളതായി കാണുമ്പോൾ, തൈര് കഴിക്കാൻ തയ്യാറാണ്.
ഘട്ടം 7. ഉച്ചഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ ലഘുഭക്ഷണമായോ കഴിക്കുക. ഉച്ചഭക്ഷണത്തിന് ശേഷം ഏകദേശം 3-4 മണിക്ക് നിങ്ങൾക്ക് ഇത് കഴിക്കാം.
നിങ്ങൾക്ക് ഈത്തപ്പഴങ്ങളും ഇതിനോടൊപ്പം ചേർക്കാം. ഗർഭിണിയാകാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ഭക്ഷണക്രമത്തിൽ ഇത് മികച്ചതാണ്.
എന്തൊക്കെയാണ് ഇതിൻ്റെ ഗുണങ്ങൾ?
കുടലിലെ വീക്കം കുറയ്ക്കുക
നിങ്ങൾ എരിവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്ന ആളാണെങ്കിൽ, അത് കുടലിന്റെ ആവരണത്തിൽ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഉണക്കമുന്തിരിയോടൊപ്പം തൈര് കഴിക്കുന്നത് ആ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും.
നിങ്ങളുടെ പല്ലുകളും മോണകളും ആരോഗ്യകരമായി നിലനിർത്തുക
ഉണക്കമുന്തിരിയോടൊപ്പം തൈര് കഴിക്കുന്നത് നിങ്ങളുടെ മോണയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.
അകാലനര കുറയ്ക്കുന്നു
തൈരും ഉണക്ക മുന്തിരിയും ചേര്‍ത്ത് കഴിക്കുന്നത് അകാലനര കുറയ്ക്കുന്നു, തൈരും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിലൂടെ അകാല നര, മുടികൊഴിച്ചില്‍ എന്നിവ തടയുകയും ആര്‍ത്തവ വേദന ഒഴിവാക്കുകയും ചെയ്യുന്നു.
കൊളസ്ട്രോള്‍/ രക്തസമ്മര്‍ദം
കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും തൈര് സഹായിക്കും.
എല്ലുകളുടെയും സന്ധികളുടെയും ബലം
തൈര്, ഉണക്കമുന്തിരി എന്നിവയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും സന്ധികളുടെയും ബലം വര്‍ദ്ധിപ്പിക്കുന്നതിന് അവ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : മുടിയുടെ സംരക്ഷണത്തിൽ പതിവായി വരുത്തുന്ന തെറ്റുകൾ