Updated on: 1 December, 2020 1:00 PM IST

കുതിരക്ക് കൊടുക്കുന്ന ആഹാരമാണ്  മുതിര എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ പല ഗുണങ്ങളും മുതിര കഴിക്കുകയാണെങ്കിൽ നമുക്ക് ലഭിക്കും. മുതിര വേവിച് കഴിക്കുകയാണ് സാധാരണയായി കണ്ടുവരുന്നത്. ചോറിനോടൊപ്പം തോരൻ വെച്ച് കഴിക്കുന്നതും കേരളത്തിൽ അപൂർവ്വമല്ല.

അമിതവണ്ണം കുറയ്ക്കാനും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുവാനും മുതിര ഒരു പരിഹാരമാണ് എന്ന് പറയപ്പെടുന്നു. ദഹിക്കാൻ കൂടുതൽ സമയം വേണം എന്നുള്ളതാണ് മുതിരയ്ക്ക് ഈ കഴിവ് കിട്ടാൻ കാരണം.

കുടവയർ പലർക്കും ജീവിതത്തിൽ ഒരു കീറാമുട്ടിയാണ്. കുടവയർ കുറയ്ക്കാൻ പാടുപെടുന്നവർക് ഒരു സന്തോഷ വാർത്തയാണ് മുതിരയുടെ മറ്റൊരു ഗുണം. പരസ്യത്തിൽ വഞ്ചിതരായി മാനസിക പ്രയാസം അനുഭവപ്പെടുന്ന വർക്ക് സ്ഥിരമായി മുതിര സൂപ്പുണ്ടാക്കി കൊടുക്കുകയാണെങ്കിൽ അവരുടെ അടിവയറ്റിലെ കൊഴുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നീങ്ങിക്കിട്ടും.

കൊഴുപ്പു തീരെയില്ലാത്ത ഒരു ആഹാര വസ്തുവാണ് മുതിര എന്ന് പലർക്കും അറിയില്ല. മുതിര വേവിച് കഴിക്കുന്നതിനേക്കാളും നല്ലത് മുതിര സൂപ്പ് രൂപത്തിൽ തയ്യാറാക്കുന്നതാണ് എന്ന് പറഞ്ഞുവല്ലോ. മുതിര സൂപ്പ് ഉണ്ടാക്കുന്ന വിധം  ഈ ലേഖനത്തിന്റെ അവസാനം കൊടുക്കുന്നുണ്ട്.

ഇനി നമുക്ക് മുതിര സൂപ്പിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മുതിര സൂപ്പ് വെച്ച് എന്നും രാവിലെ കഴിക്കുകയാണെങ്കിൽ ശരീരത്തിലെ കൊഴുപ്പിനെ ഇത് ഇല്ലാതാക്കും. അയൺ കാൽസ്യം പ്രോട്ടീൻ എന്നിവ വേണ്ടുവോളം അടങ്ങിയിട്ടുള്ളതുകൊണ്ടാണ് മുതിര  കഴിച്ചാൽ ഈ ഗുണം കിട്ടുന്നത്.

ശരീരത്തിന് നല്ല ആകൃതി കിട്ടാനും അടിവയറ്റിലെ കൊഴുപ്പ്  നീക്കംചെയ്യാനും  മുതിരക്ക് കഴിയും. വെളുത്തുള്ളി ചേർത്ത് കഴിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ തീർക്കാൻ  മുതിര മതി. അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയ്ക്കാൻ മുതിരക്ക് കഴിയും എന്നുള്ളത് നേരത്തെ പറഞ്ഞുവല്ലോ. ആർത്തവസംബന്ധമായ  പ്രശ്നങ്ങൾക്കും മുതിര സൂപ്പ് വെച്ച്  കഴിക്കുകയോ അല്ലെങ്കിൽ വേവിച്ച് കഴിക്കുകയോ ചെയ്താൽ മതി. എന്നാൽ  ക്ഷയരോഗം ഉള്ളവരും ഭാരം കുറവുള്ളവരും ഗർഭിണികളും മുതിര കഴിക്കുന്നത് ഒഴിവാക്കണം.

ഇനി മുതിര സൂപ്പ് എങ്ങനെയാണ് ഉണ്ടാ ക്കുന്നത് എന്നുള്ളത് നോക്കാം. മുതിര വെള്ളത്തിൽ വേവിച്ച്  അതിലേക്ക് വെളുത്തുള്ളി പച്ചമുളക് ഉപ്പ് എന്നിവ  ചേർക്കുക. കുറച്ചു നാരങ്ങാനീര് കൂടി ചേർത്ത ശേഷം ചൂടോടുകൂടി വെറും വയറ്റിൽ കഴിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

നിങ്ങൾ ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണോ?

രോഗങ്ങളകറ്റാൻ സസ്യാഹാരം

ആയുർവേദം ഒരു പ്രകൃതിസൗഹൃദ ചികിത്സാപദ്ധതി

കാർഷിക അനുബന്ധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം

അറിയാമോ തുളസീ വിലാസം

മെലിയാനും നെല്ലിക്ക നല്ലതാണ്

കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ

സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...

ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ

കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ

ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്

പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം

കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ

നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?

English Summary: Horse gram
Published on: 01 December 2020, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now