Updated on: 24 May, 2021 7:34 PM IST
How to prevent black fungus and white fungus?

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ, ബ്ലാക്ക് ഫംഗസ് അണുബാധ എന്ന മറ്റൊരു പകർച്ചവ്യാധിയുമായി ഇന്ത്യ പോരാടുകയാണ്. 

കോവിഡ് രോഗികളിലും, പ്രമേഹ രോഗികളോ, വൃക്കയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉള്ളവരിൽ ഈ ഫംഗസ് അണുബാധയെക്കുറിച്ച് നിരവധി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയുമായി സർക്കാർ പൊരുതുന്ന ഈ സമയത്താണ്, മറ്റൊരു ഫംഗസ് അണുബാധ, വൈറ്റ് ഫംഗസ് അതിന്റെ ചിറകുകൾ വിടർത്തുവാൻ തുടങ്ങിയത്.

അത്തരമൊരു സാഹചര്യത്തിൽ, ഈ അണുബാധകളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം? കറുത്ത ഫംഗസിനേക്കാൾ നാലിരട്ടി അപകടകരമാണ് വെളുത്ത ഫംഗസ്. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും നശിപ്പിക്കുകയും ശ്വാസകോശത്തിൽ വ്യാപിക്കുകയും ചെയ്യുന്നു.  വൃക്ക, വായ, ചർമ്മം, തലച്ചോറ് എന്നിവയെ സാരമായി ബാധിക്കുന്നു.  കൊച്ചുകുട്ടികളെയും വെളുത്ത ഫംഗസ് ബാധിക്കുന്നു.

ബ്ലാക്ക് ഫംഗസിൻറെ ലക്ഷണങ്ങൾ

മുഖത്തെ വൈകല്യം, തലവേദന, മുഖ വേദന, മൂക്കടപ്പ്, കാഴ്ച നഷ്ടപ്പെടൽ അല്ലെങ്കിൽ കണ്ണിലെ വേദന, മാറിവരുന്ന മാനസിക നില, ആശയക്കുഴപ്പം, കവിളിലും കണ്ണിലും വീക്കം, പല്ലുവേദന, പല്ലുകൾ അയവുള്ളതാകൽ. 

വൈറ്റ് ഫംഗസിൻറെ ലക്ഷണങ്ങൾ

കോവിഡിനു സാമ്യമായ ലക്ഷണങ്ങൾ തന്നെയാണ് ഇതിനുമുള്ളത്.  ചുമ, പനി, അതിസാരം,  ശ്വാസകോശത്തിലെ കറുത്ത പാടുകൾ, ഓക്സിജന്റെ അളവ് കുറയൽ 

കറുപ്പും വെളുപ്പും ഫംഗസ് അണുബാധ എങ്ങനെ ഒഴിവാക്കാം?

ആദ്യത്തേത് കോവിഡ് അണുബാധ വരുന്നത് ഒഴിവാക്കണം. അതിനാൽ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. കോവിഡ് ചികിത്സയ്ക്കിടെ സ്റ്റിറോയിഡുകൾ അമിതമായി ഉപയോഗിക്കരുത്. ഓക്സിജന്റെ അളവ് കുറയുകയും ന്യുമോണിയ ഉണ്ടാകുകയും ചെയ്യുമ്പോൾ മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ. ഈ അവസ്ഥ സുസ്ഥിരമാകുമ്പോൾ, സ്റ്റിറോയിഡുകളുടെ എണ്ണം കുറയ്ക്കുക, അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകില്ല. അങ്ങനെ പ്രമേഹം എപ്പോഴും നിയന്ത്രണത്തില്‍ വയ്ക്കുക. വെള്ള, കറുപ്പ് ഫംഗസ് അണുബാധകൾ ഈ രീതിയിൽ ഒഴിവാക്കാം.

ബ്ലാക്ക് ഫംഗസ് നമ്മുടെ വീട്ടിലും പരിസരത്തും, അന്തരീക്ഷത്തിലുമെല്ലാം ഉള്ളതുകൊണ്ട് (ബ്ലാക്ക് ഫംഗസ് സാധാരണ പ്രതിരോധശക്തി കുറഞ്ഞവരിൽ മാത്രമേ കാണുള്ളൂ. അതുകൊണ്ടാണ് കോവിഡ് രോഗികളിൽ കൂടുതലായി കാണുന്നത്), മാസ്‌ക്, മുഖം തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണികൾ എന്നിവ വൃത്തിയുള്ളതും നല്ലതു പോലെ ഉണങ്ങിയവയാണെന്ന ഉറപ്പും വരുത്തുക. നാം ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ ഫംഗല്‍ ബാധയില്ലാത്തവയെന്ന് ഉറപ്പു വരുത്തുക. 

മഴക്കാലം കൂടി എത്തുന്നതിനാല്‍ തന്നെ നനവ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് ഫംഗല്‍ ബാധ വര്‍ദ്ധിപ്പിയ്ക്കാന്‍ സാധ്യത ഏറെയാണ്.

English Summary: How to prevent black fungus and white fungus?
Published on: 24 May 2021, 07:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now