ആയുർവേദത്തിൽ 'തപസ്വിനി' എന്നറിയപ്പെടുന്ന ജഡമാൻസി ശരിക്കും വംശനാശ ഭീക്ഷണി നേരിടുന്ന ഒരു സസ്യമാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരു ബ്രെയിൻ ടോണിക്കായും ഉപയോഗിക്കുന്നു . ഇത് തലച്ചോറിന് ഉന്മേഷം നൽകാനും, ഉറക്കം ഇല്ലായ്മ, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ ചർമത്തിലെ ചുളിവുകൾ തടയാനും ഇത് ഉപയോഗിക്കും.
കൂടുതൽ വാർത്തകൾ: പ്രമേഹരോഗികൾക്ക് ആശങ്കയില്ലാതെ കുടിക്കാം ഈ പാനീയങ്ങൾ
ജഡമാൻസിയുടെ പ്രത്യേകത
ജഡമാൻസിയുടെ പ്രത്യേകത ഇവയുടെ ചെറിയ പൂക്കളാണ്. ചെടിയുടെ ഭക്ഷ്യയോഗ്യമായ റൈസോമുകൾ ചികിത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ജഡമാൻസിക് ആസിഡ്, നാർഡൽ, നാർഡിൻ എന്നിവ റൈസോമിൽ നിന്ന് ലഭിക്കുന്ന പലതരം എണ്ണകളാണ്. മുടി വളരാനും മുടിയുടെ ആരോഗ്യം നിലനിർത്താനും ജഡമാൻസി കൊണ്ടുള്ള ചികിത്സയിലൂടെ സാധിക്കും.
ജഡമാൻസിയുടെ ചികിത്സാ ഗുണങ്ങൾ
• ജഡമാൻസി ചെടിയുടെ വേരുകൾ പൊടിച്ച് പേസ്റ്റായി തലയോട്ടിയിൽ നേരിട്ട് പുരട്ടാം. ഇത് മുടിവളർച്ചയെ സഹായിക്കും.
• ചെടിയുടെ റൈസോമിൽ നിന്നും നിർമിക്കുന്ന ഓയിൽ മുടികൊഴിച്ചിലിനും കഷണ്ടിക്കും ഫലപ്രദമാണ്.
• മുടിയുടെ കറുത്ത നിറം കൂട്ടാനും കൂടാതെ ഒരു ഹെയർ ഡൈ ആയും ഇത് ഉപയോഗിക്കുന്നു.
• ജഡമാൻസി ചൂർണ്ണം കാരിയർ ഓയിലിൽ ചേർത്ത് ഉപയോഗിക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ജഡമാൻസി കഴിക്കുന്നതിന്റെ ഗുണങ്ങൾ
• റൈസോമിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ടോണിക്ക് കഷണ്ടിയ്ക്കും, ക്യാൻസർ കീമോതെറാപ്പിക്ക് ശേഷമുള്ള മുടി വളർച്ചയ്ക്കും സഹായിക്കും.
• ആന്റിഓക്സിഡന്റ്, ആന്റിഫംഗൽ സ്വഭാവം കാരണം തലയോട്ടിയെ ബാധിക്കുന്ന അണുബാധ തടയാനും ഇത് ഉത്തമമാണ്.
ജഡമാൻസി ഉപയോഗിക്കേണ്ട വിധം
• മുതിർന്നവർ ജഡമാൻസി ചൂർണം 1- 3 ഗ്രാം വീതം ദിവസവും രണ്ട് തവണ കഴിക്കണം.
• 2 - 5 തുള്ളി ജടാമാൻസി എണ്ണ/ 1 - 3 ഗ്രാം ചൂർണം വെള്ളത്തിലോ, നെയ്യിലോ, തേനിലോ ചേർത്ത് കഴിക്കാം.