നിത്യേനയുള്ള ആഹാരത്തിൽ ഇലക്കറികള്‍ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അയേൺ തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇവയിലടങ്ങിയിട്ടുണ്ട്. വയറിൻറെ ആരോഗ്യത്തിനും കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നു.
- ചീര: പലതരം ചീര നമ്മളുടെ നാട്ടില്‍ ലഭ്യമാണ്. ചെഞ്ചീര, പച്ചച്ചീര, വേലിച്ചീര, എന്നിങ്ങനെ ചീരകള്‍ പലതരമുണ്ട്. ചീരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം നമ്മള്‍ കഴിക്കുമ്പോള്‍ ഇത് വയര്‍ വേഗത്തില്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനും അതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രവുമല്ല, കൊഴുപ്പിന്റെ അംശം കുറവുമാണ്. അതിനാല്‍ ഇത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ചീര വേവിച്ച് കഴിക്കുമ്പോഴാണ് ഇതിൻറെ ഗുണങ്ങള്‍ നല്ല രീതിയില്‍ നമ്മളുടെ ശരീരത്തില്‍ എത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പോഷകഗുണമുള്ള പാലക് ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാ൦
- ബ്രോക്കോളി: ബ്രോക്കോളിയും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന നല്ലൊരു പച്ചക്കറിയാണ്. ഇതില്‍ അത്യാവശ്യത്തിന് കാര്‍ബ്‌സും നാരുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും ഇതുവഴി ശരീരതതിലേയ്ക്ക് കൊഴുപ്പിൻറെ അളവ് കുറയ്ക്കാനും തടി കുറയ്ക്കാനും വളരെയധികം സഹായിക്കും. കൂടാതെ, ഇതില്‍ വളരെയധികം വെള്ളത്തിൻറെ അംശവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വളരെയധികം ഉപകാരപ്രദമാണ്.
- മുരിങ്ങയില: നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം വളരെയധികം നല്ലതാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇതില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസും അടങ്ങിയിരിക്കുന്നതിനാല്‍ തടി കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാബേജും കോളിഫ്ളവറും കൃഷി ചെയ്യാം
- കാബേജ്: കാബേജിലും നല്ലപോലെ വെള്ളത്തിൻറെ അംശം അടങ്ങിയിരിക്കുന്നു. എനര്‍ജി ലെവല്‍ ഇതില്‍ വളരെ കുറവാണ്. അതിനാല്‍ ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരഭാരം അമിതമായി കൂടാതിരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരത്തില്‍ കാബേജ് ഉള്‍പ്പെടുത്താവുന്നതാണ്.
- ലെറ്റൂസ്: ലെറ്റൂസ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കാബേജിലെ പോലെതന്നെ ധാരാളം നാരുകളും അതുപലെ, വെള്ളത്തിന്റെ അംശവും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരഭാരം കൂടാതിരിക്കാനും കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.