സന്ധിവാതം, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്ക് വർഷത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിലൊന്നാണ് വേനൽക്കാലം. വായുവിലെ പൊടിപടലങ്ങളുടെ വർദ്ധനവ്, മലിനീകരണം, കുതിച്ചുയരുന്ന താപനില എന്നിവയാൽ ആളുകൾക്ക് വയറ്റിൽ വിവിധ പ്രശ്നങ്ങളുണ്ടാകുന്നു. ചില വ്യക്തികൾക്ക് വേനൽക്കാലത്തു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസ്തംഭനം എന്നിവ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്തെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ഈ സമയത്ത് വിളയുന്ന പ്രത്യേക പഴങ്ങൾ.
കറുത്ത പ്ലം പോലെയുള്ള പഴമായ ജാമുൻ വളരെ പോഷകഗുണമുള്ളതും ചൂടുള്ള മാസങ്ങളിൽ വ്യാപകമായി ലഭ്യമാകുന്നതുമായ പഴമാണ്. വേനൽക്കാലത്ത് വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ ജാമുൻ പഴം കഴിക്കുന്നത് നല്ലതാണെന്ന് പല ആരോഗ്യ വിദഗ്ധരും ഉപദേശിക്കുന്നു. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ജാമുൻ പഴം സഹായിക്കുമെന്ന്
ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. വയർ സംബന്ധമായ അസുഖങ്ങൾക്ക് രോഗശാന്തി നൽകാൻ ജാമുൻ പഴത്തിന് സാധ്യമാണ് എന്ന് വിദഗ്ദ്ധ പഠനങ്ങൾ വ്യക്തമാക്കുന്നു.
ജാമുൻ പഴത്തിന്റെ സവിശേഷ ഗുണങ്ങൾ
ജാമുൻ പഴങ്ങൾ കഴിക്കുന്നത് യഥാർത്ഥത്തിൽ വയറുവേദന ഒഴിവാക്കാനും ഡൈയൂററ്റിക് ആയി പ്രവർത്തിക്കാനും സഹായിക്കുന്നു. ജാമുൻ പഴങ്ങൾ കഴിക്കുന്നത് യഥാർത്ഥത്തിൽ വയറുവേദന ഒഴിവാക്കാനും ഡൈയൂററ്റിക് ആയി പ്രവർത്തിക്കാനും സഹായിക്കുന്നു. ഹൃദ്രോഗം, ആസ്ത്മ, സന്ധിവാതം തുടങ്ങിയ ഇൻഫ്ളമേറ്ററി രോഗങ്ങൾക്ക് ഈ പഴം കഴിക്കുന്നത് ആശ്വാസം നൽകുന്നു. കൂടാതെ, ജാമുൻ പഴത്തിൽ വിറ്റാമിൻ സി, ഇരുമ്പ് എന്നിവ സമ്പുഷ്ടമായതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ജാമുൻ പഴത്തിന്റെ ഇലകളിലും, പുറം തൊലിയിലും ആൻറി ഓക്‌സിഡന്റുകൾ കൂടുതലായതിനാൽ മോണയുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഇത് നന്നായി സഹായിക്കുന്നു. ജാമുൻ പഴത്തിൽ കലോറി അളവ് കുറവായതിനാൽ ഇത് വ്യക്തികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും, അതോടൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാത്രിയിൽ തൈര് കഴിക്കുന്നത് നല്ലതാണോ? കൂടുതൽ അറിയാം...
Pic Courtesy: Pexels.com