Updated on: 30 June, 2021 7:08 PM IST
Know about these pain relievers which are available in our kitchen

പല്ലുവേദന, തലവേദന, സന്ധിവേദന, തുടങ്ങി പല വേദനകളും നമ്മളെയെല്ലാം അലട്ടാറുണ്ട്. ഇതിനെല്ലാം ഡോക്ടറുടെ അടുത്ത് പോകുക എന്നത് ഉചിതമല്ല. ഈ വേദനകൾക്കെല്ലാമുള്ള പരിഹാരങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന അടുക്കളയിലെ ചില വേദനസംഹാരികളെക്കുറിച്ച് അറിയാം.

ഇഞ്ചിയും തേനും

ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക് ഒരു ടീസ്പൂണ്‍ ഉണക്കിപ്പൊടിച്ച ഇഞ്ചി തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ മതി. തേന്‍ ചേര്‍ക്കുന്നത് ഇഞ്ചിയുടെ എരിവ് കുറക്കാന്‍ വേണ്ടിയാണ്. ഇഞ്ചി തനിയേ കഴിക്കുന്നതാണ് നല്ലത്.

ഗ്രാമ്പൂ

പല്ല് വേദനയെ ഇല്ലാതാക്കുന്നതിന് ഗ്രാമ്പൂ കഴിഞ്ഞേ മറ്റ് പരിഹാരം ഉള്ളൂ എന്ന് തന്നെ പറയാം. പല്ല് വേദനയുള്ളപ്പോള്‍ ഗ്രാമ്പൂ എടുത്ത് പല്ലില്‍ വെക്കാം. കൂടാതെ ഭക്ഷണത്തോടൊപ്പം കാല്‍ ടീസ്പൂണ്‍ ഗ്രാമ്പൂപൊടിച്ചത് ചേര്‍ത്ത് കഴിക്കാം. ഇത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവക്ക് പരിഹാരം കാണുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

നെഞ്ചെരിച്ചിലിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.

വെളുത്തുള്ളി

വെളുത്തുള്ളിയാണ് ചെവിവേദനയെ പ്രതിരോധിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ഒന്ന്. വെളുത്തുള്ളി എണ്ണയില്‍ ചൂടാക്കി ആ എണ്ണ രണ്ട് തുള്ളി വീതം അഞ്ച് ദിവസം ചെവിയില്‍ ഒഴിച്ചാല്‍ മതി. ഇത് ചെവിവേദനയെ പ്രതിരോധിക്കുന്നു.

ചെറി

ചെറി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. സന്ധിവേദനയെ പ്രതിരോധിക്കാന്‍ ചെറി നല്ലതാണ്. ദിവസവും ഒരു ബൗള്‍ ചെറി കഴിക്കാം. ഇത് സന്ധിവേദനയെ ഇല്ലാതാക്കുന്നു.

മത്സ്യം

മത്സ്യം നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വയറുവേദനക്ക്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കറി വെച്ച്‌ വയറിന് പ്രശ്നമുള്ളപ്പോള്‍ കഴിക്കുക. ഇത് വയറിന്‍റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നു.

മഞ്ഞള്‍

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച്‌ ആര്‍ത്രൈറ്റിസ്, പനി മൂലമുണ്ടാകുന്ന ശരീര വേദന എന്നിവക്കെല്ലാം പരിഹാരം കാണാം. ദിവസവും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ശീലമാക്കാം.

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും എന്‍ഡോമെട്രിയാസിസ് വേദന ഇല്ലാതാക്കാനും ഓട്സ് കഴിക്കുന്നത് നല്ലതാണ്.

ഉപ്പ്

ഉപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉപ്പ് അല്‍പം വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളത്തില്‍ 20 മിനിട്ടോളം കാല്‍ വെച്ചിരിക്കാം. ഇത് ഏത് കാലുവേദനയേയും ഇല്ലാതാക്കുന്നു.

പൈനാപ്പിള്‍

ദഹനപ്രശ്നം കാരണം പലര്‍ക്കും വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും. ഇതിനെ പരിഹരിക്കാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് ശീലമാക്കാം. ഭക്ഷണ ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും.

English Summary: Know about these pain relievers which are available in our kitchen
Published on: 30 June 2021, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now