Updated on: 13 May, 2021 3:02 PM IST
മുരിങ്ങ

മുരിങ്ങനീരില്‍ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാല്‍ ജലദോഷം പമ്പകടക്കുമെന്നവന്‍ നേരത്തേതന്നെ കണ്ടറിഞ്ഞു;
ഓറഞ്ചിനേക്കാള്‍ ഏഴുമടങ്ങും പാലിലേതിനേക്കാള്‍ നാലിരട്ടിയും വിറ്റാമിന്‍ സിയും കാരറ്റിലേതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എയും വാഴപ്പഴത്തേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മുരിങ്ങനീര്‍ ഉപയോഗിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ്‌ വര്‍ധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങള്‍ക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു.

ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുക.

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗര്‍ഭിണികള്‍ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. 

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ്.
വൈദ്യവിചിന്തനം

English Summary: Moringa and Rasanadhi podi can be used as aremedy for sneezing
Published on: 13 May 2021, 02:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now