എന്താണ് ആമവാതം?
നമ്മുടെ പ്രതിരോധസംവിധാനം ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം(rheumatoid arthritis) അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. സന്ധികളില്‍ വേദന, നീര്‍ക്കെട്ട്, ശക്തിക്ഷയം, ശരീരത്തിന് പിരിമുറുക്കം, ചെറിയ തോതിലുള്ള പനി എന്നിവയെല്ലാം ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്. ആമവാതത്തിന്‍റെ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ ശരീരത്തില്‍ പ്രത്യക്ഷമാകുകയും അപ്രത്യക്ഷ്യമാകുകയും ചെയ്യാം. ജീവിതശൈലി ഉള്‍പ്പെടെ ഒട്ടനവധി കാരണങ്ങള്‍ ഈ രോഗത്തിനു പിന്നിലുണ്ട്. ആമവാതമുള്ള രോഗികള്‍ ഇനി പറയുന്ന ഭക്ഷണങ്ങൾ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധത്തില്‍ സഹായകമാണ്
എന്തെല്ലാമാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം:
1. വെളുത്തുള്ളി
2. ചീര
3. ഇഞ്ചി
4. ഗ്രീക്ക് യോഗര്‍ട്ട്
5. ബെറി പഴങ്ങള്‍
6. ബ്രക്കോളി
1. വെളുത്തുള്ളി ആമവാതത്തിനു നല്ലതാണെന്നു പറയപ്പെടുന്നു, രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആമവാത രോഗത്തിന് ശമനമുണ്ടാക്കുന്നതാണ്. മറ്റ് രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ രാവിലെ വെളുത്തുള്ളി കഴിച്ച് തുടങ്ങാവൂ.
2. ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്, സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ ഒക്കെ ചീര കഴിക്കുന്നത് ആമവാത രോഗശമനത്തിന് നല്ലതാണ്. അതെല്ലെങ്കിൽ കറി വെച്ചു കഴിക്കാം, എന്നാല്‍ എന്തെങ്കിലും ദഹനപ്രശ്നം ഇല്ലാത്തപ്പോള്‍ മാത്രമേ ചീര ഉപയോഗിക്കാവൂ.
3. ഇഞ്ചിയാണ് മറ്റൊരു പച്ചക്കറി, ഇത് പച്ചയ്ക്കോ അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർത്തോ കഴിക്കാം, പ്രഭാതത്തിൽ ഒരു ഇഞ്ചി കഷ്ണം ചതച്ചു ചായയിൽ ചേർത്ത് കഴിക്കാം, അല്ലെങ്കിൽ അതിന്റെ നീരെടുത്ത് മാത്രം കഴിക്കാം. ആമവാത വേദനയ്ക്കും ഇത് പരിഹാരമാണ്.
4. ഗ്രീക്ക് യോഗര്‍ട്ട്, അരിഞ്ഞെടുത്ത പഴങ്ങള്‍ക്കൊപ്പം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നതും ആമവാത രോഗികള്‍ക്ക് ഉത്തമമാണ്. ഇതിനൊപ്പം ബെറിപഴങ്ങളോ നട്സോ ചേര്‍ക്കാവുന്നതാണ്.
5. ബെറി പഴങ്ങള്‍ എന്ന് വിളിക്കുന്ന ബ്ലൂബെറി, സ്ട്രോബെറി, മള്‍ബറി തുടങ്ങിയ പഴങ്ങളും ആമവാത രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഓട്മീലിന്‍റെ ഒപ്പമോ സ്മൂത്തിയായിട്ടോ ഒക്കെ ഇവ ഉപയോഗിക്കാം.
6. ബ്രക്കോളി നിത്യേനെ സൂപ്പായിട്ടോ വേവിച്ചോ കഴിക്കാം, ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫേന്‍ ആമവാത ലക്ഷണങ്ങള്‍ ലഘൂകരിക്കുകയും ആരോഗ്യപ്രദായകവും ആണ്.
7. വാള്‍നട്ട്, ഒരുപാട് ഗുണങ്ങൾ ഉള്ള ഡ്രൈഫ്രൂട്ട് ആണിത്, അതിലുപരി ഇതിനു ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്. ഒപ്പം തന്നെ ആമവാതത്തിന്‍റെ ഭാഗമായ വേദന കുറയ്ക്കാൻ, ഇത് രാവിലെ ഒരു പിടി വാള്‍നട്ട് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മറ്റ് ഗുണങ്ങളും ഉള്ളതിനാല്‍ ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് സ്കീസോഫ്രീനിയ (Schizophrenia)? കൂടുതൽ അറിയാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.