1. Environment and Lifestyle

ഭാരം കുറയ്ക്കാൻ ഇലക്കറികൾ, കൂടുതൽ അറിയാം

നിത്യഭക്ഷണത്തില്‍ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ, ആരോഗ്യം നിലനിർത്താനും കൂടെ തന്നെ അമിതവണ്ണവും ഉയർന്ന രക്തസമ്മർദ്ദവും പോലുള്ള അസുഖങ്ങൾ വരാതെ നിർത്താൻ ഇവ സഹായിക്കും.

Raveena M Prakash
5 Leafy vegetables to include in your healthy lifestyle
5 Leafy vegetables to include in your healthy lifestyle

നിത്യഭക്ഷണത്തില്‍ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ, ആരോഗ്യം നിലനിർത്താനും കൂടെ തന്നെ ഹൃദ്രോഗ സാധ്യതയും, അമിതവണ്ണവും ഉയർന്ന രക്തസമ്മർദ്ദവും പോലുള്ള അസുഖങ്ങൾ വരാതെ നിർത്താൻ ഇവ സഹായിക്കും.

നിത്യഭക്ഷണത്തിൽ തീർച്ചയായും ഉള്‍പ്പെടുത്താവുന്ന ചില ഇലക്കറികൾ ഇനി പറയുന്നവയാണ്. 

1. മുരിങ്ങയില.

ക്ലോറോജെനിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇലവിഭവമാണ് മുരിങ്ങ. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് സാധാരണ ഗതിയിലാക്കാനും സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, അയണ്‍, സിങ്ക്, കാല്‍സ്യം എന്നിവയും മുരിങ്ങയിലയില്‍ ഉണ്ട്. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കും. ഒപ്പം തന്നെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമാണ്. 

2. ചീര.

ചീരയില്‍ അടങ്ങിയിരിക്കുന്ന ഇന്‍സോല്യുബിള്‍ ഫൈബര്‍ ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കത്തിക്കാനും ഇത് നല്ലതാണ്. ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ ചീര പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഉൾപ്പെടുത്തുന്നത് അനുയോജ്യമാണ്.

3. ബ്രക്കോളി.

കാര്‍ബോഹൈഡ്രേറ്റും ഫൈബറും ധാരാളമുള്ള പച്ചക്കറിയാണ് ബ്രക്കോളി. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു, ബ്രക്കോളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു. കാലറി കുറവുള്ള ബ്രക്കോളിയില്‍ വെള്ളത്തിന്‍റെ അംശം കൂടുതലാണ്.

4. കെയ്ല്‍.

കാലറി വളരെ കുറഞ്ഞതും ജലാംശം കൂടിയതുമായ ഇലക്കറിയാണ് കെയ്ല്‍. ഒരു കപ്പ് പച്ച കെയ്‌ലിൽ 33 കലോറിയും 7 ഗ്രാം കാർബോഹൈഡ്രേറ്റും മാത്രമേ ഉള്ളൂ. അതിനാൽ, ഇത് വളരെ പ്രമേഹമുള്ളവർക്കും, ഭാരം കുറയ്ക്കാൻ താല്പര്യമുള്ളവർക്കും കഴിക്കാൻഅനുയോജ്യമായ പച്ചക്കറിയാണ്.

5. ലെറ്റ്യൂസ്

കാലറി കുറഞ്ഞതും ഫൈബറും ജലാംശവും കൂടിയതുമായ ലെറ്റ്യൂസും ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നത് വഴി അമിതമായ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. കൊഴുപ്പിന്‍റെ തോതും ഇതില്‍ കുറവാണ്. ലെറ്റ്യൂസ് ചേർത്തു സാൻഡ്‌വിച്ച് ഉണ്ടാക്കി കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ : ചായയ്‌ക്കൊപ്പം കഴിക്കാൻ എണ്ണ രഹിത ലഘുഭക്ഷണങ്ങൾ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: 5 Leafy vegetables to include in your healthy lifestyle

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds