Updated on: 2 January, 2021 6:59 PM IST

പ്രമേഹ രോഗികൾക്ക് പഴങ്ങളും പലഹാരങ്ങളും വിലക്കപ്പെട്ട കനിയാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ, ഗ്ലൈസെമിക് ഇൻഡക്സ് മൂല്യം കുറവായ പഴങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്ന ഈ പഴങ്ങൾ കഴിക്കുന്നത് ആമാശയ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ്.  അന്നജത്തെ ഊർജ്ജസ്വലമാക്കി മാറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ പഴങ്ങൾ സഹായിക്കുന്നു. അമിതമായ മൂത്രമൊഴിക്കൽ, ദാഹം എന്നിവയുൾപ്പെടെയുള്ള പ്രമേഹത്തിന്റെ ലക്ഷണങ്ങൾക്കും ഈ പഴങ്ങൾ പരിഹാരമാകും.

1. കിവിപ്പഴം: ചൈനീസ് നെല്ലിക്ക എന്ന് വിളിക്കപ്പെടുന്ന കിവിപ്പഴം പ്രമേഹക്കാർക്ക് കഴിക്കാവുന്ന ഒരു പഴമാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്ന ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് മൂല്യം 47 മുതൽ 58 വരെയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ കിവിയിൽ ഫൈബർ, പൊട്ടാഷ്യം, മിനറൽസ്, ബീറ്റ-കരോറ്റിൻ എന്നിവയും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇനോസിറ്റോൾ അടങ്ങിയിരിക്കുന്ന കിവി കഴിക്കുന്നത് പ്രമേഹ൦ നിയന്ത്രിക്കാൻ സഹായിക്കുന്നു.

2. പിയേഴ്സ്: ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവു൦ മികച്ച ഒരു പഴവർഗ്ഗമാണ് പിയേഴ്സ്. കലോറിയും കാർബോഹൈഡ്രേറ്റ്സും കുറഞ്ഞ പിയേഴ്സിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് മൂല്യം 38 ആണ്.

3. ഓറഞ്ച്: നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും പ്രകൃതിദത്തമായ മധുരം കൊണ്ടും ഏറെ പ്രചാരം നേടിയ പഴവർഗ്ഗമാണ് ഓറഞ്ച്. വൈറ്റമിൻ സി, പൊട്ടാഷ്യം എന്നിവയടങ്ങിയിരിക്കുന്ന ഓറഞ്ചിൽ ഉയർന്ന അളവിൽ ഫൈബർ ഉണ്ട്. 31 മുതൽ 51 വരെയാണ് ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് മൂല്യം.

4. സ്ട്രോബറി: വിറ്റമിൻസ്, ആന്റിഓക്സിഡന്റ്സ്, ഡൈറ്ററി ഫൈബർ എന്നിവ അടങ്ങിയിരിക്കുന്ന സ്ട്രോബറിയിൽ ഷുഗർ കണ്ടന്റ് വളരെ കുറവാണ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും സ്ട്രോബറി പഴങ്ങൾ കഴിക്കുന്നത് ടൈപ് ടു പ്രമേഹം തടയാൻ സഹായിക്കുന്നു എന്ന് പഠനങ്ങളിൽ പറയുന്നു. 40 ആണ് ഇതിന്റെ ഗ്ലൈമിക് ഇൻഡക്സ് മൂല്യം.

5. അവക്കാഡോ: കാർബോഹൈഡ്രേറ്റ് അളവ് കുറവായത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ അവക്കാഡോ കാരണമാകുന്നില്ല. ഫൈബർ, ആരോഗ്യകരമായ ഫാറ്റ്സ്, കലോറി എന്നിവ കൊണ്ട് സമൃദ്ധമാണ് അവക്കാഡോ. ഇടത്തരം വലുപ്പമുള്ള ഒരു അവക്കാഡോ ദിവസേന കഴിക്കുന്ന പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.

6. ഗ്രേപ്പ് ഫ്രൂട്ട്: വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്ന ഗ്രേപ്പ് ഫ്രൂട്ടിൽ കലോറി കുറവാണ്. 25 ആണ് ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് മൂല്യം. ഗ്രേപ്പ് ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ അളവ് ഉയർത്തി പ്രമേഹം നിയന്ത്രിക്കുന്നതിനു വളരെ നല്ലതാണ്.

7. പേരയ്ക്ക: ലൈക്കോപ്പീൻ, ഫൈബർ, വിറ്റാമിൻ സി, എ, കാൽഷ്യം, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പേരയ്ക്ക കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറെ സഹായിക്കുന്നു. പേരയ്ക്ക പോലെ പേര മരത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രമേഹത്തിനു നല്ലതാണ്. തൊലി കളഞ്ഞ ശേഷം പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

8. ബ്ളാക്ക് പ്ലംസ്: ജാമ്പുൽ, ജാമുൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബ്ളാക്ക് പ്ലംസ് പ്രമേഹത്തിനുള്ള മിറക്കിൾ ഫ്രൂട്ട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്ന രീതിയിലാണ് ഇതിന്റെ ഗ്ലൈമിക് ഇൻഡക്സ് മൂല്യം.അമിതമായ മൂത്രമൊഴിക്കൽ, ദാഹം എന്നിവയുൾപ്പെടെയുള്ള പ്രമേഹത്തിന്റെ ലക്ഷണങ്ങൾക്കും ഈ പഴമൊരു പരിഹാരമാണ്.

9. ചെറി: 22 ഗ്ലൈസെമിക് ഇൻഡക്സ് മൂല്യമുള്ള ചെറിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. ഇൻസുലിന്റെ അളവ് ഉയർത്തുന്ന ആന്തോസൈനിൻസ് കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഒരു പഴ വർഗമാണ് ചെറി. ഈ കെമിക്കലാണ് ചെറിപ്പഴങ്ങൾക്ക് തിളങ്ങുന്ന ചുവപ്പ് നിറം നൽകുന്നത്.

10. ആപ്പിൾ: പ്രമേഹ രോഗികൾ തങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ആപ്പിൾ. ആപ്പിളിന്റെ തൊലിയും മാംസവും ഉയർന്ന ഫൈബർ അടങ്ങിയവയാണ്. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായിക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിൽ പറയുന്നു.

Ten fruits that are safe to eat during diabetes as these fruits are low at glyemic index value and these fruits contain high amounts of fibre which helps the stomach to empty at a slower rate, which affects blood sugar levels and has a beneficial effect on insulin sensitivity.

English Summary: Ten fruits that are safe to eat during diabetes
Published on: 15 December 2020, 09:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now