Updated on: 1 April, 2022 9:30 AM IST
കുമ്പളങ്ങ

കുക്കർ ബിറ്റേസി കുടുംബത്തിൽപ്പെട്ട വള്ളിച്ചെടിയാണ് കുമ്പളങ്ങ. കേരളത്തിൽ കുമ്പളങ്ങ ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. വള്ളികളിൽ ഉണ്ടാകുന്ന ചെടികളിൽ വെച്ച് ഏറ്റവും ഔഷധമൂല്യം ഉള്ള ഒന്നാണ് കുമ്പളങ്ങ.

​Wax Guard is a creeper belonging to the cooker betaceae family. In Kerala, many dishes are prepared using ​Wax Guard. ​Wax Guard is one of the most valuable medicinal plants in vines. The leaves and bark of kumbalam are all of great medicinal value. The burn is quickly cured by squeezing the juice of the leaves of Kumbala and pouring it on the burnt area.

കുമ്പളത്തിൻറെ ഇലയും, തൊലിയും എല്ലാം ഏറെ ഔഷധ മൂല്യം ഉള്ളവയാണ്. കുമ്പള ത്തിൻറെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് പൊള്ളിയ സ്ഥലത്ത് ധാര ചെയ്താൽ പൊള്ളൽ പെട്ടെന്ന് തന്നെ ഭേദമാകുന്നു. കുമ്പളവള്ളി ചുട്ട ഭസ്മം ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടിയാൽ ചുണങ്ങ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. കുമ്പളങ്ങയുടെ കുരു വിര ദോഷങ്ങൾ മാറുവാൻ നല്ലതാണ്. വെറും വയറ്റിൽ കുമ്പളങ്ങ നീര് കഴിക്കുന്നത് അമ്ലപിത്തം ഇല്ലാതാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നിസ്സാരമെന്ന് കരുതി തളളിക്കളയല്ലേ ;കുമ്പളങ്ങ കഴിച്ചാല്‍ ഈ രോഗങ്ങള്‍ അകറ്റാം

കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് ആരോഗ്യദായകം ആണ്. വണ്ണം കുറക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല പരിഹാരമാർഗം ഇല്ല. ഇല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാൻ കുമ്പളങ്ങ ജ്യൂസിന് അതി വിശേഷാൽ കഴിവുണ്ട്. വണ്ണം കുറയ്ക്കും എന്ന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും കുമ്പളങ്ങ നീരിനു സാധിക്കും.

ആർത്തവ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾ കുമ്പളങ്ങ ജ്യൂസ് ശീലമാക്കുന്നതിലൂടെ നമുക്ക് പരിഹരിക്കാൻ സാധിക്കും. 96 ശതമാനവും ജലത്താൽ സമ്പന്നമാണ് കുമ്പളങ്ങ. 100 ഗ്രാം കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്നത് 13 കലോറി, ഒരു ഗ്രാമിൽ താഴെ ഫാറ്റ്, ഒരു ഗ്രാമിൽ താഴെ പ്രോട്ടീൻ, 3 ഗ്രാം ഫൈബർ, 3 ഗ്രാം കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയവയാണ്. ചെറിയ അളവിൽ ഫോസ്ഫറസ്, മാംഗനീസ്, വിറ്റാമിൻ സി, അയേൺ തുടങ്ങിയവയും കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്നു.

ധാരാളം ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്ന കുമ്പളങ്ങ കഴിച്ചാൽ കുറെ സമയത്തേക്ക് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കാൻ നമുക്ക് തോന്നില്ല. ഇതുതന്നെയാണ് കുമ്പളങ്ങ ജ്യൂസ് വഴി ശരീരഭാരം കുറയ്ക്കും എന്ന് പറയുന്നതിന് പ്രധാനകാരണം. മൂലക്കുരു, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ എല്ലാം മാറുവാൻ കുമ്പളങ്ങ ജ്യൂസ് നിത്യവും ശീലിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: 20 ക്വൻ്റൽ കുമ്പളങ്ങ വിൽക്കാൻ കഴിയാതെ കർഷകൻ സഹായം അഭ്യർത്ഥിക്കുന്നു

വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ കുമ്പളങ്ങ ജ്യൂസ് രോഗപ്രതിരോധശേഷി കൂട്ടുന്നു. ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഊർജ്ജം മുഴുവൻ ഒരു ദിവസം ലഭ്യമാകുന്നു. ഇതുകൂടാതെ വിളർച്ച, ക്ഷീണം തുടങ്ങി പ്രശ്നങ്ങളൊന്നും നിങ്ങളെ ബാധിക്കുകയില്ല. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുവാനും കുമ്പളങ്ങ ജ്യൂസ് സാധിക്കുന്നു. രക്തശുദ്ധീകരണത്തിന് കുമ്പളങ്ങ ജ്യൂസ് അത്യുത്തമം.

കുമ്പളങ്ങ ജ്യൂസ് ഉണ്ടാക്കുന്ന വിധം

മിക്സിയിൽ തൊലിചെത്തി എടുത്ത് കുമ്പളങ്ങ കുരു മുഴുവനായി കളഞ്ഞ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിക്കുക. ഇതിനുശേഷം വലിയ അരിപ്പയോ തുണിയോ ഉപയോഗിച്ച് അതിൻറെ സത്ത് അരിച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കിൽ മാത്രം സ്വാതി നായി ഐറ്റം ചെറുനാരങ്ങാനീര് ചേർക്കാം. ഇത് വെറും വയറ്റിൽ തുടർച്ചയായി കുറച്ചുദിവസം ശീലിച്ചാൽ അമിതഭാരം കുറയുക തന്നെ ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: എല്ലാവിധ രോഗങ്ങൾക്കും പഥ്യ ഭക്ഷണമാണ് കുമ്പളങ്ങ

English Summary: The only root cause for many problems is "Kumbalanga" Kumbalanga is a creeper belonging to the cooker betaceae family
Published on: 09 January 2021, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now