Updated on: 3 June, 2023 5:51 PM IST
Tired after waking up, Do these remedies

മിക്ക പ്രഭാതങ്ങളിലും ക്ഷീണിതനായി എഴുന്നേൽക്കുകയാണെങ്കിൽ, ഇത് ശരീരത്തിന്റെ ഒരു വലിയ സൂചനയാണ്, ഇത് ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇന്ന് എല്ലാവരും വളരെ തിരക്കേറിയ ഒരു ലോകത്താണ് ജീവിക്കുന്നത്, എല്ലാവർക്കും ജോലി തിരക്കുള്ള ഷെഡ്യൂൾ, രാത്രി വൈകിയുള്ള ഉറക്കം, തെറ്റായ ഉറക്ക സമയം, സമയത്തിന് ഭക്ഷണം കഴിക്കാത്തത് എന്നിവ ഇവരെ ക്ഷീണത്തിലേക്ക് നയിക്കുന്നു. നമ്മളിൽ പലർക്കും രാവിലെ ഉറക്കമുണർന്ന ഉടൻ തന്നെ ക്ഷീണം അനുഭവപ്പെടുന്നു. 


രാവിലെ എനർജിയോടെ ഇരിക്കാൻ ഇവ ചെയ്യാം : 

1. പോഷകാഹാരക്കുറവ് പരിശോധിക്കുക:

വ്യക്തികളിൽ പോഷകങ്ങളുടെ അഭാവം അനുദിനം തളർച്ചയിലേക്ക് നയിക്കുന്നു, ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കില്ല, ഇത് ക്ഷീണം തോന്നുന്നതിന് കാരണമാവുന്നു. ശരീരത്തിലെ ഓക്‌സിജൻ വിതരണത്തിനും, ഊർജ ഉൽപ്പാദനത്തിനും വിറ്റാമിൻ ബി12 വളരെ നിർണ്ണായകമാണ്, അതിനാൽ ഇതിന്റെ കുറഞ്ഞ അളവ് കടുത്ത ക്ഷീണത്തിന് കാരണമാകുന്നു. ഇത് കൂടാതെ, ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ്, വിറ്റാമിൻ ഡി ഊർജ്ജം ഉത്പാദിപ്പിക്കുന്ന കോശത്തിന്റെ ഭാഗമായ മൈറ്റോകോൺ‌ഡ്രിയയെ ഇത് സഹായിക്കുന്നു.

2. ശാന്തമായ ഉറങ്ങാൻ ശ്രമിക്കുക:

മനുഷ്യ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ. ഒരു വ്യക്തിയുടെ സർക്കാഡിയൻ സൈക്കിൾ അല്ലെങ്കിൽ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കുന്നതിന് ഇത് വളരെ നിർണായകമായ ഒരു പങ്ക് വഹിക്കുന്നു. ഇത് ശരീരത്തിൽ സ്വാഭാവികമായും മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ ഇത് അടങ്ങിയ ഭക്ഷണങ്ങളിൽ പിസ്ത, മുന്തിരി, തക്കാളി എന്നിവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക.

3. ശരിയായ വ്യായാമങ്ങൾ, ശരീരത്തെ ശരിയായ രീതിയിൽ സ്ട്രെച്ച് ചെയ്യുക:

ശരീരത്തിന്റെ എനർജി നിരക്ക് പുനരുജ്ജീവിപ്പിക്കാനും, ഇത് ശരീരത്തിലെ ക്ഷീണം പരിഹരിക്കാനും,
സഹായിക്കുന്നു. ശവാസന, ബട്ടർഫ്ലൈ പോസ് എന്നിവ പരിശീലിക്കുക, ഈ യോഗാസനങ്ങൾ പതിവായി ചെയ്യുന്നത് ഒരു വ്യക്തിയുടെ സഹിഷ്ണുത വർദ്ധിപ്പിക്കുകയും, എനർജി റീചാർജ് ചെയ്യുന്നതിന് സഹായിക്കുന്നു. ശരിരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനു ഇത് സഹായിക്കുന്നു, അതോടൊപ്പം ഒരു വ്യക്തിയ്ക്ക് ആവശ്യമായ എനർജി ഇത് വഴി പ്രദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചോറ് അനാരോഗ്യകരമല്ല: അരി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

Pic Courtesy: Pexels.com 

English Summary: Tired after waking up, do these remedies
Published on: 02 June 2023, 05:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now