Updated on: 23 May, 2021 4:49 PM IST
ആഹാരം ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നു

പാകംചെയ്ത ആഹാരം പലരും നാലും അഞ്ചും ദിവസം ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നു. ഫ്രിഡ്ജിൽ പാകംചെയ്ത ആഹാരം രണ്ടു ദിവസത്തിൽ കൂടുതൽ വെച്ചുപയോഗിക്കാൻ പാടില്ല. നമ്മുടെ നാട്ടിൽ കറണ്ട് പോകുക ഒരു സാധാരണസംഭവമാണ്. ഓരേ തവണ കറണ്ടു പോകുമ്പോഴും ഫ്രിഡ്ജിൽ ഇരിക്കുന്ന ആഹാരപദാർഥത്തിൽ അകപ്പെട്ടുപോയിട്ടുള്ള രോഗാണുക്കൾ ക്രമാധികമായി പെരുകുന്നു. പിന്നെയും കറണ്ടുവരുമ്പോൾ ഈ പെരുകിയ അണുക്കൾ ഒന്നുപോലും നശിക്കുന്നില്ല എന്നതാണ് സത്യം.

 Fungus and bacteria can grow in refrigerated foods if it is in the fridge for a long time. Whatever the reason is for a bacterial and fungal infection inside your fridge, these organisms can transmit via air that is flowing inside the fridge to refrigerate items. Other fresh foods kept inside the fridge can be contaminated by these organisms. Infected items spoil soon and become inedible. 

ആഹാരത്തിൽ കടന്നുകൂടിയ അണുക്കൾ

ഫ്രിഡ്ജിൽ വയ്ക്കുന്നതുകൊണ്ട് ആഹാരത്തിൽ കടന്നുകൂടിയ അണുക്കൾ പെരുകുന്നില്ലെങ്കിലും നശിക്കുന്നില്ല എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. ഓരോ തവണയും കറണ്ടുപോയി ഫ്രിഡ്ജ് പ്രവർത്തനരഹിതമാകുന്ന സമയം കൊണ്ട് പെരുകുന്ന അണുക്കളാൽ അതിലുള്ളിലെ ആഹാരപദാർഥങ്ങൾ പൂരിതമാകുന്നു. അങ്ങനെ പലതവണ കറണ്ടുപോകാൻ ഇടയുള്ള മഴക്കാലത്തും മറ്റും നാലോ അഞ്ചോ ദിവസം ഒരു ആഹാര പദാർഥം ഇരിക്കാൻ ഇടയായാൽ അതിലുള്ള വിനാശകാരിയായ അണുക്കൾ പലതവണയായി പെരുകി പൂരിതമാകുന്നു.

ഈ ആഹാര പദാർഥങ്ങൾ ചൂടാക്കാതെ കഴിക്കുമ്പോൾ അതിലെ അണുക്കൾ തന്നെ തൊണ്ടവേദന, പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. എന്നാൽ മാംസം, മത്സ്യം, പാല് തുടങ്ങിയവ തണുത്ത് അണുക്കളോടുകുടി വെളിയിലെടുത്ത് ചൂടാക്കിയതിശേഷം കഴിച്ചാൽ അണുക്കൾ നശിക്കുമെങ്കിലും അണുക്കളുടെ ശരീരത്തിൽനിന്നും വമിച്ച വിഷവസ്തുക്കൾ നശിക്കുന്നില്ല എന്നുമാത്രമല്ല ചൂടിൽ അവ കൂടുതൽ വിഷമയമാകുകയും ശരീരത്തിൽ പല വികാരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ആഹാരപദാർഥങ്ങൾ കഴിവതും അപ്പപ്പോൾ പാകം ചെയ്തു കഴിക്കുക.

പാകപ്പെടുത്താത്ത ആഹാരപദാർഥങ്ങൾ സൂക്ഷിക്കുന്നതിനുള്ളതാണ് ഫ്രിഡ്ജ്

ചെറുചൂടോടുകൂടി കഴിക്കുക. ഇനി ഏതെങ്കിലും കാരണവശാൽ കുറേ ആഹാരം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടിവന്നാൽ തന്നെ കഴിവതും കുറച്ചു സമയത്തേക്കുമാത്രം സൂക്ഷിക്കുക. പാകപ്പെടുത്താത്ത ആഹാരപദാർഥങ്ങൾ സൂക്ഷിക്കുന്നതിനുള്ളതാണ് ഫ്രിഡ്ജ്. പാകപ്പെടുത്തിയ ആഹാരം ഫ്രിഡ്ജിൽ വച്ചു കഴിക്കുന്ന ശീലം കഴിവതും ഒഴിവാക്കുക. 15 ദിവസത്തിലൊരിക്കൽ ഫ്രിഡ്ജിനുളളിലെ സാധനങ്ങൾ എല്ലാം പുറത്തെടുത്ത് ഫ്രിഡ്ജ് ചുടു വെള്ളവും കാരവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. കാരത്തിനുപകരം മറ്റ് ലഘുവായ കീടനാശിനി ലോഷൻ കൊണ്ട് ഫ്രിഡ്ജ് കഴുകാവുന്നതാണ്.

ആഹാരം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടിവന്നാൽ

പ്രിഡ്ജിൽ നിന്നെടുക്കുന്ന സാധനം കുറേനേരം വെള്ളത്തിലിട്ടതിനു ശേഷം എടുത്തു പാകം ചെയ്യണം. ഫ്രിഡ്ജിൽ വച്ച് മാംസം ഇപ്രകാരം വെള്ളത്തിലിട്ടു മരവിപ്പ് മാറ്റി വേവിച്ചില്ലെങ്കിൽ ഇറച്ചിയുടെ ഉൾഭാഗം വേവാതിരിക്കും. പഴങ്ങൾ ഏറെ ദിവസം ഫ്രിഡ്ജിൽ വച്ചാൽ അതിലുള്ള എൻസൈമുകളും ചില ജീവകങ്ങളും നഷ്ടപ്പെടും. ഫ്രിഡ്ജിൽ നിന്നെടുത്ത സാധനം അധികസമയം വെളിയിൽ വയ്ക്കാതെ വളരെ വേഗം പാകം ചെയ്‌തോ , പാകം ചെയ്യാതെയോ കഴിച്ചുതീർക്കണം. ഫ്രിഡ്ജിൽ നിന്നെടുത്തു പുറത്തു കുറെനേരം വയ്ക്കുകയും വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുന്നതും ഫ്രിഡ്ജിലേക്ക് കോടാനുകോടി അണുക്കളെ വലിച്ചുകേറ്റാൻ ഇടവരുത്തുന്നു. കുപ്പികളിൽ വെള്ളം, പാല് ഇവ നിറച്ച് ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. കുറച്ചു സ്ഥലം കുപ്പികളിൽ ഒഴിച്ചിട്ട് ഏതാണ്ട് 80% വരെ ദ്രവപദാർഥങ്ങളേ നിറയ്ക്കാൻ പാടുള്ളൂ. 

പൂർണമായും നിറച്ച് അടച്ചുവച്ചാൽ അതിനുള്ളിലെ ദ്രവവസ്തു തണുത്ത് കട്ടിയാകുന്നതോടൊപ്പം വികസിക്കുകയും കുപ്പി പൊട്ടിപ്പോകുകയും ചെയ്യും. ആഹാരസാധനങ്ങൾ പാകം ചെയ്ത് തണുത്താലുടൻ കുടുതൽ അണുബാധ ഉണ്ടാകുന്നതിനു മുൻപ് ഫ്രിഡ്ജിൽ വയ്ക്കണം. വളിച്ചതോ പഴകിയതോ ആയ വസ്തുക്കൾ ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ല.

English Summary: To stop the growth of fungus in fridge some steps need to be taken
Published on: 23 May 2021, 04:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now