Health & Herbs
ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


- ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേടുപാടുകൾ വന്ന സാധനങ്ങൾ എത്ര വിലകുറവായാലും വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണം കാരണം അണുക്കളുടെ ശേഖരമായിരിക്കും അവ. പച്ചക്കറികൾ പഴങ്ങൾ എന്നിവ വാങ്ങിയാൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാവൂ ആവശ്യത്തിന് എടുത്തു കഴുകാം എന്ന ചിന്ത തെറ്റാണ്.
- പാത്രം കഴുകുന്ന സോപ്പ്, ലോഷൻ തുടങ്ങിയ പദാർഥങ്ങളുടെ അടുക്കൽ ഭക്ഷ്യവിഭവങ്ങളെ സൂക്ഷിക്കരുത്. ഇവയിലെ വിഷാംശം ഭക്ഷണത്തിൽ കയറാൻ ഇടയാകും പപാത്രങ്ങൾ കഴുകുമ്പോൾ ഇവയിൽ നിന്നും സോപ്പിന്റെ അംശം പൂർണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണം. അരിഞ്ഞ പച്ചക്കറി കഷണങ്ങൾ മത്സ്യ മാംസാദികൾ എന്നിവ ഒരുമിച്ചു രണ്ടു മണിക്കൂറിൽ കൂടുതൽ പാകം ചെയ്യതെ വയ്ക്കാനും പാടില്ല. പച്ചക്കറികൾ ഉള്ളി തുടങ്ങിയവ മുറിച്ചു ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക.
- ഭക്ഷണം പാകം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്. പാകം ചെയ്യുന്ന ആൾ കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം പാകം ചെയ്തുകഴിഞ്ഞാൽ അടുക്കളയും പാതകവും എല്ലാം വൃത്തിയായി കഴുകി തുടച്ചു സൂക്ഷിക്കണം
Share your comments