എണ്ണ ഇല്ലാതെ പാചകം ചെയ്യുക എന്നത് നമുക്ക് ആലോചിക്കാൻ കൂടി വയ്യാത്ത കാര്യമാണ്. അത് വിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നു. ഓരോ എണ്ണയ്ക്കും വ്യത്യസ്ത ആരോഗ്യഗുണങ്ങളുണ്ടെന്നും നിരവധി രോഗങ്ങളെ തടയാനും ചികിത്സിക്കാനും കഴിയുമെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്.
രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്‌ത എണ്ണകളാണ് ഉപയോഗിക്കുന്നത്. കേരളമടക്കമുള്ള തെന്നിന്ത്യയിൽ വെളിച്ചെണ്ണയാണ് കൂടുതൽ ഉപയോഗിച്ചുവരുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ കടുകെണ്ണയും, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങയിൽ എള്ളെണ്ണയും, ഗുജറാത്തിൽ കടലെണ്ണയുമാണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു
ഇന്ന് മാർക്കറ്റിൽ പലതരത്തിലുമുള്ള എണ്ണകൾ ലഭ്യമാണ്. അതിൽ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന 5 എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം:
സൺഫ്ലവർ ഓയിൽ (Sunflower oil)
സൂര്യകാന്തി പൂവിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഈ എണ്ണയിൽ ധാരാളം vitamin E അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് അനുയോജ്യമായ എണ്ണയാണിത്. സൺഫ്ലവർ ഓയിലിൽ അടങ്ങിയിരിക്കുന്ന Saturated fat ഉം unsaturated fat ഉം bad cholesterol ൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. കാൻസർ രോഗികൾക്കും അനുയോജ്യമായ എണ്ണയാണ് സൺഫ്ലവർ ഓയിൽ. ഇത് വൻകുടലിൽ വരുന്ന കാൻസർ തടയുകയും നിങ്ങളുടെ നാഡീവ്യവസ്ഥയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ (Coconut oil)
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന saturated fats, ശരീരത്തിലെ HDL cholesterol (Good) ൻറെ അളവ് വർദ്ധിപ്പിക്കുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന triglycerides (MCTs) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. ഇതിലെ antioxidants ടെൻഷൻ കുറയ്ക്കാനും, മുടി, ചർമ്മം, എന്നിവയുടെ തിളക്കത്തിനും സഹായിക്കുന്നു. ആസ്ത്മ രോഗികൾക്കും അനുയോജ്യമാണ്. ലിവറിൻറെ ആരോഗ്യത്തിനും വെളിച്ചെണ്ണ നല്ലതാണ്.
കടലെണ്ണ (Groundnut oil)
നിലകടലയിൽ നിന്നും ഉൽപാദിപ്പിക്കുന്ന കടലയെണ്ണയിൽ saturated fats, monounsaturated fats (MUFA), polyunsaturated fat (PUFA), എന്നി കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. Vitamin E ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് അനുയോജ്യമായ എണ്ണയാണ്. കൂടാതെ ചില തരം കാൻസർ വരുന്നതിനെ തടയാനും vitamin E യ്ക്ക് കഴിയുന്നു.
കടുകെണ്ണ (Mustard oil)
കടുകെണ്ണയിൽ അടങ്ങിയിരിക്കുന്ന fat, കുടലിൻറെ ആരോഗ്യത്തിനും, നല്ല രക്തയോട്ടത്തിനും നല്ലതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതുകൊണ്ട് കടുകെണ്ണ ജലദോഷം, ചർമ്മം, മുടിയുടെ ആരോഗ്യം എന്നിവയ്ക്കുള്ള പരിഹാരമായി ഉപയോഗിക്കുന്നു. കടുകിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കടുകെണ്ണ MUFA. MUFA, എന്നിവയുടെ ഉറവിടമാണ്. അതിനാൽ ഹാർട്ടിൻറെ ആരോഗ്യത്തിന് നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഉരുക്കു വെളിച്ചെണ്ണ കരപ്പുറം കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയിൽ കിട്ടും.
#coconut oil#sunflower oil#farmer#health#agriculture