Updated on: 2 May, 2021 10:22 AM IST
വട്ടയില

പണ്ട് ഇഡലി ഉണ്ടാക്കാൻ പൂവരശ് ഇല ഉപയോഗിച്ചിരുന്നു . പഴയ കാല പ്രഭാത ഭക്ഷണങ്ങൾ തരുന്ന ഉണർവും ഉന്മേഷവും ഇന്ന് ഇല്ല . എപ്പോൾ നോക്കിയാലും ക്ഷീണവും തളർച്ചയും ഉള്ള ജനത . പ്ലാവ് ഇല കുമ്പിൾ കുത്തി ചൂട് കഞ്ഞി കുടിച്ച ഒരു ജനത ഇവിടെ ഉണ്ടായിരുന്നു .അവർക്ക് തൈറോയിഡ് ഉണ്ടായിരുന്നില്ല .

വട്ടയിലയിൽ ആഹാരം കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും , നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും ,കഫത്തെ ഇല്ലാതെ ആക്കും . പൂവരശ് ത്വക്ക് രോഗങ്ങൾ വരാതെ ഇരിക്കാൻ നല്ലതാണ് . ഇനി ഇഡലി ഉണ്ടാക്കുമ്പോൾ പൂവരശ് ഇല ഇട്ട് മാവ് ഒഴിച്ചേ ഇഡലി ഉണ്ടാക്കും എന്ന് തീരുമാനിക്കണം . നെഞ്ച് അരപ്പ് വന്നാൽ തെങ്ങിന്റെ ഈർക്കിൽ ചവച്ച് നീർ ഇറക്കാൻ പറഞ്ഞ പഴയ തലമുറക്ക് ഓരോ ഇലയുടെയും ഗുണം അറിയാമായിരുന്നു .
മഞ്ഞൾ ഇല ,വാഴയില, പരുത്തിയില, വയണ ഇല, പൂവരശിന്റെ ഇല, മാവിലയിലും, പേരയിലയിലും കശുമാവിന്റെ ഇലയിലും അട ഉണ്ടാക്കാം . ഓരോന്നിനും ഓരോ flavor ആണ്.

വാഴയിലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എല്ലാവരും ഭക്ഷണം വിളമ്പാനും , ഭക്ഷണം പൊതായാനും , അടച്ച് വെക്കാനും എല്ലാം വാഴ ഇലയേ ആശ്രയിക്കും . വാഴ ഇലയിൽ തട്ടി വീഴുന്ന ആവി വെള്ളം ഔഷധമാണ് .

ഇതിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും.

ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ് , ചർമ്മ സൗന്ദര്യത്തിനും വാഴയിലയിൽ ഭക്ഷണം നല്ലത് തന്നെ . ഓരോ ഇലക്കും ഉള്ള ഔഷധ ഗുണങ്ങൾ അറിഞ്ഞ് നമ്മുടെ പൂർവ്വീകർ നൽകിയ ഓർമ്മക്കായി ഇത്തരം ഭക്ഷണം ഇനി കഴിക്കാൻ ശ്രമിക്കുക

English Summary: VATTAYILA IS GOOD FOR INCREASING IMMUNITY OF BODY
Published on: 02 May 2021, 10:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now