കറ്റാര്‍വാഴ കഴിക്കാനും ചില ശുദ്ധിക്രീയകള്‍ ചെയ്യണം തേന്‍ ചേരുമ്പോള്‍ അതിനു ഗുണവും ശുദ്ധിയും വീര്യവും വര്‍ദ്ധിക്കും .
ലോകത്ത് അഞ്ചു കണ്ണുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഉത്തരം മുട്ടി നില്ക്കേണ്ട അത് തേനീച്ചയാണ് .പഞ്ചഭൂതങ്ങളുടെ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന അമൃതാണ് മധു എന്ന തേന്‍.
ചൂടുള്ള കാലാവസ്ഥയില്‍ ഹരിതക നിറം മാറ്റി രക്ത വര്‍ണ്ണം ആകുന്ന ഔഷധിയാണ് കറ്റാര്‍വാഴ അപ്പോള്‍ മാത്രമാണ് ശുദ്ധമായ രക്തം നിര്‍മ്മിക്കാന്‍ ഈ ഔഷധിക്ക് കഴിവുണ്ട് എന്ന് വെക്തമായി മനസിലാവുകയുള്ളൂ .
ആയിരം പൂക്കളുടെ ഗുണം നുകരാന്‍ മനുഷ്യന് സാധിക്കില്ല അത് തേനീച്ചക്ക് സാധിക്കും മണല്‍ തരിയോളം വലിപ്പമുള്ള പൂക്കളില്‍ നിന്നും മധു നുകരാന്‍ വന്‍ തേനീച്ചകള്‍ക്ക് ആവില്ല അവയുടെ ശരീര വലിപ്പം അങ്ങിനെയാണ് പക്ഷേ ഇത്തിരികുഞ്ഞന്‍ ആയ ചെറു തേനീച്ച അതിലെ മധുവും നുകരും ആയതിനാല്‍ വിലയും കൂടും . കഴിയുന്നതും മരുന്നിനായി ചെറുതേന്‍ ഉപയോഗിക്കുക .
രക്ത ശുദ്ധിക്കും ശരീര ശുദ്ധിക്കുമുള്ള കറ്റാര്‍വാഴ കൊണ്ടുള്ള ചില ക്രീയകള്‍ .
കറ്റാര്‍ വാഴ ജെല്‍ ചെടിയില്‍ നിന്നും പൊട്ടിക്കുന്ന നേരത്തും ജെല്‍ എടുക്കുമ്പോഴും ലോഹങ്ങള്‍ ഉപയോഗിക്കരുത് ജെല്‍ പകര്‍ത്താനും മണ്പാത്രം അല്ലെങ്കില്‍ ഗ്ലാസ് പാത്രം ഉപയോഗിക്കുക .ഈറ്റയോ കത്തിക്ക് തുല്യമായ മരങ്ങള്‍ കൊണ്ടുള്ള ഉപകരണം കൊണ്ടോ ജെല്‍ എടുക്കുക.
ഒരു കോട്ടന്‍ തുണിയില്‍ പകര്‍ത്തി കിഴി ആക്കുക . ശേഷം ശുദ്ധ ജലം നിറച്ച മണ്‍ പാത്രത്തില്‍ കിഴി അടക്കം കഴുകുക കിഴിയില്‍ നിന്നും ജെല്ല് എടുത്തു പച്ചക്കറി കഴുകും പോലെ കഴുകരുത് അത് ശ്രദ്ധിക്കണം .
കഴുകുമ്പോള്‍ അതിലെ നിറമുള്ള കറ വെള്ളത്തില്‍ കലരും ആ ജലം ഉപയോഗിക്കരുത് അത് കളയുക. ശേഷം വീണ്ടും കഴുകുക .ഏറെ കഴുകുമ്പോള്‍ കറ കലര്‍ന്ന വെള്ളം ഇല്ലാതായി വെളുത്ത വെള്ളം മാത്രം ആകുന്ന അവസ്ഥ ഉണ്ടാകും. ചുവന്ന കറ്റാര്‍വാഴ ആണെങ്കില്‍ ജലം ചുമപ്പു ആയിരിക്കും ഏറെ കഴുകിയാല്‍ ചുവപ്പ് മാറി വെളുത്ത വെള്ളo ആകും. പച്ച നിറത്തിലുള്ളവ ആണെങ്കില്‍ പാത്രത്തിലെ വെള്ളം ആദ്യം മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തില്‍ ആയിരിക്കും അഞ്ചു പത്തു പ്രാവിശം കൊണ്ട് വെളുത്ത നിറം ആകും ജെല്ലിനു നിറം മാറില്ല വെള്ളത്തിന്‍റെ നിറം മാറും അപ്പോള്‍ അതിലെ ജെല്ലില്‍ കറ എല്ലാം പോയി ശുദ്ധം യെന്നു മനസിലാക്കുക.
ശേഷം കിഴിയില്‍ അല്‍പ്പം ഞവര നെല്ല് ചേര്‍ത്തു കശക്കി അതില്‍ നിന്നും വരുന്ന കൊഴുത്ത ജെല്‍ ശുദ്ധമായ മറ്റൊരു സ്ഫടിക പാത്രത്തില്‍ ആക്കുക അല്പം ജെല്ലും തേനും ചേര്‍ത്തു നുണഞ്ഞു കഴിക്കുക .വിഴുങ്ങരുത് ഉമിനീര്‍ കലരണം അതിനാല്‍ നക്കി തിന്നുക എന്നതാണ് നല്ല രീതി . രാവിലെ ഒരു നേരം മാത്രം ഇതു ചെയ്യുക . രണ്ട് സ്പൂണില്‍ കൂടുതല്‍ കഴിക്കേണ്ട .കഴിക്കുന്നതിനു പത്തു മിനിട്ട് മുന്‍പും ശേഷവും ഇഞ്ചിനീര് അരസ്പൂണ്‍ കഴിക്കാം .
Anil Vaidik
കടപ്പാട്
ബെന്നിസാര്‍ and ജോര്‍ജ്ജുകുട്ടി