1. Health & Herbs

വിരശല്യത്തിനും സുഖവിരേചനത്തിനും ചെന്നിനായകം - കറ്റാർവാഴ - Dried Aloe vera, Chenninayakkam for Digestive problems

കറ്റാർ വാഴ ഉണക്കിയെടുക്കുന്നതാണെ ചെന്നി നായകം അറിയാത്തവരുണ്ടോ നിങ്ങളിൽ ആരെങ്കിലും പാലുകുടി നിർത്താൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ വായിൽ പുരട്ടുന്ന കടുകയ്പ്പാണ് ചെന്നിനായകം.

Arun T
aloe vera
Aloevera - Chenninayakam piece ചെന്നിനായകം

കറ്റാർവാഴ ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം 

പാലുകുടി നിർത്താൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ വായിൽ പുരട്ടുന്ന കടുകയ്പ്പാണ് ചെന്നിനായകം.

ചെന്നിനായകം എന്ന് പലരും കേട്ടിട്ടും, കണ്ടിട്ടുമൊക്കെ ഉണ്ടെങ്കിലും, അതെന്താണ്, എവിടെനിന്ന് വരുന്നു എന്ന് പലർക്കും ഇന്നും അറിയില്ല. പാലുകുടി നിർത്താൻ പുരട്ടുക എന്ന അപൂർവാവശ്യത്തിന് അത് അങ്ങാടിക്കടകളിൽ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും മലയാളികളിൽ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ വസ്തുവിന് പിന്നിലെ വളരെ രസകരമായ കുറെ കാര്യങ്ങളുണ്ട്.

എന്താണ് ചെന്നിനായകം

'കറ്റാർവാഴ' എന്ന ചെടിയുടെ ഇലയ്ക്കുള്ളിലെ ജെൽ പോലുള്ള ഭാഗത്തുനിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാർ ചെയ്തെടുക്കുന്നതാണ് ചെന്നിനായകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തിൽ, നല്ല കട്ടിയ്ക്കിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. കുഞ്ഞുങ്ങളിൽ മുലകുടി നിർത്താൻ വേണ്ടി കയ്‌പ്പെന്ന മട്ടിൽ പുരട്ടാൻ ഉപയോഗിക്കുന്ന ഈ വസ്തു നമ്മുടെ നാട്ടിൽ വിരശല്യത്തിനും സുഖവിരേചനത്തിനും ആർത്തവസംബന്ധിയായ പല അസുഖങ്ങൾക്കുമുള്ള നാട്ടുമരുന്നായി പ്രയോജനപ്പെടുത്തി വരാറുണ്ട്.

 the water that comes from the gel-like part of the leaves of the plant 'Aloevera' is boiled and dried ot make chenninayakam. It is dark in colour and has a slight shine. This substance, which is used as a bitter applied to keep your babies from breastfeeding, is used in our place as a local medicine for worms, comfort and many digestive ailments.

 

Aloevera juice - കറ്റാര്‍വാഴ കൊണ്ടുള്ള ജ്യൂസ്
Aloevera juice - കറ്റാര്‍വാഴ കൊണ്ടുള്ള ജ്യൂസ്

കറ്റാര്‍വാഴ കൊണ്ടുള്ള ജ്യൂസ് - അനവധി ഗുണങ്ങളും ഉപയോഗവും ഉള്ള ജ്യൂസ്

Aloe vera juice is a gooey, thick liquid made from the flesh of the aloe vera plant leaf. It’s commonly known to treat sunburns. But drinking this healthy elixir in juice form provides you with a number of other health benefits.

Aloe vera juice is made by crushing or grinding the entire leaf of the aloe vera plant, followed by various steps to purify and filter the liquid. With a mild, tolerable flavor, the juice mixes easily into smoothies and shakes.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്.

ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്.

നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്.

ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ എളുപ്പത്തില്‍ ജ്യൂസ് തയ്യാര്‍. മൂന്ന്- നാല് ദിവസം ഇത് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ആന്റിയോക്‌സിഡന്റ്‌സ് ഇല്ലാതാകും.

വൈറ്റമിന്‍സും മിനറല്‍സും ആന്റിയോക്‌സിഡന്റ്‌സിന്റെയും ആന്റി-ബയോട്ടിക്‌സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം.

കൂടാഥെ വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ Digestive problems

ഇത് പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

ആമവാതം ammavatham

ഒരു തരം സന്ധിവാതമാണ് ആമവാതം. ഇത് നിങ്ങളുടെ ശരീരം മുഴുവന്‍ ബാധിക്കുന്ന രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസിന് കഴിയും.

മസിലുകള്‍ക്ക് For Muscles

കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

ഹൃദയത്തിന് For heart

ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.

കൊളസ്‌ട്രോളിന്റെ അളവ് Cholestrol level

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.

തടി കുറയ്ക്കും  Help reduce fat

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.

പല്ലിന് for tooth

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

വായ്‌നാറ്റം for tooth badache

ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.

പ്രമേഹം for diabetics

പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്.  കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. വിഷാംശം നീക്കം ചെയ്യും കറ്റാര്‍വാഴയുടെ ജ്യൂസിന് വിഷാംശം പുറം തള്ളാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ചാല്‍ മതി.

മോണയുടെ ആരോഗ്യം for mouth health

മോണകളില്‍ ഇതിന്റെ ജെല്‍ തേക്കുന്നത് വേദനകളും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും. കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തിനും ഇന്‍ഫെക്ഷന്‍ അകറ്റാനും സഹായിക്കും.

കണ്ണ് for eye

കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.

നെഞ്ച് വേദന for heart problem

കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കും. നെഞ്ച് വേദന, അലര്‍ജി എന്നിവയ്ക്ക് പരിഹാരമാകും.

അര്‍ബുദം for cancer

കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സറിനോട് പൊരുതാന്‍ ശേഷിയുള്ളതാണ്. പ്രതിരോധശേഷി ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.

ചുമ, ജലദോഷം for cough

ജലദോഷം, ചുമ, പനി എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കും.

ആസ്തമ for asthma

തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്ക് പരിഹാരമാകും.

എയിജിങ് പ്രശ്‌നം for ageing

ചര്‍മത്തിലെ എയിജിങ് പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണിത്.

സ്‌ട്രെച്ച് മാര്‍ക്ക്‌സ് stretch marks

കറ്റാര്‍ വാഴ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാനും നിര്‍ജ്ജീവമായ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കും. ഷേവ് ചെയ്താല്‍ പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി.

മുഖക്കുരുവിന് for pimples

മുഖക്കുരു മാറ്റാനും കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം. വെയിലേറ്റ് പാടുകള്‍ മാറ്റാന്‍ വെയിലേറ്റ് ഉണ്ടാകുന്ന പാടുകളും ഇത് മാറ്റിതരും. സൂര്യപ്രകാശം ഏറ്റ് കോശങ്ങള്‍ നശിക്കുന്ന അവസ്ഥ ഉണ്ടാകാം. ഈ ഭാഗത്ത് കറ്റാര്‍ വാഴ ജ്യൂസ് പുരട്ടിയാല്‍ മതി.

മുറിവുണക്കാന്‍ for healing wound

മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.

തൊണ്ടവേദന for throat problem

കറ്റാര്‍വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.

മുടി വളര്‍ച്ചയ്ക്ക് for hair growth

കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.

പി.എച്ച് ബാലന്‍സ് PH balance

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിന്‍ ഘടകം തലയോട്ടിലെ പി.എച്ച് ബാലന്‍സ് നിയന്ത്രിക്കുന്നു.

താരന്‍ for dandruff

താരന്‍ അകറ്റാനും ഇവ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹെയര്‍ കണ്ടീഷ്ണര്‍ hair conditioning

ഹെയര്‍ കണ്ടീഷ്ണറായി കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം

കൈകള്‍ക്ക് for hands

കറ്റാര്‍ വാഴ ജ്യൂസിന്റെ കൂടെ ആല്‍ക്കഹോളും അല്‍പം എണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് കൈകള്‍ കഴുകാം. കൈ ശുചിയാക്കുകയും മൃദുവാക്കുകയും ചെയ്യും.

മലവിസര്‍ജ്ജനം for smooth intestine movement

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ പാക്ക് Aloevera pack

മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.

കറ്റാര്‍ വാഴ ഫ്രൂട്‌സ് പാക് Aloevera Fruits pack

നിങ്ങള്‍ക്ക് ഇഷ്ടമുള്ള പപ്പായയോ, പഴമോ, ആപ്പിളോ, ഓറഞ്ചോ ഏതെങ്കിലും ഒരെണ്ണം എടുക്കാം. ഫ്രൂട്ട് പേസ്റ്റില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇതിലേക്ക് ബദാം ഓയിലോ, ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടാം.

വരണ്ട ചര്‍മത്തിന് for dry skin

രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും റോസ് വാട്ടറും ബദാം ഓയിലും കുക്കുമ്പര്‍ പേസ്റ്റും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ഇത് മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.

അനുബന്ധ വാർത്തകൾ

ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധി. -കറ്റാർവാഴ

English Summary: kattarvazha alternate form chenninayakam good for health

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds