Updated on: 22 November, 2022 12:00 AM IST
വനാമി ചെമ്മീൻ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക്ക് ആനിമൽ ഹെൽത്ത് വികസിപ്പിച്ചെടുത്ത ബാസില്ലസ് സിറിയസ് സെൻസുലാറ്റോ MCCB101 (ജെൻ ബാങ്ക് നമ്പർ FE062509) എന്ന ബാക്ടീരിയയാണ് ജൈവാവശിഷ്ടങ്ങൾ വിജയകരമായി വിഘടിപ്പിക്കുന്നതിനായി ചെമ്മീൻ കർഷകർക്ക് നൽകുന്നത്.

കേരളത്തിലെ അക്വാകൾച്ചർ കുളത്തിൽ നിന്നും വേർതിരിച്ചെടുത്ത, എൻസൈമുകളാൽ സംപുഷ്ടമായ, കേരളത്തിലും തമിഴ്നാട്ടിലുമുള്ള ചെമ്മീൻ പാടശേഖരങ്ങളിൽ അഞ്ചുവർഷങ്ങളോളം വിജയകരമായി പരീക്ഷിച്ച് പ്രയോജനക്ഷമതയും കാര്യക്ഷമതയും ഉറപ്പുവരുത്തിയ ബാസില്ലസ് സിറിയസ് സെൻസുലാറ്റോ MCCB101 (ജെൻ ബാങ്ക് നമ്പർ FE062509) എന്ന ബാക്ടീരിയയാണ് ജൈവാവശിഷ്ടങ്ങൾ വിജയകരമായി വിഘടിപ്പിക്കുന്നതിനായി ചെമ്മീൻ കർഷകർക്ക് നൽകുന്നത്.

ഡൈട്രേഡ ജസ്റ്റ് ബാക്ടീരിയത്തിന്റെ കഴിവ്

ആരോഗ്യകരമായ പരിസ്ഥിതി നിലനിർത്തുന്നതിനായുള്ള ജൈവനിവാരണ (ബയോറെമഡിയേഷൻ) പ്രക്രിയയുടെ പ്രധാന ഘടകം ആ പ്രദേശത്തിനനുയോജ്യമായ ബാക്ടീരയകളുടെ കോളനിവൽക്കരണവും സുസ്ഥാപനവുമാണ്. 

വളരെ വ്യാപകമായ ലവണത്വങ്ങളിൽ (0-45ppt) വളരാനും പ്രോട്ടിയസ്, അമൈലേസ്, ലിപ്പേസ് എന്നിങ്ങനെ വിവിധ ദീപന രസങ്ങൾ (എൻസൈമുകൾ) ഉൽപ്പാദിപ്പിക്കാനുമുള്ള ഡൈട്രേഡ ജസ്റ്റ് ബാക്ടീരിയത്തിന്റെ കഴിവ് വിശദമായ പഠനങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.

ജൈവാവശിഷ്ടങ്ങൾ വളരെ പെട്ടെന്നുതന്നെ വിഘടിപ്പിക്കുന്നു

ജൈവാവശിഷ്ടങ്ങൾ വളരെ പെട്ടെന്നുതന്നെ വിഘടിപ്പിക്കുന്നതിനാൽ പാടങ്ങളുടെ അടിത്തട്ടിൽ ഓക്സിജന്റെ അളവ് വർദ്ധിക്കുകയും, ധാതുകരണം വർദ്ധിക്കുകയും തന്മൂലം ഡെട്രോഡൈജസ്റ്റ് ഉപയോഗിച്ച് മൂന്നുദിവസത്തിനുള്ളിൽ തന്നെ ആൽഗൽ ബ്ലൂമുകൾ ഉണ്ടാവുകയും 10 ദിവസങ്ങളോളം നിലനിൽക്കുകയും ചെയ്യുന്നു.

10 ദിവസത്തിലൊരിക്കൽ എന്ന തോതിൽ സമയബന്ധിതമായി ചെമ്മീൻ കുളങ്ങളിൽ ഡെട്രോ ഡൈജസ്റ്റ് ഉപയോഗിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. സൂക്ഷ്മ ആവാസവ്യവസ്ഥയെ കോളനിവൽക്കരിക്കുന്നതിന് ഉയർന്ന സംഖ്യയിൽ ബാക്ടീരിയകൾ ആവശ്യമായതിനാൽ കർഷകർക്ക് ചെമ്മീൻകുളങ്ങൾക്കടുത്തുതന്നെ ഡൈട്രോഡൈജസ്റ്റ് പുളിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

പുളിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്

ഒരു ഏക്കറിൽ ഉപയോഗിക്കുന്നതിന് യഥാക്രമം 10 -10 കോളണി യൂണിറ്റ് ഒരു മില്ലീലിറ്റർ എന്ന തോതിൽ ബാക്ടീരിയകളുള്ള 300 മില്ലീലിറ്റർ ഡൈജസ്റ്റ് 100 ലിറ്റർ മീഡിയത്തിൽ പുളിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

English Summary: 300 milli bacteria is needed to clear a big Vanami shrimp pond
Published on: 22 November 2022, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now