Updated on: 30 March, 2022 11:26 AM IST
95% Subsidy For Pig Farmers; Know More Details

പന്നി വളർത്തൽ കർഷകർക്ക് ആശ്വാസമേകുന്ന പദ്ധതിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതായത്, പന്നി വളർത്തുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിനുള്ള പദ്ധതി അധികൃതർ അവതരിപ്പിക്കുന്നുണ്ട്. ഇതുപ്രകാരം, അത്യുത്പാദനശേഷിയുള്ള മൂന്ന് പെൺ പന്നികളുടെയും ഒരു ആൺ പന്നിയുടെയും പന്നി യൂണിറ്റുകൾ 95 ശതമാനം സബ്‌സിഡിയിൽ നൽകുന്നു. ഇതിലൂടെ ഗുണഭോക്താവിന് ചെലവിന്റെ വെറും 5 ശതമാനം മാത്രം വഹിച്ചാൽ മതിയെന്നതാണ് ആനുകൂല്യം.

ഗ്രാമീണ പന്നി- വികസന പദ്ധതി (Rural Backyard Pig Development Scheme)

ഗ്രാമീണ പന്നി- വികസന പദ്ധതി എന്നതാണ് ഇതിന്റെ പേര്. കേന്ദ്ര സർക്കാരിന്റെ 90 ശതമാനം വിഹിതവും അഞ്ച് ശതമാനം സംസ്ഥാന വിഹിതവുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്.
സംസ്ഥാനത്തെ ഭൂരഹിതരും ചെറുകിട നാമമാത്ര കർഷകരും, എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. പന്നി വളർത്തൽ കർഷകർക്കായി നടപ്പിലാക്കുന്ന ഗ്രാമീണ പന്നി- വികസന പദ്ധതിയെ കുറിച്ച് കൂടുതലറിയാം.

ബന്ധപ്പെട്ട വാർത്തകൾ: കാട /താറാവ് /ടർക്കി /ഗിനി വളർത്താൻ വമ്പൻ സബ്‌സിഡി

ഹിമാചൽ പ്രദേശ് സർക്കാരാണ് സംസ്ഥാനത്തെ പന്നി വളർത്തൽ കർഷകർക്കായി ഗ്രാമീണ പന്നി- വികസന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ-BPL) കുടുംബങ്ങളിലെ കർഷകർ, തൊഴിൽരഹിതരായ പട്ടികജാതി, പട്ടികവർഗം വിഭാഗങ്ങളിൽ ഉള്ളവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പൂച്ചയ്ക്ക് കൊടുക്കാം നല്ല 5 ഭക്ഷണങ്ങൾ

കുറഞ്ഞത് 30 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ, ഗവൺമെന്റ് മേഖലയിൽ അംഗത്വമില്ലാത്ത കുടുംബങ്ങൾക്കും എംജിഎൻആർഇജിഎയുടെ കീഴിൽ സ്വന്തമായി പന്നി ഷെഡ് നിർമിച്ചിട്ടുള്ള വ്യക്തികൾക്കും കർഷകർക്കും മുൻഗണന നൽകും.

പദ്ധതി പ്രകാരം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നി യൂണിറ്റുകൾ ക്രമീകരിച്ച് നൽകുന്നു. യോഗ്യരായ കർഷകർക്ക് വെറ്ററിനറി ഓഫീസർമാർ മുഖേന അവരുടെ ആവശ്യം സമർപ്പിക്കാം. ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്ന അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയിൽ കന്നുകാലി വളർത്തൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിൽ തന്നെ പന്നി വളർത്തൽ ഒരു ബദൽ ഉപജീവന മാർഗമായി സ്വീകരിക്കാനുള്ള പ്രോത്സാഹന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പോഷക സമ്പുഷ്ടമായതിനാൽ തന്നെ, നമ്മുടെ നാട്ടിലും വിദേശത്തും ആവശ്യക്കാർ ഏറെയുള്ള ലാഭകരമായ കൃഷിയാണ് പന്നി വളർത്തൽ എന്ന് പറയാം. കൂടാതെ, പന്നിയുടെ തോൽ, കൊഴുപ്പ്, മുടി, എല്ലുകൾ എന്നിവ ആഡംബര വസ്തുക്കളുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.

ഇതു കൂടാതെ, ദേശീയ കന്നുകാലി മിഷൻ 2021- 22 പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ രാജ്യത്തൊട്ടാകെയുള്ള കന്നുകാലി വളർത്തൽ കർഷകർക്കായി ധനസഹായവും സബ്സിഡിയും നൽകുന്നുണ്ട്. ഗ്രാമീണ പന്നി വളർത്തൽ മേഖലയിൽ ഉള്ളവഡക്ക് 50 % വരെ തിരികി അവസാനിച്ച മൂലധന സബ്സിഡി ഇതുവഴി ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സ്വകാര്യ വ്യക്തികൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സെക്ഷൻ 8 കമ്പനികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം നേടാം. ഈ മേഖലകളിൽ സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമാണ് ദേശീയ കന്നുകാലി മിഷൻ 2021- 22 പദ്ധതി ലക്ഷ്യമിടുന്നത്.

English Summary: 95% Subsidy For Pig Farmers; More Preference To Women, Know More Details
Published on: 29 March 2022, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now